Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമൈക്രോൺ: പുതിയ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന; വാക്സിനുകൾ പൂഴ്ത്തിവയ്ക്കാൻ സാധ്യത

ജനീവ: ഒമൈക്രോൺ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാജ്യങ്ങൾ കൊവിഡ് വാക്സിനുകൾ പൂഴ്ത്തി വയ്ക്കാൻ സാധ്യതയുള്ളതായി ആശങ്ക. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചത്. വൈറസ് വകഭേദം ഒട്ടുമിക്ക രാജ്യങ്ങളിലും പിടിമുറുക്കിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ആശങ്ക പ്രകടമാക്കുന്നത്. പ്രതിരോധനടപടികൾക്ക് പോലും തടസ്സം നിൽക്കുന്ന സ്ഥിതിവിശേഷം ഇതിലൂടെ ഉടലെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം തുടർചലനങ്ങൾ സൃഷ്ടിക്കവേയാണ് ലോകാരോഗ്യസംഘടന ആശങ്ക പ്രകടിപ്പിച്ചത്. രാജ്യങ്ങൾ കൊവിഡ് വാക്സിനുകൾ പൂഴ്ത്തിവെക്കാൻ സാധ്യതയുള്ളതായിട്ടാണ് അവർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇങ്ങനെ സംഭവിച്ചാൽ അത് ആഗോള വാക്സിൻ വിതരണത്തെ വീണ്ടും ബുദ്ധിമുട്ടിലാക്കുകയും പകർച്ചവ്യാധിയെ തുടച്ചുനീക്കാനുള്ള ശ്രമങ്ങൾക്ക് സങ്കീർണമാവുകയും ചെയ്യുമെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ വാക്സിനുകൾ പൂഴ്ത്തിവച്ച് പ്രതിസന്ധി സൃഷ്ടിക്കരുത് എന്നതാണ് ലോകാരോഗ്യസംഘടനയുടെ അഭ്യർത്ഥന.

vaccine-who

ചില രാജ്യങ്ങൾ പൗരന്മാർക്ക് ബൂസ്റ്റർ ഡോസുകൾ വ്യാപകമായി നൽകുന്നതിനെയും ഡബ്ല്യു.എച്ച്.ഒ. വിമർശിച്ചു. വിവിധ രാജ്യങ്ങളിൽ വൈറസ് ബാധ പടർന്നു പിടിക്കുന്നതിനിടെ ചില രാജ്യങ്ങൾ മാത്രം പൗരൻമാർക്ക് ബൂസ്റ്റർ ഡോസുകൾ നൽകുന്നത് മറ്റു രാജ്യങ്ങളിൽ ലഭിക്കേണ്ട വാക്സിന് വലിയ പ്രതിസന്ധിയുണ്ടാക്കും. അതിനാൽ, തന്നെ എല്ലാ രാജ്യങ്ങൾക്കും വേണ്ട പ്രാധാന്യവും പരിഗണനയും നൽകണമെന്നും ഡബ്യൂ എച്ച്.ഒ ആവശ്യപ്പെട്ടു.

ചില രാജ്യങ്ങളിൽ പൗരൻമാർക്ക് ബൂസ്റ്റർ ഡോസുകൾ അധികമായി നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് മറികടക്കുന്നത് ശരിയല്ലെന്നും ലോകാരോഗ്യ സംഘടനയുടെ ബയോളജിക്കൽ വിഭാഗം മേധാവി ഡോ. കേറ്റ് ഒബ്രിയൻ പറഞ്ഞു. രോഗസാധ്യതയുള്ള എല്ലാവർക്കും വാക്സിൻ നൽകുക എന്നതാണ് രോഗത്തെ ഇല്ലാതാക്കാൻ ചെയ്യേണ്ടത്. കഴിഞ്ഞ രണ്ട് മാസത്തോളമായി വാക്‌സിൻ വിതരണം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോട്ട് ലുക്കില്‍ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്‍മയി; പൊളി ഫോട്ടോഷൂട്ടെന്ന് സോഷ്യല്‍ മീഡിയ

സംഭാവനകളിലൂടെയും യു.എൻ. പിന്തുണയുള്ള കോവാക്സ് പദ്ധതിയിലൂടെയും ആവശ്യമായ രാജ്യങ്ങളിലേക്ക് ഡോസുകൾ എത്തിക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. ഇത്തരം നടപടിക്രമങ്ങൾ തുടരണമെന്ന് തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+