കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസ്‌റ്റോറിയസ് കാമുകിയെ മനപ്പൂര്‍വ്വം കൊന്നതല്ലെന്ന് കോടതി

  • By Soorya Chandran
Google Oneindia Malayalam News

പ്രിട്ടോറിയ: കാമുകിയെ വെടിവച്ച് കൊന്ന കേസില്‍ ബ്ലേഡ് റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന് കോടതിയില്‍ നിന്ന് ആശ്വാസ വിധി. താന്‍ മനപ്പൂര്‍വ്വം കാമുകിയെ വധിച്ചതല്ലെന്ന് പിസ്‌റ്റോറിയസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കാമുകി റീവ സ്റ്റീന്‍കാമ്പിനെ ആസൂത്രിതമായി പിസ്റ്റോറിയസ് വധിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ കോടതി ഇത് തള്ളിയതോടെ വലിയ ശിക്ഷ പിസ്‌റ്റോറിയസിന് ലഭിക്കാനിടയില്ലെന്നാണ് വിവരം.

Oscar Pistorius

2013 ലെ കഴിഞ്ഞ വാലന്റയന്‍സ് ഡേയിലായിരുന്നു പ്രിസ്റ്റോറിയസ് കാമുകിയെ വധിച്ചത്. വീട്ടിനുള്ളില്‍ അതിക്രമിച്ച് കടന്ന മോഷ്ടാവാണെന്ന് കരുതി താന്‍ വെടിവക്കുകയായിരുന്നുവെന്നാണ് പ്രിസ്റ്റോറിയസ് അന്ന് മുതലേ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല.

ദക്ഷിണാഫ്രിക്കക്കാരനായ പിസ്റ്റോറിയസ് ലോക കായിക ചരിത്രത്തിലെ മഹത്തായ ഒരു ഏടാണ്. രണ്ട് കാലുകളും ഇല്ലാത്ത പിസ്റ്റോറിയസ് കൃത്രിമ കാലുകളുമായി ഒളിമ്പിക്‌സില്‍ മത്സരിച്ചു. അങ്ങനെയാണ് ബ്ലേഡ് റണ്ണര്‍ എന്ന പേര് ലഭിച്ചത്. പാരാലിമ്പിക്‌സില്‍ ആറ് തവണ മെഡല്‍ നേടുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.

പതിനൊന്ന് മാസം പ്രായമുള്ളപ്പോഴായിരുന്നു പിസ്റ്റോറിയസിന്റെ കാലുകള്‍ മുറിച്ച് മാറ്റിയത്. ഫൈബര്‍ ഹെമിമീലിയ എന്ന രോഗമായിരുന്നു പ്രശ്‌നം. വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് കൃത്രിമക്കാലുകളുമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പിസ്റ്റോറിയസിന് അവസരം ലഭിച്ചത്.

പ്രശസ്തിയുടെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴാണ് കാമുകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിസ്റ്റോറിയസ് അറസ്റ്റിലാകുന്നത്. എന്നാല്‍ ആസൂത്രിത കൊലപാതകമാണെന്ന ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

English summary
A South African judge on Thursday found that 'Blade Runner' Oscar Pistorius was not guilty of the premeditated murder of girlfriend Reeva Steenkamp, dismissing the most serious of charges against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X