അതിർത്തി ഭീകരവാദം:പാകിസ്താന് മുന്നറിയിപ്പുമായി മൂന്ന് അയല്‍ രാജ്യങ്ങള്‍ ഉടൻ ആക്രമിക്കും!!

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: അതിർത്തി ഭീകരവാദത്തിനും ഭീകരരെ സംരക്ഷിക്കുകയും ചെയ്യുന്ന പാക് നിലപാടിന് മുന്നറിയിപ്പുമായി അയൽരാജ്യങ്ങൾ. ഇറാൻ, ഇന്ത്യ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളാണ് പാകിസ്താന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴി‌ഞ്ഞ ദിവസം ഇറാൻ സൈനിക മേധാവിയും പാകിസ്താനെതിരെ രംഗത്തെത്തിയിരുന്നു. അതിർത്തി ഭീകരവാദം സ്പോൺസർ ചെയ്യുന്നത് പാകിസ്താനാണാണെന്ന് മൂന്ന് അയല്‍ രാജ്യങ്ങളും അവകാശപ്പെടുന്നു.

പാകിസ്താൻ അഭയം നൽകുന്ന സുന്നി മീലീഷ്യകൾ നടത്തിയ ആക്രമണത്തിൽ പത്ത് ഇറാൻ അതിര്‍ത്തി രക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു ഇറാന്‍റെ ഭീഷണി. പാകിസ്താനിലുള്ളിലുള്ള ഭീകരകേന്ദ്രങ്ങൾക്കെതിരെ പാകിസ്താൻ സര്‍ക്കാർ നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച് തകർക്കുമെന്നായിരുന്നു ഇറാന്‍ നൽകിയ മുന്നറിയിപ്പ്.

ആക്രമിക്കാൻ ഇറാൻ

ആക്രമിക്കാൻ ഇറാൻ

പാകിസ്താനിൽ നിന്ന് പ്രവര്‍ത്തിയ്ക്കുന്ന ജെയ്ഷ് അല‍ അദൽ എന്ന ഭീകരസംഘടന ലോഗ് റേഞ്ച് തോക്കുകൾ ഉപയോഗിച്ച് അതിർത്തി രക്ഷാസേനയെ ആക്രമിച്ചതെന്നാണ് ഇറാൻ നല്‍കുന്ന വിവരം. ഇറാൻ- പാക് അതിര്‍ത്തിയിൽ മയക്കുമരുന്ന് കച്ചവടക്കാർ, വിഘടനവാദികൾ എന്നിവരുടെ സാന്നിധ്യവും ശക്തമാണ്. സമാധാനം നഷ്ടമായാൽ എവിടെയായിരുന്നാലും ഭീകരകേന്ദ്രങ്ങൾ നശിപ്പിക്കുമെന്നാണ് മുന്നറിയിപ്പിൽ ഇറാൻ പറയുന്നത്. പാകിസ്താന്റെ അതിർത്തിക്കുള്ളിലെ ഭീകരകേന്ദ്രങ്ങള്‍ തകർക്കുമെന്ന് മേജർ ജനറൽ മുഹമ്മദ് ബാഖേരിയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

 ഷിയാക്കളാണ് ലക്ഷ്യം

ഷിയാക്കളാണ് ലക്ഷ്യം

ഷിയാ ഭൂരിപക്ഷ രാഷ്ട്രമായ ഇറാനിലെ ഷിയാക്കളെ ലക്ഷ്യം വച്ച് പാകിസ്താനില്‍ താവളമുറപ്പിച്ചിരിക്കുന്ന സുന്നി മിലീഷ്യകളാണ് ഇറാൻ അതിർത്തിയിൽ ഭീകരവാദ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഭീകരവാദം തുടരാൻ അനുവദിക്കില്ല

ഭീകരവാദം തുടരാൻ അനുവദിക്കില്ല

അതിർത്തി കടന്നുള്ള പാക് ഭീകരരുടെ ആക്രമണങ്ങൾ തുടരാൻ തങ്ങൾ അനുവദിക്കില്ലെന്നും ഇപ്പോഴത്തെ സ്ഥിതി തുടരരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും മേജർ ജനറലിനെ ഉദ്ധരിച്ച് ഇറാൻ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താൻ അധികൃതർ ഇടപെട്ട് അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കരുതുന്നുവെന്നും അല്ലാത്ത പക്ഷം ഭീകരരുടെ താവളങ്ങൾ തകര്‍ക്കുമെന്നാണ് ഇറാന്‍റെ ഭീഷണി.

ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്

ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്

2016 സെപ്തംബര്‍ 19ന് ജമ്മു കശ്മീരിലെ ഉറി സൈനിക താവളത്തിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് പത്ത് ദിവസത്തിന് ശേഷം പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങൾ ഇന്ത്യ സർജിക്കൽ സ്ട്രൈക്കിൽ തകർത്തത്. നിരവധി ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ മാറ്റി സ്ഥാപിച്ച ഭീകരകേന്ദ്രങ്ങളിൽ 55 എണ്ണം ഇപ്പോഴും പാക് സൈന്യത്തിൻറെ ഒത്താശയോടെ അതിർത്തിയിൽ പ്രവർത്തിച്ച് വരുന്നുണ്ട്.

പാക് താലിബാൻ ഭീഷണി

പാക് താലിബാൻ ഭീഷണി

അഫ്ഗാനിസ്താനിലെ വികസനപദ്ധതികൾ തടസ്സപ്പെടുത്തുന്നതിന് പിന്നിൽ താലിബാനാണെന്നും വിദേശികളെ തട്ടിക്കൊണ്ട് പോയി ഇസ്ലാമിന്‍റെ പേരിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്നതിന് പിന്നിലും താലിബാന്‍ ആണെന്നാണ് അഫ്ഗാനിസ്താൻ ചൂണ്ടിക്കാട്ടുന്നത്. പാക് താലിബാനെ പിന്തുണയ്ക്കുന്ന പാകിസ്താൻ അഫ്ഗാനിസ്താനിലെ ഭൂപ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്നും അഫ്ഗാനിസ്താൻ ആരോപിക്കുന്നു.

കശ്മീരിൽ ഭീകരവാദം

കശ്മീരിൽ ഭീകരവാദം

പാക് സൈന്യം, പാക് ചാര സംഘടന ഐഎസ്ഐ, എന്നിവയുടെ പിന്തുണയോടെ ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഭീകരവാദങ്ങള്‍ക്ക് പിന്നിലും പാകിസ്താന്‍റെ കൈകളാണുള്ളത്. അഫ്ഗാനിസ്താനിലും പാകിസ്താനിലും വച്ച് പാകിസ്താൻ പരിശീലനം നൽകുന്ന ഭീകരരാണ് ഇന്ത്യയിലേയ്ക്ക് കടന്ന് ആക്രമണങ്ങള്‍ നടത്തുന്നത്. പാകിസ്താനിൽ വേരുള്ള ലഷ്കർ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകരസംഘടനകളാണ് കശ്മീര്‍ താഴ് വരയിലെ ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് പിന്നിലുള്ളത്.

English summary
With Iran's top military official warning Pakistan of reprisals for sheltering Sunni militias attacking targets in Iran, three of Islamabad's neighbours have accused it of cross-border terrorism.
Please Wait while comments are loading...