ഐസിസ് ജിഹാദികള്‍ മടങ്ങിയെത്തി, ശരിയത്തിനെ ഭയന്ന് ബ്രിട്ടണ്‍
ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇറാഖിലേയ്ക്കും സിറിയയിലേയ്ക്കും പോയ ബ്രിട്ടീഷ് പൗരന്‍മാരില്‍ പകുതി പേരും രാജ്യത്ത് മടങ്ങിയെത്തിയതായി റിപ്പോര്‍ട്ട്. 700 ഓളം പേരാണ് ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം പ്രവര്‍ത്തിയ്ക്കാന്‍ ബ്രിട്ടന്‍ വിട്ട് പോയത്. മടങ്ങിയെത്തിയത് 300 ല്‍ അധികം പേരാണ് .
അപകടകാരികളായ ജിഹാദികളാണ് രാജ്യത്തേയ്ക്ക് മടങ്ങിയെത്തിയതെന്നാണ് വിവരം . രാജ്യത്തേയ്ക്ക് ഭീകരര്‍ തിരിച്ചെത്തിയതോടെ ബ്രിട്ടന്റെ സുരക്ഷയെപ്പറ്റിയും ആശങ്ക നിലനില്‍ക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ ശരിയത്ത് നിയമം നടപ്പിലാക്കണമെന്നതാണ് ഐസിസിന്റെ വാദം.

ഐസിസിന് വേണ്ടി കൊല്ലും കൊലയും നടത്തിയ 320 ബ്രിട്ടീഷ് ജിഹാദികളാണ് മടങ്ങിയെത്തിയികരിയ്ക്കുന്നതെന്ന് ചോര്‍ന്ന് കിട്ടിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടെലിട്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു . ജിഹാദി ജോണ്‍ ഉള്‍പ്പടെയുള്ള കൊടും ഭീകരവാദിയും ബ്രിട്ടീഷ് പൗരനാണ് .
കുട്ടികള്‍ക്കിടയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഇവര്‍ പ്രചാരണം നടത്തുമോ എന്നതാണ് പ്രധാന ആശങ്ക . ബ്രിട്ടീഷ് ആഭ്യന്തരവകുപ്പിന്റെ കൈയ്യിലാണ് മടങ്ങിയെത്തിയ തീവ്രവാദികളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ഉള്ളത്. ഈ മാസം അവസാനം മാത്രമേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിയ്ക്കുകയുള്ളൂ .












Click it and Unblock the Notifications