13 മണിക്കൂറിനുള്ളില്‍ 1.73 കോടി!! ശ്രീനിവാസന് സഹായം!!കൈവിടാതെ അമേരിക്കക്കാരും!
ശ്രീനിവാസന്റെ കുടുംബത്തെ സഹായിക്കാനാണ് സുഹൃത്തുക്കള്‍ ഇത്തരത്തിലൊരു പേജ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. കുടുംബത്തിന്റെ സങ്കടത്തിനൊപ്പം പങ്കു ചേരുന്നതായി സുഹൃത്തുക്കള്‍ പറയുന്നത്.
ഹൈദരാബാദ്: അമേരിക്കയിലെ കന്‍സാസില്‍ വെടിയേററ് മരിച്ച ഇന്ത്യക്കാരന്‍ ശ്രീനിവാസ കുച്ചിഭോട്ട്‌ലയ്ക്കായി ഓണ്‍ലൈന്‍ ക്യാംപയിനിലൂടെ സമാഹരിച്ചത് 260,000 ഡോളര്‍. 13 മണിക്കൂറിനുള്ളിലാണ് എത്രയുമധികം തുക സമാഹരിച്ചത്.
ഗോ ഫണ്ട് മീ പേജിലൂടെയാണ് ശ്രീനിവാസന്റെ കുടുംബത്തെ സഹായിക്കാനായി പണം സമാഹരിച്ചത്. അമേരിക്കക്കാര്‍ ഉള്‍പ്പെടെ ഏഴായിരത്തിലധികം ആളുകളാണ് പണം സംഭാവന ചെയ്തിരിക്കുന്നത്. കുച്ചിഭോട്ട്‌ലയുടെ സുഹൃത്ത് കവിപ്രിയ മുത്തുരാമ ലിംഗമാണ് ഈ പേജ് ക്രിയേറ്റ് ചെയ്തത്.

കുടുംബത്തിന്റെ സങ്കടത്തിനൊപ്പം
ശ്രീനിവാസന്റെ കുടുംബത്തെ സഹായിക്കാനാണ് സുഹൃത്തുക്കള്‍ ഇത്തരത്തിലൊരു പേജ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. കുടുംബത്തിന്റെ സങ്കടത്തിനൊപ്പം പങ്കു ചേരുന്നതായി സുഹൃത്തുക്കള്‍ പറയുന്നത്.

നല്ല മനുഷ്യന്‍
ശ്രീനിവാസന്‍ വളരെ ദയാലുവായ വ്യക്തിയാണെന്ന് പേജില്‍ വ്യക്തമാക്കിയിരിക്കുന്നു. ഒരിക്കല്‍ പോലും മറ്റുള്ളവരോട് വിരോധമുണ്ടാക്കുന്ന തരത്തില്‍ ശ്രീനിവാസന്‍ സംസാരിച്ചിട്ടില്ല. മറ്റുള്ളവരെ കുറിച്ച് കുറ്റം പറയാറില്ല. അശ്രദ്ധമായി ഒരു കമന്റ് പോലും പറയാറില്ല. വളരെ ബുദ്ധിമാനായിരുന്നു ശ്രീനിവാസന്‍. വളരെ നന്നായി പെരുമാറുന്ന ആളാണ് അദ്ദേഹമെന്നും ്‌പേജില്‍ വ്യക്തമാക്കിയിരിക്കുന്നു.

250,000 ഡോളര്‍
ശ്രീനിവാസന്റെ സുഹൃത്ത് കവിപ്രിയ മുത്തു രാമ ലിംഗമാണ് ഗോ ഫണ്ട് മി പേജ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. 150,000 ഡോളര്‍ കണ്ടെത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 12 മണിക്കൂറിനിടെ 250,000 ഡോളറിലധികം കണ്ടെത്താന്‍ കഴിഞ്ഞു.

29,726 ഡോളര്‍
മറ്റൊരു ക്യാംപയ്‌നും ഫണ്ട് സ്വരൂപിക്കുന്നതിനായി ആരംഭിച്ചിട്ടുണ്ട്. വെടിയേറ്റ രണ്ട് ഇന്ത്യക്കാര്‍ക്കും വേണ്ടിയാണ് ഇത് ആരംഭിച്ചിരിക്കുന്നത്. ബ്രിയാന്‍ എറിക് ഫോര്‍ഡെന്ന 39കാരനാണ് ഈ ഗോ ഫണ്ട് മി ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. 50,000 ഡോളര്‍ സമാഹരിക്കുകയാണ് ഈ ക്യാംപെയ്‌നിന്റെ ലക്ഷ്യം. വ്യാഴാഴ്ച രാത്രി വരെ 816 പേരാണ് ഫണ്ടിലേക്ക് സംഭാവന നടത്തിയിരിക്കുന്നത്. 29,726 ഡോളറാണ് ഇതുവരെ ലഭിച്ചത്.

സംഭവം ബുധനാഴ്ച
ബുധനാഴ്ച സൗത്ത് ഒലാത്തെയിലെ ബാറില്‍ വച്ചാണ് ഇന്ത്യന്‍ വംശജരായ ശ്രീനിവാസ കച്ചിഭോട്ട്‌ലയ്ക്കും സുഹൃത്ത് ആലോക് മദസാനിക്കും വെടിയേറ്റത്. ആഡംപുരിന്റോണ്‍ എന്ന മുന്‍ നേവി ഉദ്യോഗസ്ഥനാണ് വെടിയുതിര്‍ത്തത്. എന്റെ രാജ്യത്തു നിന്ന് ഇറങ്ങിപ്പോകൂ എന്നാക്രോശിച്ച് കൊണ്ടാണ് വെടിയുതിര്‍ത്തത്. ശ്രീനിവാസ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ ആലോക് ചികിത്സയിലാണ്. വംശീയ അക്രമം എന്നാണ് സൂചന.












Click it and Unblock the Notifications