കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിച്ചു ഫിറ്റായി, യുവതി 33കാരന്റെ കണ്ണ് അടിച്ചുപൊട്ടിച്ചു

Google Oneindia Malayalam News

ലണ്ടന്‍: മദ്യലഹരിയില്‍ 33 കാരന്റെ ഒരു കണ്ണ് അടിച്ചുപൊട്ടിച്ച യുവതിയെ കോടതി വെറുതെവിട്ടു. സംഭവം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സോഫി ഷെല്‍ഡണ്‍ എന്ന യുവതിയെ വെറുതെ വിട്ടത്. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലാണ് സംഭവം. ഭാഗ്യം കൊണ്ട് ശിക്ഷ കിട്ടാതെ രക്ഷപ്പെട്ട സോഫി വീട്ടിലെത്തി വെറുതെയിരിക്കുകയായിരുന്നില്ല, അതാണ് ഈ വാര്‍ത്തയിലെ ട്വിസ്റ്റ്.

'ഞങ്ങള്‍ തിരിച്ചുവന്നിരിക്കുന്നു, കരുതിയിരിക്കുക' എന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സോഫി ഷെല്‍ഡന്‍. യുവാവിനെ ആക്രമിച്ച കേസില്‍ ശിക്ഷ ഒഴിവായിക്കിട്ടിയതില്‍ സന്തോഷം കാട്ടി രണ്ട് ചൂണ്ടുവിരലുകളും ഉയര്‍ത്തിയാണ് സോഫി കോടതിക്ക് മുന്നില്‍ ക്യാമറയ്ക്ക് പോസ് ചെയ്തത്. പിന്നീട് ഈ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

facebook

ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ സോഫി ഷെല്‍ഡനും കൂട്ടരും അള്‍ജീരിയന്‍ വംശജനായ ഇസ്മയില്‍ ബെന്‍സാല്‍മനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. സൈമണ്‍ ഇവാന്‍സ്, ജാക്ക് ഗാര്‍ഗന്‍ എന്നിവര്‍ ബെല്‍റ്റൂരിയാണ് ഇസ്മയിലിനെ മര്‍ദ്ദിച്ചത്. മുഖത്തേറ്റ അടിയില്‍ ഇയാളുടെ ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടമായിരുന്നു.

നഷ്ടപരിഹാരം തന്നതുകൊണ്ടോ അടിച്ചവരെ ജയിലില്‍ ആക്കിയതുകൊണ്ടോ എനിക്ക് കാഴ്ച ശക്തി തിരിച്ചുകിട്ടില്ല. എന്റെ ജീവിതം തീര്‍ന്നു എന്നാണ് തന്റെ അനുഭവത്തെപ്പറ്റി പിന്നീട് പറഞ്ഞത്. നേരത്തെ കോടതി സോഫിയെയും കൂട്ടരെയും ജയില്‍ശിക്ഷയ്ക്ക് വിധിച്ചിരുന്നു, എന്നാല്‍ അമ്മ ആത്മഹത്യ ചെയ്തത് കൂടി കണക്കിലെടുത്താണ് സോഫിയെ കോടതി ശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്. സംഭവം നടക്കുമ്പോള്‍ സോഫി മദ്യലഹരിയിലായിരുന്നു.

English summary
Lady offeneder threaten the victim in Facebook after being spared jail for part in attack which half-blinded a man.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X