ഇമ്രാനെ രക്ഷിച്ചത് സ്പീക്കറുടെ നിലപാട്: അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് അനുമതി നല്‍കിയില്ല
ഇസ്ലാമാബാദ്: പാർലമെന്റ് പിരിച്ച് വിടാന്‍ ശുപാർശ ചെയ്ത് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സഖ്യകക്ഷികള്‍ പിന്തുണ പിന്‍വലിക്കുകയും സ്വന്തം പാർട്ടിയിലെ 25 ലേറെ പേർ വിമത സ്വരം ഉയർത്തുകയും ചെയ്തതോടെ സഭയില്‍ ഇമ്രാന്‍ ഖാന്‍ ഭൂരിപക്ഷം നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സഭയില്‍ വോട്ടെടുപ്പ് നടന്നിരുന്നെങ്കില്‍ ഇമ്രാന്‍ ഖാന് നാണക്കേടോടെ പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇറങ്ങിപ്പോവേണ്ടി വന്നേനെ. എന്നാല്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് സാഹചര്യം ഒരുക്കാതെ സഭ പിരിച്ച് വിട്ടതോടെ താല്‍ക്കാലികമായെങ്കിലും അത് ഇമ്രാന്‍ ഖാന് ആശ്വസമായിരിക്കുകയാണ്.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ തന്നെ അസാധാരണായ നടപടിക്രമത്തിലേക്കാണ് പോവുന്നത് വ്യക്തമായിരുന്നു. ഭരണഘടനയ്ക്ക് എതിരാണ് പ്രമേയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. സഭയില്‍ നിന്ന് സ്പീക്കര്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ഇതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.

ഇതിന് പിന്നാലെയാണ് സഭ പിരിച്ചുവിട്ടുകൊണ്ട് പൊതു തിരഞ്ഞെടുപ്പിലേക്ക് പോവാനുള്ള തീരുമാനത്തിലേക്ക് ഇമ്രാന്‍ ഖാന്‍ എത്തിയത്. അതേസമയം ഭരണ കക്ഷിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ദേശീയ അസംബ്ലിയില്‍ പ്രതിഷേധിക്കുകയാണ്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സഭയില്‍ എത്തിയിരുന്നില്ല. രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്ത അദ്ദേഹം തന്റെ സർക്കാറിനെതിരെ ചില വിദേശ ശക്തികള്‍ പ്രവർത്തിക്കുന്നുവെന്ന ആരോപണമാണ് നിരന്തരം ഉന്നിയിച്ചുകൊണ്ടിരിക്കുന്നത്.
.പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ്-പാകിസ്ഥാൻ (എംക്യുഎം-പി) പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പത്രസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സർക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിച്ചത് മുതലാണ് പാകിസ്താനില്‍ ഭരണഘടനപരമായ പ്രതിസന്ധിക്ക് തുടക്കമാവുന്നത്.
അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടക്കുകയായിരുന്നെങ്കില്‍ 342 അംഗ സഭയില്‍ 172 വോട്ടുകളുടെ പിന്തുണയാണ് ഭരണകക്ഷിക്ക് വേണ്ടത്. സ്വന്തം പാർട്ടിയിലെ തന്നെ 25 ലേറെ അംഗങ്ങള്‍ കൂടി പിന്തുണ നല്‍കില്ലെന്ന് ഉറപ്പായതോടെ ഈ സഖ്യയിലേക്ക് എത്തല്‍ ഇമ്രാന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ നിലവില്‍ പ്രതിപക്ഷത്തിന് 175 നിയമസഭാംഗങ്ങളുടെ പിന്തുണയുണ്ടെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നുമാണ് ജമിയത്ത് ഉലമ-ഇ-ഇസ്‌ലാമ ഫസൽ (ജെയുഐ-എഫ്) മേധാവി മൗലാന ഫസ്‌ലുർ റഹ്മാൻ അഭിപ്രായപ്പെട്ടത്. ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് ശേഷം പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ഷെഹ്ബാസ് ഷെരീഫ് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് നാടകീയമായി ഇമ്രാന്‍ ഖാന്‍ സഭ പിരിച്ച് വിടാന്‍ ശുപാർശ ചെയ്തത്.
ഹേയ് മിസ്റ്റർ.. ഇതെന്റെ പുത്തന്‍ മിനി കൂപ്പർ; പുതിയ കാർ സ്വന്തമാക്കി മഞ്ജു വാര്യർ












Click it and Unblock the Notifications