എംബസി ഉദ്യോഗസ്ഥരെ മാറ്റാൻ യുഎസ്: ഹെറാത്തും പിടിച്ചടക്കി താലിബാൻ, പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി ജർമ്മനി
വാഷിംഗ്ടൺ: അഫഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം സ്ഥാപിക്കുന്നതിനിടെ കാബൂളിലെ യുഎസ് എംബസിയിൽ ഉദ്യോഗസ്ഥരെ മാറ്റുമെന്ന് സൂചന. ഇത് സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഫ്ഗാനിസ്താനിലെ തർക്കങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് യുഎസ് ഉദ്യോഗസ്ഥരെ പുറത്തെത്തിക്കാൻ യുഎസ് അധിക സൈന്യത്തെ വിന്യസിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ കാബൂളിലേക്കാണോ മറ്റെവിടേക്കെങ്കിലുമാണോ ഇവരെ മാറ്റുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല
വാഷിംഗ്ടൺ സൈന്യത്തെ പുറത്തെടുക്കുമ്പോഴും താൽക്കാലികമായി രാജ്യത്ത് ചില അധിക സേനകളിലേക്ക് നയിക്കുന്ന സംഘട്ടന മേഖലകളിലെ ഒരു സാധാരണ പരിശീലനമായ പ്രതീക്ഷിച്ച സ്ഥലംമാറ്റത്തിന് യുഎസ് സൈന്യം സഹായിക്കുമെന്ന് അജ്ഞാതരുടെ നിബന്ധനയിൽ സംസാരിച്ച ഉദ്യോഗസ്ഥർ പറഞ്ഞു.

സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും പ്രധാന നഗരങ്ങളെ സംരക്ഷിക്കുന്നതിൽ അഫ്ഗാൻ സർക്കാരിന്റെ പരാജയത്തെക്കുറിച്ചും പ്രസിഡന്റ് ജോ ബിഡന്റെ ഭരണകൂടത്തിലെ ആശങ്കയുടെ സൂചനയായിത്തനെ വിലയിരുത്താൻ കഴിയും. കാബൂളിലെ യുഎസ് എംബസിയിൽ 1,400 ജീവനക്കാരാണ് ഇനി അവശേഷിക്കുന്നത്. അഫ്ഗാനിലെ സ്ഥിതി വഷളാവുന്ന സാഹചര്യത്തിൽ ബ്രിട്ടനും തങ്ങളുടെ എംബസിയിലെ ജീവനക്കാരെ മാറ്റാനാണ് നീക്കമെന്നാണ് സൂചന.
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു
സർക്കാർ സൈന്യം പിൻവാങ്ങിയതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാതും താലിബാൻ പിടിച്ചടക്കിയിരുന്നു. തന്ത്രപ്രധാനമായ ഗസ്‌നി വരുതിയിലാക്കിയ ശേഷമാണ് താലിബാൻ ഹെറാത് കൂടി പിടിച്ചെടുത്തതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ കാബൂളിന് 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ഗസ്‌നി. താലിബാന്‍ കാണ്ഡഹാറിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം കാണ്ഡഹാറിലെ സെൻട്രൽ ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ തടവുകാരെ മോചിപ്പിച്ചിരുന്നു.
Recommended Video
ഹെറാതിലെ പൊലീസ് ആസ്ഥാനത്തിന്റെ നിയന്ത്രണവും താലിബാൻ പിടിച്ചെടുത്തിട്ടുണ്ട്. 'ശത്രുക്കൾ ഓടിയതായും നിരവധി സൈനിക വാഹനങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും കൈവശപ്പെടുത്തിയതായും' താലിബാൻ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അഫ്ഗാൻ ഭരണകൂടം താലിബാനു മുമ്പിൽ അധികാര പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ധാരണകൾ വെച്ചതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. സ്ഥിതി രൂക്ഷമാവുന്നതോടെ അമേരിക്കയും ജർമനിയും അടക്കമുള്ള രാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു..
കിടിലം മേക്ക്ഓവറിൽ പ്രിയമണി; ഫൊട്ടോഷൂട്ട് വൈറൽ












Click it and Unblock the Notifications