ഫേസ്ബുക്കിൽ ലൈക്കാനും ചാറ്റാനും ഇപ്പോൾ പ്രായമായവർ‌; യുവാക്കൾ ഔട്ടാകുന്നെന്ന് റിപ്പോർട്ട്!

  • Written By: Desk
Subscribe to Oneindia Malayalam

സോഷ്യൽ മീഡിയയിലെ താരം ഫേസ്ബുക്ക് തന്നെയാണ്. സുഹൃത്തുക്കളെ കണ്ടെത്താനും ബന്ധം പുതുക്കാനും എന്ന ഉദ്ദേശത്തോടെയാണ് ഫേസ്ബുക്ക് തുടങ്ങിയത്. എന്നാൽ ഇപ്പോൾ ഫേസ്ബുക്ക് കൈയ്യടിക്കി വച്ചിരിക്കുന്നത് പ്രായമായ ആൾക്കാരാണെന്നാണ് റിപ്പോർട്ട്. 2017ൽ നിന്നും 2018ലെത്തുമ്പോൾ ഫേസ്ബുക്ക് ഉപയോഗിക്കുന്ന യുവാക്കളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

സ്നാപ് ചാറ്റ് പോലുള്ള സോഷ്യൽ മീഡിയ ആപ്പുകളിലേക്ക് യുവാക്കൾ ആകൃഷ്ടരാകുന്നതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. ഇൻസ്റ്റാഗ്രാം വന്നതോടെ അതിലേക്ക് ആകൃഷ്ടരായ യുവാക്കളെ വരുതിയിലാക്കാൻ ഫേസ്ബുക്കിന് സാധിച്ചെങ്കിലും സ്നാപ് ചാറ്റ് ഫേസ്ബുക്കിന് വെല്ലുവിളിയാണ്. ബ്രിട്ടനിൽ‌ വലിയ വളർച്ചയാണ് സ്നാപ് ചാറ്റ് ആപ്ലിക്കേഷന് ഉണ്ടായിരിക്കുന്നത്.

ഗണ്യമായ കുറവ്

ഗണ്യമായ കുറവ്

2018ൽ ഫേസ്ബുക്ക് ഉപയോഗിക്കുന്ന യുവാക്കളിൽ 7 ലക്ഷം വരെ കുറവ് വന്നിട്ടുണ്ട്. 2018ൽ ബ്രിട്ടനിലെ 12 വയസ്സിനും 17 വയസ്സിനും ഇടയിലുള്ള സ്ഥിരം ഉപയോക്താക്കളുടെ എണ്ണം 22 ലക്ഷമാവുമെന്നും 18നും 24നും ഇടയിലുള്ള സ്ഥിരം ഉപയോക്താക്കളുടെ എണ്ണം 45 ലക്ഷവുമായി ചുരുങ്ങുമെന്നാണ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഇമാർക്കറ്റർ പുറത്തു വിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

ഫേസ്ബുക്കിന്റെ പ്രായം

ഫേസ്ബുക്കിന്റെ പ്രായം

ഫേസ്ബുക്കിന്റെ പ്രായമാണ് മുതിർന്നവർക്കിടയിൽ‌ ഫേസ്ബുക്കിന് പ്രീതി വർ‌ധിക്കാൻ മറ്റൊരു കാരണമായി സൂചിപ്പിക്കുന്നത്. ഈ വർഷം ഫേസ്ബുക്കിന് 14 വയസ്സ് തികയുകയാണ്. ഈ നീണ്ടകാലത്തെ വിജയകരമായ നിലനിൽപ്പ് മുതിർന്നവർ‌ക്കിടയിൽ‌ താൽപ്പര്യം കൂടിയെന്നാണ് റിപ്പോർട്ടുകൾ.

പ്രഥമ സ്ഥാനം ഫേസ്ബുക്കിന് തന്നെ

പ്രഥമ സ്ഥാനം ഫേസ്ബുക്കിന് തന്നെ

3.26 കോടി സ്ഥിരം ഉപയോക്താക്കളാണ് ബ്രിട്ടനിൽ ഫേസ്ബുക്കിനുള്ളത്. പ്രായം മാനദണ്ഡമാകുമ്പോഴും ഉപഭോക്താക്കളുടെ എണ്ണത്തിൽ വ്യത്യാസം വരുന്നുണ്ടെങ്കിലും സമൂഹ മാധ്യമ രംഗത്ത് പ്രഥമ സ്ഥാനം ഫേസ്ബുക്കിന് തന്നെയാണ്.

സോഷ്യൽ മീഡിയ ഉപഭോക്താക്കൾ

സോഷ്യൽ മീഡിയ ഉപഭോക്താക്കൾ

ഇൻസ്റ്റാഗ്രാം ഉപഭോക്താക്കളുടെ എണ്ണം 1.57 കോടിയിൽ നിന്ന് 1.84 കോടിയായും സ്നാപ് ചാറ്റ് ഉപഭോക്താക്കളുടെ എണ്ണം 1.62 കോടിയായും ട്വിറ്റിർ ഉപഭോക്താക്കളുടെ എണ്ണം 1.26 കോടിയായി വർധിക്കുമെന്നും ദി ഗാർജഡിയന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം നിലവിലെ ട്വിറ്റർ ഉപഭോക്താക്കൾ 1.24 കോടിയാണ്. സ്നാപ്ചാറ്റ് ഉപഭോക്താക്കൾ 1.48 കോടിയാണ്.

English summary
Old aged people are much active in facebook instead of youth

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്