ഹിന്ദുത്വ ജിന്നിനെ തിരിച്ചയക്കാന്‍ നരേന്ദ്ര മോദിക്കേ കഴിയൂ: കസൂരി
ഇസ്ലാമാബാദ്: ഇന്ത്യയില്‍ ഹിന്ദുത്വം എന്ന ജിന്നിനെ തിരിച്ചയക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂ എന്ന് പാകിസ്താന്‍ മുന്‍ വിദേശ കാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരി. മോദിയാണ് ഹിന്ദുത്വ എന്ന ജിന്നിനെ കുപ്പി തുറന്ന് വിട്ടത്. മോദിക്ക് മാത്രമേ അതിനെ തിരിച്ചയക്കാനും കഴിയൂ- കസൂരി പറഞ്ഞതായി പാകിസ്താനിലെ ടി വി ചാനലായ ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
കസൂരിയുടെ പുസ്തക പ്രകാശനം കഴിഞ്ഞ ആഴ്ച ശിവസേന മുംബൈയില്‍ തടയാന്‍ ശ്രമിച്ചിരുന്നു. ബി ജെ പി മുന്‍ ദേശീയ സെക്രട്ടരിയായ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ ദേഹത്ത് ശിവസേന പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. ഇന്ത്യ ഉപഭൂഖണ്ഡം മുഴുവന്‍ ഹിന്ദുക്കളുടെ ജന്മദേശമാണ് എന്ന വിശ്വാസമാണ് തീവ്ര ഹിന്ദുത്വവാദികള്‍ക്ക് ഉള്ളത് - കസൂരി പറഞ്ഞു.

മുംബൈയിലെ ബി സി സി ഐ ഓഫീസില്‍ ശിവ സേന പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് കസൂരി ഈ പ്രതികരണവുമായി രംഗത്ത് വന്നത്.
ഇന്ത്യ - പാക് ക്രിക്കറ്റ് പരമ്പര നടത്താനുള്ള ആലോചനയില്‍ പ്രതിഷേധിച്ചാണ് ബി സി സി ഐ ആസ്ഥാനത്ത് ശിവസേന അക്രമം നടത്തിയത്. പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയാര്‍ ഖാനും ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹറുമായി ചര്‍ച്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു അക്രമം.
ഒരു മാസത്തിനിടെ ശിവസേന പല തവണ പാകിസ്താനെതിരെ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. കസൂരിയുടെ പുസ്തക പ്രകാശനം തടയാന്‍ ശ്രമിച്ച ശിവസേന അതിന് കുറച്ച് ദിവസം മുമ്പ് പാക് ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടിക്കെതിരെ ഭീഷണി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം പാക് അംപയറായ അലിം ദാറിനെ ഭീഷണിപ്പെടുത്തി ഇന്ത്യയില്‍ നിന്നും പറഞ്ഞയക്കുകയും ചെയ്തു.












Click it and Unblock the Notifications