കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ പാക് പ്രധാനമന്ത്രിയുടെ മകനെ താലിബാന്‍ പിടിയില്‍ നിന്നും രക്ഷപ്പെടുത്തി

Google Oneindia Malayalam News

ലാഹോര്‍: താലിബാന്‍ ഭീകരരുടെ പിടിയില്‍ അകപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി യുസഫ് റാസാ ഖിലാനിയുടെ മകന്‍ അലി ഹൈദര്‍ ഖിലാനി രാജ്യത്ത് തിരിച്ചെത്തി. മുന്ന് വര്‍ഷം മുമ്പാണ് താലിബാന്‍ ഹൈദരെ തട്ടികൊണ്ടുപോയത്. 2013 മെയ് 9 ലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഹൈദര്‍ താലിബാന്റെ പിടിയിലായത്.

അമേരിക്കന്‍- അഫ്ഗാന്‍ സേന താലിബാന്റെ താലിബാന്റെ കൈകളില്‍ നിന്നും രക്ഷപ്പെടുത്തിയ ഹൈദര്‍ കാബൂളില്‍ നിന്നും ലാഹോറിലെത്തിച്ചേരുകയായിരുന്നു. അഫ്ഗാനിലെ ഖാസ്‌നി പ്രവിശ്യയില്‍ ന്നിനുമാണ് അഫ്ഗാന്‍ പട്ടാളം ഹൈദറെ രക്ഷിച്ചത്. കാബൂളില്‍ നിന്നും സര്‍ക്കാര്‍ വിമാനത്തില്‍ ലാഹോറിലെത്തുകയായിരുന്നു.

Pakistan Map

രണ്ടാം തവണയാണ് പാകിസ്താന്‍ സര്‍ക്കാറില്‍ പ്രധാന പദവികള്‍ വഹിക്കുന്നവരുമായി ബന്ധപ്പെട്ടവരെ തീവ്രവാദികള്‍ തട്ടികൊണ്ടുപോകുന്നത്. പഞ്ചാബ് ഗവര്‍ണറായ സല്‍മാന്‍ തസീറിന്റെ മകന്‍ ഷഹബാസിനെ തീവ്രവാദികള്‍ 2011ല്‍ തട്ടികൊണ്ട് പോയിരുന്നു. പിന്നീട് അഞ്ച് വര്‍ഷം കഴിഞ്ഞാണ് വിട്ടയച്ചത്.

തിരഞ്ഞടുപ്പിന് രണ്ട് ദിവസം മുമ്പാണ് മുല്‍ട്ടാനില്‍ വച്ച് ഹൈദര്‍ താലിബാന്‍ തോക്കുധാരികളുടെ പിടിയിലാകുകയായിരുന്നു. 500 മില്ല്യണ്‍ രൂപ മോചന ദ്രവ്യവും ഹൈദറിന്റെ പേരില്‍ തീവ്രവാദികള്‍ പാക് സര്‍ക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. ഹൈദരെ രക്ഷപ്പെടുത്തിയ അഫ്ഗാന്‍-നാറ്റോ സംയുക്ത സൈന്യത്തെ പാകിസ്താന്‍ അഭിനന്ദിച്ചു. മൂന്ന് രാജ്യങ്ങളും സംയുക്തമായി നിന്നാല്‍ തീവ്രവാദം തുടച്ചു നീക്കാനാകുമെന്ന് പാകിസ്താന്‍ വ്യക്തമാക്കി.

English summary
Ali Haider Gilani, the son of Pakistan’s former prime minister Yusuf Raza Gilani, was on Wednesday flown from Kabul to Lahore, a day after he was rescued by US and Afghan forces from the clutches of Taliban militants who had held him hostage for three years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X