കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വോട്ട് ചെയ്യാനറിയാത്ത' ഒമാന്‍ ജനത, പക്ഷേ ഞായറാഴ്ച ഒമാനില്‍ തിരഞ്ഞെടുപ്പാണ്

Google Oneindia Malayalam News

മസ്‌ക്കറ്റ്: ഒമാന്‍ പോളിംഗ് ബൂത്തിലേയ്ക്ക്. ഞായറാഴ്ചയാണ് ഒമാനിലെ മജ്‌ലിസ് അല്‍ ഷൂറ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ രാത്രി ഏഴ് മണിവരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന്റെ നsപടിക്രമങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തായി.

85 മജ്‌ലിസ് അല്‍ ഷൂറ കൗണ്‍സിലുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 61 മണ്ഡലങ്ങളിലായി 107 പോളിംഗ് ബൂത്തുകളാണുള്ളത്. 596 പേര്‍ മത്സര രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥികള്‍ ഫോട്ടോയുള്‍പ്പടെയുള്ള വന്‍ പ്രചാരണ ബോര്‍ഡുകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും കൊഴുക്കുകയാണ്.

Oman

ഞായറാഴ്ച രാത്രിയോടെ തന്നെ ഫലമറിയാന്‍ സാധിയ്ക്കും . വിരലടയാളം രേഖപ്പെടുത്തുന്ന ഇലക്ട്രോണിക് പോളിംഗ് മെഷീനുകളാണ് ഉപയോഗിയ്ക്കുന്നത് . ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് വോട്ടവകാശം ഉള്ളത്. തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയും രംഗത്തുണ്ട് .

മുന്‍ വര്‍ഷങ്ങളില്‍ വലിയൊരു ശതമാനം വോട്ടര്‍മാരും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പിനെപ്പറ്റി ബോധ്യമില്ലാത്തതിനാലാണ് വോട്ടര്‍മാര്‍ എത്താതിരുന്നത്. ഇത്തവണ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതിനാല്‍ കൂടുതല്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേയ്ക്ക എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത് .

English summary
Upcoming Oman Election to use electronic polling, biometric authentication'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X