ഒമൈക്രാൺ: 'സൗദിയ്ക്ക് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം', പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ
സൗദി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ പുതിയ നിർദ്ദേശവുമായി സൗദി പബ്ലിക് ഹെൽത് അതോറിറ്റി. രോഗ വ്യാപന സാഹചര്യത്തിൽ എല്ലാവരും രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് സൗദി പബ്ലിക് ഹെൽത് അതോറിറ്റി നിർദ്ദശിച്ചത്.
എന്നാൽ, രാജ്യത്തിന് പുറത്ത് നിന്നും വരുന്ന പൗരന്മാരോ താമസക്കാരോ ആയ യാത്രക്കാർ അവരുടെ പ്രതിരോധ കുത്തിവയ്പ് നില പരിഗണിക്കാതെ തന്നെ അഞ്ച് ദിവസത്തേയ്ക്ക് സാമൂഹിക സമ്പർക്കം ഒഴിവാക്കണം എന്നും
എന്തെങ്കിലും അസ്വസ്ഥകൾ കണ്ടാൽ ഉടൻ കോവിഡ് -19 പരിശോധനക്ക് അവർ തയാറാകണം എന്നും പ്രത്യേക നിർദേശമുണ്ട് .

സൗദി പബ്ലിക് ഹെൽത് അതോറിറ്റിയുടെ മറ്റ് നിർദ്ദേശങ്ങൾ ഇങ്ങനെ : -
- യാത്രക്കാർക്ക് ശ്വസന സംബന്ധമായ രോഗങ്ങളോ പനിയുടെ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കോവിഡ് പരിശോധന നടത്തണം.
- വിദേശത്ത് നിന്നെത്തുന്നവര്‍ മാസ്‌ക് ധരിക്കണം.
- ജന സാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നിന്ന് അകന്നു നില്‍ക്കണം.
- കൈകള്‍ സ്ഥിരമായി കഴുകണം
- ആരെയും ഹസ്തദാനം ചെയ്യരുത്.
- എല്ലാവരും കോവിഡിന്രെ രണ്ട് ഡോസ് വാക്‌സീന്‍ എടുക്കണം.
- ബൂസ്റ്റര്‍ ഡോസിന് ശ്രമിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
ഇരട്ടക്കൊലപാതകം: "പിണറായിയ്ക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്ദേശം"- രാജീവ് ചന്ദ്രശേഖര്‍

കോവിഡ് വൈറസ് വകഭേദമായ ഒമിക്രോണിന്റെ ആവിർഭാവവും ലോകത്തിന്റെ പല രാജ്യങ്ങളിലും അതിന്റെ വ്യാപനം ത്വരിതപ്പെടുത്തിയിരിക്കുന്നു. അതിനായി പ്രതിരോധ നടപടികൾ കർശനമാക്കാനും ചില സാമൂഹിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും ഈ രാജ്യങ്ങളെ ഇത് പ്രേരിപ്പിച്ചു തുടങ്ങിയെന്നും സൗദി പബ്ലിക് ഹെൽത് അതോറിറ്റി മുന്നറിയിപ്പിൽ വ്യക്തമാക്കി.

എന്നാൽ, യു എ ഇ യിൽ 2,35,367 പേർക്ക് കൂടി കോവിഡ് പി സി ആർ പരിശോധന നടത്തി. ഇതോടെ ആകെ കോവിഡ് പരിശോധന 106.2 ദശലക്ഷം ആയതായും അധികൃതർ അറിയിച്ചു. കോവിഡ് - 19 മാനദണ്ഡം പിന്തുടരുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണം എന്നും അധികൃതർ നിർദേശിച്ചു.

മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം എന്നും നിർദ്ദേശം ഉണ്ട്.

അതേ സമയം, യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 266 പേർ കൂടി കോവിഡ് 19 ബാധിത സ്ഥിരീകരിച്ചു. 118 പേർ രോഗമുക്തി നേടിയയെന്നും ആരോഗ്യ - രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ, ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേ സമയം, യു എ ഇ യിൽ ആകെ കോവിഡ് മരണം 2151 ആണെന്നും ആരോഗ്യ - രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ കോവിഡ് രോഗികളുടെ എണ്ണം 7,43,852 ആണ്. ഇതുവരെ യു എ ഇ യിൽ രോഗമുക്തി നേടിയവർ 7,38,505. ആണ്.

ഇതിൽ വിവിധ രാജ്യത്ത് ഉളളവരാണ് കോവിഡ് രോഗ ബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ നൂറിൽ താഴെയായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം നൂറിൽ കൂടിന്നുണ്ട്.