ഹാഫിസ് സയീദിന്‍റെ പുതിയ സംഘടനയ്ക്കും പൂട്ടിട്ടു: ആസൂത്രിത നീക്കത്തില്‍ പണി കിട്ടി, അടുത്തത്!!

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിൻറെ വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെ പുതിയ സംഘടനയ്ക്ക് വിലക്ക്. തെഹ് രീക്ക് ഇ ആസാദി ജമ്മു & കശ്മീര്‍ എന്ന സംഘടനയ്ക്കാണ് പാകിസ്താന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. 2014ല്‍ അമേരിക്കയാണ് സംഘടനയെ ഭീകരസംഘടനകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്. സയീദ് ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ച് ജനുവരിയിലാണ് പാകിസ്താന്‍ ഹാഫിസ് സയീദ് ഉള്‍പ്പെടെ നാല് പേരെ വീട്ടുതടങ്കലിലാക്കുന്നത്. സംഘടനയ്ക്കും പാകിസ്താന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് തെഹ് രീക്ക് ഇ ആസാദി ജമ്മു & കശ്മീര്‍ എന്ന സംഘടനയ്ക്ക് കീഴിലേക്ക് ഹാസിഫ് സയീദ് ഭീകരപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്.

ഹാഫിസ് സയീദ് തടങ്കലിലാവുകയും സംഘടനയ്ക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കമുണ്ടെന്ന റിപ്പോർട്ടുകൾ വരികയും ചെയ്തോടെ ഇതിനെ മറികടക്കാന്‍ നേതൃ കൈമാറ്റവും പേരുമാറ്റലുമാണ് ഹാഫിസ് സയീദ് കണ്ടെത്തിയ തന്ത്രം. സംഘടന ഭീകരനിയമത്തിന്റെ പരിധിയിൽ വരികയും ചെയ്തതോടെ ഭീകരസംഘടനയുടെ ഓഫീസുകളില്‍ മിക്കതും അടച്ചുപൂട്ടിയിരുന്നു.

ജമാഅത്ത് ഉദ് ദവ മുഖം മാറ്റി

ജമാഅത്ത് ഉദ് ദവ മുഖം മാറ്റി

ഹാഫിസ് സയീദ് ഉൾപ്പെടെ അ‍ഞ്ച് പേർ വീട്ടുതടങ്കലിലായതോടെ ഭീകരസംഘടനയുടെ ചുമതലകൾ സഹോദരൻ ഹാഫിസ് റഹ്മാൻ മക്കിക്ക് സയീദ് കൈമാറിയിരുന്നു. സംഘടനയ്ക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കമുണ്ടെന്ന റിപ്പോർട്ടുകൾ വരികയും ഭീകരനിയമത്തിന്റെ പരിധിയിൽ വരികയും ചെയ്തതോടെ ഭീകരസംഘടനയുടെ ഓഫീസുകളില്‍ മിക്കതും അടച്ചുപൂട്ടിയിരുന്നു. നിരോധനത്തെ പ്രതിരോധിക്കാൻ തെഹ്രീക് ആസാദി ജമ്മു കശ്മീകർ എന്ന് പേരും സംഘടന സ്വീകരിച്ചിരുന്നു. പിന്നീട് സദീയിന്‍റെ മകനും സംഘടനയിലേയ്ക്ക് എത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സയീദ് വീട്ടുതടങ്കലില്‍

സയീദ് വീട്ടുതടങ്കലില്‍

കഴിഞ്ഞ ജനുവരി 30നാണ് ചൗബുര്‍ജിയിലെ ജമാഅത്ത് ഉദ് ദവ ആസ്ഥാനത്ത് ഹാഫിസ് സയീദ് ഉള്‍പ്പെടെ അ‍ഞ്ച് സംഘടനാ പ്രവര്‍ത്തകരെ പാകിസ്താന്‍ തടവിലാക്കുന്നത്. സയീദിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഐക്യരാശഷ്ട്ര സഭാ പ്രമേയങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രാലയം സദീയിദിനെ തടവിലാക്കിയിട്ടുള്ളത്. പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം പൊലീസെത്തി സയീദിനെ വീട്ടുതടങ്കലിലാക്കുകയായിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം

ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം

ഹാഫിസ് സയീദിന്‍റെ വീട്ടുതടങ്കൽ കാലാവധി നീട്ടിയതായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രാലയമാണ് വ്യക്തമാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തിലെ തീരുമാനപ്രകാരമായിരുന്നു കാലാവധി നീട്ടിയതെന്ന് ആഭ്യന്തര മന്ത്രി ചൗധരി നിസ്സാർ പറഞ്ഞു. ജനുവരി 30ന് തടങ്കലിലാക്കിയ ഹാഫിസ് സയീദിന്‍റെ തടങ്കല്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മെയ് ഒന്നിനാണ് കാലാവധി നീട്ടിയത്.

അമേരിക്കയ്ക്കെതിരെ സയീദ്

അമേരിക്കയ്ക്കെതിരെ സയീദ്

രാജ്യത്തിന്റെ ഭീകരവാദ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് സയീദിനെ വീട്ടുതടങ്കലിൽ വെച്ചിട്ടുള്ളതെന്നാണ് പാകിസ്താന്റെ വാദം. എന്നാൽ അമേരിക്കയുടെ സമ്മർദ്ദം മൂലം ഇന്ത്യയ്ക്ക് വേണ്ടിയാണ് പാകിസ്താൻ തന്നെ വീട്ടുതടങ്കലിലാക്കിയതെന്നായിരുന്നു ഹാഫിസ് സയീദിന്റെ ട്വീറ്റ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയക്ഷി ബന്ധം മെച്ചപ്പെട്ടതും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തിയതും ഈ വാദത്തിന് ബലം നല്‍കുന്നതായിരുന്നു.

 അ‍ഞ്ച് പേർ വീട്ടുതടങ്കലിൽ

അ‍ഞ്ച് പേർ വീട്ടുതടങ്കലിൽ

ജമാഅത്തുദ്ദഅ് വ നേതാക്കളായ സഫർ ഇക്ബാൽ, അബ്ദുല്ല ഉബൈദ്, ഖാസി കാസിഫ് നിയാസ്, അബ്ദുൽ റഹ്മാൻ ആബിദ് എന്നിവരാണ് ഹാഫിസ് സയീദിനൊപ്പം പാകിസ്താന്‍ ത ടവിലാക്കിയിട്ടുള്ളത്. എന്നാല്‍ വീട്ടുതടങ്കലിലാക്കിയതിനെതിരെ ഹാഫിസ് സയീദും സംഘവും ലാഹോർ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തടങ്കല്‍ കാലാവധി അവസാനിച്ചതോടെ വീണ്ടും കാലാവധി പുതുക്കി നിശ്ചയിക്കുകയായിരുന്നു.

വിദേശകാര്യ മന്ത്രാലയം പറയുന്നത്

വിദേശകാര്യ മന്ത്രാലയം പറയുന്നത്

ജമാഅത്തുദ്ദ് വ തലവനെയും മറ്റ് അഞ്ച് പേരെയും വീട്ടുതടങ്കലിലാക്കിയടതിൽ ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്ന് പാക് ആഭ്യന്തര മന്ത്രാലയം ലാഹോർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. 1997ലെ ഭീകരവിരുദ്ധ നിമയ പ്രകാരമാണ് തടങ്കലിൽ വെച്ചിട്ടുള്ളതെന്ന് ഏപ്രിൽ 20 ന് നൽകിയ മറുപടിയിലും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

പാകിസ്താന് ഭീഷണി

പാകിസ്താന് ഭീഷണി

ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഭീകരതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് യുഎസ് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താന് ഉപരോധമേർപ്പെടുത്തുമെന്നും സഹായങ്ങൾ പിൻവലിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പാകിസ്താൻ സയീദിനെ വീട്ടുതടങ്കലിലാക്കിയത്. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യ- യുഎസ് പോരാട്ടങ്ങളെ പാകിസ്താന്‍ ഭയക്കുന്നുവെന്നതിന്‍റെ സൂചനയും ഒരു വശത്തുണ്ട്.

പേരുമാറ്റിയിട്ടും ഭീകരവാദം

പേരുമാറ്റിയിട്ടും ഭീകരവാദം

ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചതിനെ തുടര്‍ന്ന് 2014ല്‍ പാകിസ്താന്‍ ലഷ്കര്‍ ഇ ത്വയ്ബയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ജമാഅത്ത് ഉദ് ദവ എന്ന പേരില്‍ ഹാഫിസ് സയീദ് തലവനായ സംഘടന പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ഇന്ത്യയില്‍ നാശം വിതച്ച മുംബൈ ഭീകരാക്രമണ പരമ്പര ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങളുടെ പിന്നില്‍ ജമാഅത്ത് ഉദ് ദവയ്ക്ക് വ്യക്തമായ പങ്കുണ്ടായിരുന്നു.

English summary
After placing Jamaat-ud-Dawa (JuD)'s Hafiz Saeed under house arrest on January 30, Pakistan has now banned his new terror front Tehreek-e-Azadi-Jammu & Kashmir (TAJK).
Please Wait while comments are loading...