കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതഭ്രാന്തോ...? സ്വവര്‍ഗ്ഗാനുരാഗികളെ കൂട്ടക്കൊല ചെയ്യുമ്പോള്‍ ഒമര്‍ പൊട്ടിച്ചിരിച്ചു

Google Oneindia Malayalam News

ഓര്‍ലാന്‍ഡോ: ഓര്‍ലാന്‍ഡോ കൂട്ടക്കൊലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് തുടങ്ങി. വെടിവപ്പില്‍ രക്ഷപ്പെട്ടവര്‍ തങ്ങള്‍ കണ്ട കാഴ്ചകള്‍ വിവരിയ്ക്കുകയാണ്.

ഒരു തമാശ ആസ്വദിയ്ക്കുന്നതുപോലെ പൊട്ടിച്ചിരിച്ചുകൊണ്ടാണത്രെ ഒമര്‍ മറ്റീന്‍ ആളുകള്‍ക്ക് നേരെ നിറയൊഴിച്ചുകൊണ്ടിരുന്നത്. ആളുകള്‍ ജീവന് വേണ്ടി കേഴുമ്പോള്‍ അവന്‍ പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു.

ക്ലബ്ബിലെ ബാത്ത് റൂമിലായിരുന്നു ഒമര്‍ ഒളിച്ചിരുന്നിരുന്നത്. അന്നേരം അവിടെ മുപ്പതിലധികം പേരുണ്ടായിരുന്നു. അവരെയെല്ലാം അവന്‍ വെടിവച്ചിട്ടു. അതില്‍ രക്ഷപ്പെട്ടത് ഒരാള്‍ മാത്രമായിരുന്നു.

 പൊട്ടിച്ചിരിച്ചുകൊണ്ട്

പൊട്ടിച്ചിരിച്ചുകൊണ്ട്

പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഒമര്‍ മറ്റീന്‍ പബ്ബില്‍ ഉണ്ടായിരുന്നവര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ട്.

ബാത്ത് റൂമില്‍

ബാത്ത് റൂമില്‍

പബ്ബിന്റെ ബാത്ത് റൂമില്‍ ആയിരുന്നു മറ്റീന്‍ ഉണ്ടായിരുന്നത്. അവിടെ ഉണ്ടായിരുന്ന 30 പേരേയും ഇയാള്‍ തുരുതുരാ വെടിവച്ച് കൊന്നു.

മുകളിലും താഴേയും

മുകളിലും താഴേയും

ബാത്ത് റൂമിന്റെ വാതിലിന് മുകളിലൂടേയും അടിയിലൂടേയും ഇയാള്‍ തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നു. ആളുകളുടെ നിലവിളിയും പ്രാണ വെപ്രാളവും ഒന്നും ഒമറിന് പ്രശ്‌നമായിരുന്നില്ല.

ചോരയൊഴുകി

ചോരയൊഴുകി

ബാത്ത് റൂമിലെ തറയിലൂടെ രക്തം പുറത്തേയ്‌ക്കൊഴുകിയെത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

രക്ഷപ്പെട്ടത്

രക്ഷപ്പെട്ടത്

ആ കൂട്ടത്തില്‍ ഉണ്ടായിരുന്നത ആളായിരുന്നു നോര്‍മാന്‍. നാല് വെടിയുണ്ടകള്‍ തുളച്ചുകയറിയ ശരീരവുമായി ഇയാള്‍ രക്ഷപ്പെട്ടു. നോര്‍മാന്റെ സുഹൃത്താണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

ഓരോ മരണത്തിലും

ഓരോ മരണത്തിലും


ഓരോ മരണത്തിലും അയാള്‍ ആഹ്ലാദിയ്ക്കുന്നത് പോലെ ആയരുന്നത്രെ ഭാവം. നോര്‍മാന്‍ ഒരു വിധത്തിലാണ് രക്ഷപ്പെട്ടത്.

ഐസിസ് ബന്ധം

ഐസിസ് ബന്ധം

ഒമര്‍ മറ്റീന്റെ ഐസിസ് ബന്ധം സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പക്ഷേ സംഭവം ഭീകരാക്രമണമായിത്തന്നെയാണ് അധികൃതര്‍ വിലയിരുത്തുന്നത്.

English summary
ISIS sympathizer Omar Mateen laughed as he killed terrified clubgoers hiding in a bathroom stall at a Florida hotspot, according to a family friend of one of the massacre survivors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X