വാക്സിനിൽ പുതിയ പരീക്ഷണത്തിന് ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രസെനിക്ക, ലക്ഷ്യം കൊവിഡ് ബീറ്റ വകഭേദം
ദില്ലി: കൊവിഡ് ബീറ്റ വകഭേദത്തെ നേരിടാന്‍ കെല്‍പ്പുള്ള തരത്തിലേക്ക് വാക്‌സിന്‍ വികസിപ്പിക്കാനുളള ശ്രമങ്ങളിലേക്ക് കടന്നിരിക്കുകയാണ് ആസ്ട്രസെനിക്കയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും. ദക്ഷിണാഫ്രിക്കയിലാണ് കൊവിഡിന്റെ ബീറ്റ വകഭേദത്തിന്റെ തുടക്കം.
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുമായി 2250 വളണ്ടിയര്‍മാരാണ് വാക്‌സിന്‍ പരീക്ഷണങ്ങളുടെ ഭാഗമായി മാറുക. ഓക്‌സ്‌ഫോര്‍ഡ്- ആസ്ട്രസെനിക്ക വാക്‌സിന്റെയോ അതല്ലെങ്കില്‍ ഫൈസര്‍ പോലുളള എംആര്‍എന്‍എ വാക്‌സിന്റെയോ കുത്തിവെപ്പ് എടുത്തിരിക്കുന്ന ആളുകളും ഇതുവരെ ഒരു വാക്‌സിനും സ്വീകരിച്ചിട്ടില്ലാത്തവരും ഈ പരീക്ഷണത്തിന്റെ ഭാഗമാകും.

AZD2816 എന്ന പുതിയ വാക്‌സിന്‍ ആസ്ട്ര സെനിക്കയുടെ ആദ്യ കൊവിഡ് വാക്‌സിനെ അടിസ്ഥാനമാക്കി തന്നെയാണ് വികസിപ്പിക്കുന്നത്. ബീറ്റ വകഭേദത്തെ നേരിടാനുതകുന്ന തരത്തിലുളള ചില മാറ്റങ്ങളാണ് ആസ്ട്ര സൈനിക്ക വാക്‌സിനില്‍ വരുത്തുന്നത്. വൈറസ് പരീക്ഷണത്തിന്റെ ആദ്യ ഫലങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ ലഭിക്കും എന്നാണ് കരുതുന്നത്. നിലവില്‍ ലോകത്ത് ലഭ്യമായിരിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ ബീറ്റ വകഭേദത്തെ തുരത്താന്‍ ഫലപ്രദമല്ലെന്നാണ് കണ്ടെത്തല്‍.
നിലവില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ഇന്ത്യ അടക്കമുളള രാജ്യങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നത്. കൊവിഡ് ഗുരുതരമാകുന്നതില്‍ നിന്നും മരണം സംഭവിക്കുന്നതില്‍ നിന്നും സുരക്ഷ നല്‍കുന്നതാണ് നിലവിലുളള വാക്‌സിനുകള്‍ എന്നാണ് കരുതുന്നത്. എന്നാല്‍ ഡെല്‍റ്റ വകഭേദം അതിതീവ്രമായി പടരുന്നത് ബ്രിട്ടന്‍ അടക്കമുളള രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണമായിട്ടുണ്ട്.












Click it and Unblock the Notifications