ഇന്ത്യയും അഫ്ഗാനിസ്താനും ആക്രമിക്കാന്‍ പാക് ഭീകരർ!മുന്നറിയിപ്പുമായി അമേരിക്ക, ഇറാൻ എന്തു ചെയ്യും!!

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ഇന്ത്യയും അഫ്ഗാനിസ്താനും ആക്രമിക്കാൻ പാക് ഭീകര സംഘടനകൾ ഒരുങ്ങുന്നുവെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കൻ ഇന്‍റലിജൻസ് ഏജന്‍സികളാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താനിലെ ഭീകരരെയും വിഘടനവാദികളെയും ഇല്ലാതാക്കുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടുവെന്നും പാക് ഭീകരസംഘനടകൾ ലോകത്തിന് തന്നെ ഭീഷണിയുയര്‍ത്തുന്നുവെന്നും സെനറ്റ് സെലക്ട് കമ്മിറ്റി ഓൺ ഇൻറലിജൻസ് യുഎസ് കോൺഗ്രസിലാണ് വ്യക്തമാക്കിയത്.

അഫ്ഗാനിസ്താനിലും ഇന്ത്യയിലും അമേരിയ്ക്കുള്ള താൽപ്പര്യം തിരിച്ചറിഞ്ഞ പാക് ഭീകര സംഘടനകൾ ഇരു രാജ്യങ്ങളിലും ആക്രമണങ്ങള്‍ നടത്താൻ വലിയ പദ്ധതികൾ തയ്യാറാക്കുന്നുവെന്നും നാഷണൽ ഇന്‍റലിജൻസ് ഡയറക്ടർ ഡാനിയൽ കോസ്റ്റ് പറയുന്നു. 2016ൽ ഇന്ത്യൻ അതിർത്തി കടന്ന പാക് ഭീകരര്‍ ഇന്ത്യയില്‍ രണ്ട് വലിയ ഭീകരാക്രമണം നടത്തിയെന്നും യുഎസ് ചൂണ്ടിക്കാണിക്കുന്നു.

 ഇന്ത്യ എതിര്‍പക്ഷത്ത് ഇന്ത്യ

ഇന്ത്യ എതിര്‍പക്ഷത്ത് ഇന്ത്യ

ഇന്ത്യാ വിരുദ്ധ ശക്തികൾ ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുന്നത് തടയുന്നതിനും അതിർത്തി ഭീകരവാദം തടയുന്നതിലും പാകിസ്താൻ പരാജയപ്പെട്ടുവെന്നും ഇൻറലിജൻസ് ഏജന്‍സി പറയുന്നു. ഇന്ത്യയിലുണ്ടായ പത്താൻ കോട്ട് ഉൾപ്പെടെയുള്ള ഭീകരാക്രമണങ്ങളുടെ അന്വേഷണത്തിൽ പുരോഗതിയുണ്ടാവത്തത് ഇരു രാജ്യങ്ങളുടേയും ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടാക്കിയെന്നും പാകിസ്താനെ പ്രതിസ്ഥാനത്ത് നിർത്തി യുഎസ് ചൂണ്ടിക്കാട്ടുന്നു.

പാകിസ്താനിൽ നിന്ന് സഹായം

പാകിസ്താനിൽ നിന്ന് സഹായം

2017ൽ പാകിസ്താന്‍റെ സഹായത്തോടെ ദില്ലിയിൽ ഉൾപ്പെടെ ഇന്ത്യയിൽ ഭീകരാക്രമണം നടത്താനാണ് പാക് ഭീകരരുടെ നീക്കം. പാകിസ്താനില്‍ നിന്ന് പ്രവര്‍ത്തിയ്ക്കുന്ന ഭീകരസംഘടനകൾ പാകിസ്താന്‍റെ പിന്തുണയോടെ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്നാണ് ഇന്‍റലിജൻസ് ഏജൻസികൾ നൽകുന്ന വിവരം. ഇന്ത്യയ്ക്കൊപ്പം അയല്‍രാജ്യമായ പാകിസ്താൻ ആക്രമിക്കാനും പാക് ഭീകരർ നീക്കം നടത്തുന്നുണ്ടെന്നും ഇന്‍റലിജൻസ് ചൂണ്ടിക്കാണിക്കുന്നു.

ഉഭയകക്ഷി ചർച്ച യുഎസിന്റെ ആവശ്യം !!

ഉഭയകക്ഷി ചർച്ച യുഎസിന്റെ ആവശ്യം !!

അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ ഉഭയകക്ഷി ചർച്ചയെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കുന്ന യുഎസ് ഭീകരവാദം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. നിയന്ത്രണരേഖയിലുള്ള പാക് പ്രകോപനങ്ങളും നിരന്തരം ഉണ്ടാകുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങളെക്കുറിച്ചും പറയുന്ന കോസ്റ്റ് പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള മോർട്ടാർ ഷെല്ലാക്രമണങ്ങളും പീരങ്കി ഉപയോഗത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. ഈ സാഹചര്യങ്ങൾ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നുവെന്നും കോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

പത്താൻകോട്ട് ഭീകരാക്രമണം

പത്താൻകോട്ട് ഭീകരാക്രമണം

പഞ്ചാബിലെ പത്താൻകോട്ട് വ്യോമതാവളത്തിൽ ആയുധധാരികളായ പാക് ഭീകരർ നടത്തിയ ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറിയ ഭീകരരാണ് അതീവസുരക്ഷാ മേഖലയായ പത്താൻ കോട്ട് വ്യോമതാവളത്തിൽ ആക്രമണം നടത്തിയത്. പാക് ഭീകരർക്ക് പങ്കുള്ള ഈ ആക്രമണത്തിലും പാകിസ്താൻ അന്വേഷണത്തിൽ വരുത്തുന്ന വീഴ്ച ഇന്ത്യ പലതവണ ചോദ്യം ചെയ്തിരുന്നു. ആക്രമണത്തിൽ നാല് ഭീകരരെയും സൈന്യം വധിച്ചിരുന്നു.

പാകിസ്താനെ ഒറ്റപ്പെടുത്തണം

പാകിസ്താനെ ഒറ്റപ്പെടുത്തണം

ഇന്ത്യയ്ക്കെതിരെ നിരന്തരം പാകിസ്താനിൽ നിന്ന് ഭീകരാക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഭീകരവാദത്തോട് അനുകൂല നിലപാട് സ്വീകരിക്കുന്ന പാകിസ്താനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തണമെന്ന് ലോക രാജ്യങ്ങള്‍ക്കിടയിൽ നിന്ന് നേരത്തെ തന്നെ ആവശ്യമുയർന്നതാണ്. ഉറി ഭീകരാക്രമണത്തെ തുടർന്ന് ഈ ആവശ്യം ശക്തമാകുകയും ചെയ്തരുന്നു. ചൈനയെ കൂട്ടുപിടിച്ച് നീക്കത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് പാകിസ്താൻ നടത്തിയത്.

ആക്രമിച്ച് അവസാനിപ്പിക്കും

ആക്രമിച്ച് അവസാനിപ്പിക്കും

പാകിസ്താനി ഭീകരർ ഇറാൻ അതിര്‍ത്തിയിൽ നടത്തിയ ആക്രമണത്തിൽ പത്ത് ഇറാൻ അതിർത്തി രക്ഷാ സേനാ അംഗങ്ങള്‍ മരിച്ചതിനെ തുടർന്ന് പാകിസ്താൻ ഭീകരർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഭീകരകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈനിക മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ കടന്നാക്രമിക്കുമെന്നായിരുന്നു ഇറാന്‍റെ മുന്നറിയിപ്പ്.

യുഎസ് അഫ്ഗാനിസ്താനൊപ്പം

യുഎസ് അഫ്ഗാനിസ്താനൊപ്പം

അഫ്ഗാനിസ്താനിൽ അമേരിക്കയ്ക്കുള്ള താൽപ്പര്യത്തിന്റ തെളിവായിരുന്നു അഫ്ഗാൻ പിന്തുണയോടെ നംഗർഹാർ പ്രവിശ്യയിലെ ഐസിസ് താവളം അമേരിക്ക ബോംബുകളുടെ മാതാവെന്ന് അറിയപ്പെടുന്ന മാരകശേഷിയുള്ള ബോംബ് ഉപയോഗിച്ച് തകർത്തത്.യുഎസ് അഫ്ഗാനിസ്താനോടുള്ള നയം വ്യക്തമാക്കിയ സാഹചര്യത്തിൽ പാക് ഭീകരസംഘടനകൾക്ക് തിരിച്ചടി നൽകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇറാന്‍റെ മുന്നറിയിപ്പ്

ഇറാന്‍റെ മുന്നറിയിപ്പ്

ഇന്ത്യയും അഫ്ഗാനിസ്താനും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾക്ക് സുരക്ഷാ ഭീഷണിയുയർത്തുന്ന തെഹരീക്ക് താലിബാന്‍, ജമാഅത്തെ ഉയ് അഹ്രാ, ഐസിസ് കെ, ലഷ്കറെ ജാങ് വി എന്നീ ഭീകര സംഘടനകളാണ് പാകിസ്താനിൽ നിന്ന് പ്രവർത്തിയ്ക്കുന്നത്.

 ചൈന പാകിസ്താൻ സാമ്പത്തിക ഇടനാഴി ഭീഷണി

ചൈന പാകിസ്താൻ സാമ്പത്തിക ഇടനാഴി ഭീഷണി

വരാനിരിക്കുന്ന ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴി ഇന്ത്യയിൽ ഭീകരർക്ക് പുതിയ ലക്ഷ്യം നൽകുന്നതിനായിരിക്കുമെന്നും ഇന്‍റലിജൻസ് വ്യക്തമാക്കുന്നു. പാക് അധീന കശ്മീരിലൂടെയാണ് സാമ്പത്തിക ഇടനാഴി കടന്നുപോകുന്നതെന്നും ശ്രദ്ധേയമാണ്.

 വാര്‍ത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ സന്ദർശിക്കൂ...

വാര്‍ത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ സന്ദർശിക്കൂ...

കുൽഭൂഷൺ:ഇറാൻ ഇന്ത്യയ്ക്കൊപ്പം യാദവിനെ ചോദ്യം ചെയ്യാൻ അനുവദിയ്ക്കണം,പാകിസ്താനോട് ഇറാൻ കയർക്കുന്നു!! കൂടുതല്‍ വായിക്കാൻ

English summary
Pakistan-based terrorist groups are planning to attack both India and Afghanistan, a top US spymaster has said."Islamabad has failed to curb militants and terrorists in Pakistan," Daniel Coats, Director of National Intelligence told members of the Senate Select Committee on Intelligence during a Congressional hearing on Worldwide threats.
Please Wait while comments are loading...