കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമിച്ചാല്‍ തിരിച്ചടിയ്ക്കുമെന്ന് പാക് സൈനിക മേധാവി

  • By Meera Balan
Google Oneindia Malayalam News

കറാച്ചി: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പരാമര്‍ശവുമായി പാകിസ്താാന്‍ കരസേന മേധാവി രംഗത്ത്. പാകിസ്താനെതിരെയുള്ള ആക്രമണങ്ങളെ നേരിടാന്‍ സൈന്യം സജ്ജമാണെന്നും ഇന്ത്യ ആക്രമിച്ചാല്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമാണ് പാക് സൈനിക മേധാവി റഹീല്‍ ഷരീഫ് പറയുന്നത്.

പാകിസ്താനെതിരെ ഇന്ത്യയാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്ന തരത്തിലാണ് സൈനിക മേധാവിയുടെ പരാമര്‍ശം, കാശ്മീരില്‍ ജനവാസ കേന്ദ്രങ്ങള്‍ക്കും സൈനിക പോസ്റ്റുകള്‍ക്കും നേരെ പാകിസ്താന്‍ നടത്തിയ വെടിവയ്പ്പ് വിവാദങ്ങള്‍ അവസാനിയ്ക്കുന്നതിന് മുമ്പാണ് പാക് സൈന്യത്തിന്റെ ശക്തി വിളിച്ചോതി സൈനിക മേധാവിയുടെ പ്രതികരണം.

Pak Army Chief

ആക്രമിച്ചാല്‍ ഇന്ത്യയെ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുമെന്ന് പരേക്ഷമായാണ് റഹീല്‍ പ്രതികരിച്ചത്. കാുളിലെ സൈനിക അക്കാദമിയില്‍ പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ കാശ്മീര്‍ വിഷയത്തില്‍ സമാധാനപരമായ തീരുമാനം കൈക്കൊള്ളണം. കാശ്മീരിലെ ജനങ്ങളുടെ താത്പര്യത്തിന് മുന്‍ഗണന നല്‍കണമെന്നും സൈനിക മേധാവി. പാകിസ്താന്‍ സമാധാനത്തില്‍ വിശ്വസിയ്ക്കുന്ന രാഷ്ട്രമാണെന്നും സൈനിക മേധാവി. കാശ്മീരിലെ വെടിവയ്പ്പില്‍ പ്രകോപനപരമായി പാകിസ്താന്‍ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് തൊട്ടു പിന്നാലെയാണ് സൈനിക മേധാവിയുടെ പ്രതികരണം.

English summary
After government and political leaders, it was the turn of Pakistan army chief General Raheel Sharif to rake up the issue of Kashmir and breathe fire saying their armed forces were fully capable of meeting any "external threat"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X