Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡെല്‍റ്റയെ കടത്തിവെട്ടും, ഒമൈക്രോണ്‍ ഏതൊരു വേരിയന്റിനേക്കാളും വേഗത്തില്‍ പടരുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഒമൈക്രോണെ കുറിച്ചുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണവൈറസിന്റെ തന്നെ വല വേരിയന്റുകളും ഇതിനോടകം വന്നിട്ടുണ്ട്. എന്നാല്‍ അതിനൊന്നും ഉയര്‍ത്താന്‍ കഴിയാത്ത അത്ര ഭീഷണിയാണ് ഒമൈക്രോണ്‍ മൂലമുള്ളതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പല വേരിയന്റുകളും പടരുന്നതിനേക്കാള്‍ വേഗത്തിലാണ് ഒമൈക്രോണ്‍ പടരുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. നിലവില്‍ ഡെല്‍റ്റ വേരിയന്റാണ് ഏറ്റവും വേഗത്തില്‍ പടരുന്നത്. എന്നാല്‍ അതിതീവ്ര വ്യാപന ശേഷിയാണ് ഒമൈക്രോണിനുള്ളതെന്ന് ഇതോടെ ഉറപ്പിക്കുകയാണ്. 77 രാജ്യങ്ങളിലാണ് ഇതുവരെ ഒമൈക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറഞ്ഞു.

1

ഒമൈക്രോണ്‍ യഥാര്‍ഥത്തില്‍ ലോകത്തെല്ലായിടത്തും പടര്‍ന്ന് കഴിഞ്ഞു. അതിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടില്ലെന്ന് മാത്രമാണ് പലയിടത്തുമുള്ളത്. എന്നാല്‍ പല രാജ്യങ്ങളിലും ഇവ എത്തിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മുമ്പുള്ള വേരിയന്റുകളൊന്നും ഉണ്ടാക്കാത്ത തരത്തിലുള്ള വ്യാപനമാണ് ഒമൈക്രോണിനെ തുടര്‍ന്നുണ്ടായിരിക്കുന്നത്. കൃത്യമായി മുന്‍കരുതലുകളോടെ ഈ വകഭേദത്തെ ലോകരാജ്യങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. വാക്‌സിന്‍ നല്‍കിയത് കൊണ്ട് മാത്രം ഒരു രാജ്യവും ഒമൈക്രോണ്‍ ഭീഷണിയില്‍ നിന്ന് പുറത്തുകടക്കില്ലെന്നും ഗെബ്രിയെസൂസ് വ്യക്തമാക്കി. ഇതോടെ വാക്‌സിന്‍ കൊണ്ട് മാത്രം ഒമൈക്രോണിനെ പ്രതിരോധിക്കാനാവില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

ഒമൈക്രോണിനെ വളരെ ചെറിയ രോഗലക്ഷണം മാത്രം കാണിക്കുന്ന രോഗമായി ആളുകള്‍ കാണുന്നത് നിരാശപ്പെടുത്തുന്നതാണ്. ഇത് ഒമൈക്രോണിനെ വിലകുറച്ച് കാണുന്നതിന് തുല്യമാണ്. ഒമൈക്രോണ്‍ ഗുരുതരമായ തലത്തിലേക്ക് രോഗത്തെ മാറ്റില്ലെങ്കില്‍ കൂടി അതിതീവ്രന വ്യാപന ശേഷി കാരണം കൊവിഡ് കേസുകള്‍ വര്‍ധിക്കാം. ഇത് ആരോഗ്യ മേഖലയെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിയിടാമെന്നും ഗെബ്രിയെസൂസ് പറഞ്ഞു. മാസ്‌ക് ഉപയോഗിക്കാതെ വാക്‌സിന്‍ കൊണ്ട് ഒമൈക്രോണിനെ പ്രതിരോധിക്കാമെന്ന് കരുതിയെങ്കില്‍ തെറ്റി. മാസ്‌കും സാമൂഹ്യ അകലവുമെല്ലാം ഇതിനെ നിയന്ത്രിക്കാന്‍ നിര്‍ണായകമാണ്. നേരത്തെ ചെയ്തിരുന്നത് പോലെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഗെബ്രിയെസൂസ് ആവശ്യപ്പെട്ടു.

ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നതിന് എതിരല്ല ലോകാരോഗ്യ സംഘടന. എന്നാല്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്. ഇപ്പോള്‍ അതില്‍ അസമത്വമുണ്ട്. ഒമൈക്രോണ്‍ വന്നതോടെ പല രാജ്യങ്ങളും ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബൂസ്റ്ററുകള്‍ ഒമൈക്രോണിനെ പ്രതിരോധിക്കുമെന്ന് ഇപ്പോഴും ഉറപ്പില്ലാത്ത കാര്യമാണെന്നും ഗെബ്രിയെസൂസ് വ്യക്തമാക്കി. അതേസമയം ഇന്ത്യയിലെ പ്രമുഖ ജെനോ സീക്വന്‍സറായ അനുരാഗ് അഗര്‍വാള്‍ പറയുന്നത് ഒമൈക്രോണ്‍ കേസുകള്‍ ഡെല്‍റ്റ കേസുകളെ മറികടന്നേക്കുമെന്നാണ്. അതിതീവ്രന വ്യാപനം അദ്ദേഹവും ഉറപ്പിക്കുന്നു. തീവ്രമായ രോഗലക്ഷണങ്ങളില്ലെങ്കില്‍ കൂടി കൂടുതല്‍ കേസുകള്‍ അതിലൂടെ വരാം. വാക്‌സിന്‍ കൊണ്ട് ഇതിനെ പ്രതിരോധിക്കാനാവില്ലെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+