ഒമ്രാൻ ദഖ്നീഷ് ഇപ്പോഴും സിറയയിൽ തന്നെ!! കുട്ടിയുടെ വിവരങ്ങൾ പുറത്തു വിട്ട് സർക്കാർ മാധ്യമം!!!

  • Posted By:
Subscribe to Oneindia Malayalam

സിറിയ: സിറിയയിലുണ്ടായ ആക്രമണത്തിൽ ഏവരുടേയും മനസലിയിപ്പിച്ച ദ്യശ്യമായിരുന്നു ഒമ്രാന്‍ ദഖ്നീഷിന്റെത്. നെറ്റിയില്‍ നിന്ന് ചോരവാര്‍ന്ന് ചലനമില്ലാതെ ആംബുലന്‍സില്‍ ഇരിക്കുന്ന ആ കുരുന്നിനെ നമുക്കാർക്കും മറക്കാൻ കഴിയില്ല. സിറിയന്‍ യുദ്ധത്തിന്റെ തീവ്രത ആ മുഖത്ത് നിന്നു വായിച്ചെടുക്കാമായിരുന്നു.വീടിനു മുന്നിൽ നിന്ന് കളിച്ചുകൊണ്ടിരിക്കെയാണ് ഒമ്രാന്റെ മുഖത്ത് തീഗോളം പതിച്ചത്. അതില്‍ തന്‍റെ സഹോദരനെ നഷ്ടമായി. വീട് തകര്‍ന്നു. സംഭവം നടന്ന് ഒരു വര്‍‌ഷത്തോട് അടുക്കുമ്പോള്‍ ദഖ്നീഷും കുടുംബവും ആ ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില്ല. തുര്‍ക്കിയുള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നൊക്കെ വാഗ്ദാനം വന്നെങ്കിലും സിറിയയില്‍ തന്നെ കഴിയുകയാണ് ദഖ്നിഷും കുടുംബവും. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിറ്റിയിലാണ് ദഖ്നീഷിന്റെ പുതിയ വാസം.

omar

സര്‍ക്കാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകനാണ് ദഖ്നീഷിന്‍റെ പുതിയ വിവരവും പുറത്തുവിട്ടത്. ഒമ്രാനെതിരായ ആക്രമണം ബഷാര്‍ അല്‍ അസദിനെതിരെ ഉപയോഗിക്കാന്‍ പ്രതിപക്ഷവും അന്താരാഷ്ട്ര മാധ്യമങ്ങളും ആവശ്യപ്പെട്ടിരുന്നതായി ഒമ്രാന്‍റെ പിതാവ് മുഹമ്മദ് ഖൈര്‍ പറയുന്നു. വീടുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശരിയായെന്നും എല്ലാ ദിവസവും ജോലിക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകന്‍റെ മുഖം ചര്‍ച്ചയായപ്പോള്‍ പേടിച്ചിരുന്നു, അവനെ പൊതുയിടങ്ങളില്‍ നിന്നൊളിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. ഞാന്‍ ജനിച്ച് വളര്‍ന്ന എന്‍റെ നാടാണ് സിറിയ, അതിനാല്‍ ഞാനിവിടെത്തന്നെ നില്‍ക്കും അദ്ദേഹം പറയുന്നു.

siriya

കഴിഞ്ഞ ആഗസ്റ്റ് 17നാണ് ഖൈറിന്‍റെ കുടുംബത്തെ പിടിച്ചുകുലുക്കിയ ആക്രമണം അരങ്ങേറിയത്. ഷെല്ലാക്രമണത്തില്‍ ഖൈറിന് ഭാര്യയും മറ്റൊരു മകനേയും നഷ്ടമായി. തകര്‍ന്ന വീട്ടില്‍ നിന്ന് ഉറ്റവരെ തിരയുമ്പോഴാണ് ഒമ്രാനെ ഒരാള്‍ ആംബുലന്‍സിലേക്ക് മാറ്റുന്നത് കണ്ടത്. ആംബുലന്‍സിലിരിക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ചിത്രം ചര്‍ച്ചയാവുകയും ചെയ്തു.

English summary
A young Syrian boy who captured the world’s attention last year when images of his blood- and dust-covered face spread across the internet has re-emerged this week — in interviews on news outlets with ties to the Syrian government.
Please Wait while comments are loading...