കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികളെ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി സംരക്ഷിക്കുന്നു- പാകിസ്താനെതിരെ പാകിസ്താന്‍ കോടതിയില്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക് രഹസ്യാന്വേഷണ ഏജന്‍സിക്കെതിരെ അവിടത്തെ തന്നെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ രംഗത്ത്. പാകിസ്താന്‍ തീവ്രവാദികളെ സംരക്ഷിക്കുന്നു എന്ന ഇന്ത്യന്‍ ആരോപണത്തിന് കരുത്തുപകരുന്നതാണ് ഇത്.

പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം അസിസ്റ്റന്റ് സബ് എഡിറ്റര്‍ ആയ മാലിക് മുഖ്താന്‍ അഹമ്മദ് ഷങ്‌സാദ് ആണ് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം തീവ്രവാദികളെ സഹായിക്കുന്നു എന്നാണ് ആരോപണം.

Terrorism

പല രാജ്യങ്ങളില്‍ നിന്നുള്ള തീവ്രവാദ ഗ്രൂപ്പുകളെ കുറിച്ച് താന്‍ ഉന്നത അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നാണ് മാലിക് മുഖ്താര്‍ പറയുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നും ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

ഗുരുതരമായ ആരോപണം ആണ് മാലിക് മുഖ്താര്‍ ഉന്നയിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിലെ ചില ഉന്നതര്‍ക്ക് ഈ തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ട് എന്ന ആക്ഷേപവും മുഖ്താര്‍ ഉന്നയിക്കുന്നു. ഐബിയുടെ ഡയറക്ടര്‍ ജനറല്‍ക്ക് തന്നെ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഒരു ഗുണവും ഉണ്ടായില്ല എന്നാണ് ആക്ഷേപം.

വിഷയം ഐഎസ്‌ഐയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് വയ്ക്കണം എന്നും മാലിക് മുഖ്താര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

English summary
A Pakistani intelligence officer has accused his own spy agency of "protecting" terrorists and filed a petition in a court here requesting for a thorough probe in the matter, a media report said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X