ഇന്ത്യ തയ്യാറാണെങ്കിൽ പാകിസ്താനും റെഡി!! ആണവശേഷി പരീക്ഷിക്കാൻ ഇന്ത്യയെ ക്ഷണിച്ച് പാകിസ്താൻ

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: ഇന്ത്യൻ കരസേന മേധാവി ബിബിൻ‌ റാവത്തിനു മറുപടിയുമായി പാക് വിദേശകാര്യമന്ത്രി ഖ്യാജ മുഹമ്മദ് ആസിഫ്. അതിർത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ തയ്യാറാണെങ്കിൽ ഞങ്ങളുടെ ശക്തി പരീക്ഷിക്കാൻ ക്ഷണിക്കുന്നുവെന്ന് പാക് വിദേശകാര്യമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ബിബിൻ റാവത്തിനെതിരെ മറുപടിയുമായി ഖ്യാജ ആസിഫ് രംഗത്തെത്തിയത്.

ഞാന്‍ കൂലിത്തല്ലുകാരനല്ല, കോണ്‍ഗ്രസുകാരനാണ്! ശ്രീജിത്ത് വിഷയത്തിൽ ചെന്നിത്തലയ്ക്കെതിരെ പ്രവർത്തകൻ..

ഒട്ടും ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശമാണ് ഇന്ത്യന്‍ സൈനിക മേധാവിയില്‍നിന്നുണ്ടായതെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങളുടെ ശക്തി പരീക്ഷിക്കാന്‍ ക്ഷണിക്കുന്നു. അത്തരമൊരു ആക്രമണത്തിലൂടെ ജനറലിന്റെ സംശയം മാറുമെന്നും ഖ്യാജ ആസിഫ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

രാത്രി പെണ്‍കുട്ടിയെ ഇറക്കാതെ കെഎസ്ആർടിസി മിന്നല്‍ പാഞ്ഞു, റോഡിന് കുറുകെ ജീപ്പിട്ട് തടഞ്ഞ് പോലീസ്

പാകിസ്താനെ പരിഹസിച്ച് ഇന്ത്യ

പാകിസ്താനെ പരിഹസിച്ച് ഇന്ത്യ

വെള്ളിയാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിനാണ് പാകിസ്താനെ പരിഹസിച്ച് ബിബിൻ റാവത്ത് രംഗത്തെത്തിയത്. ആണവ ശക്തിയെ കുറിച്ചുള്ള പാകിസ്താന്റെ വീമ്പിളക്കൽ ഇല്ലാതാക്കാൻ സൈന്യം തയ്യാറാണെന്നും സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ അതിർത്തി കടന്നുള്ള ആക്രമണ തയ്യാറാണെന്നു പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് പാക് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ഉത്തരവാദിത്വ രഹിതം

ഉത്തരവാദിത്വ രഹിതം

എന്നാൽ ഇന്ത്യ സൈനിക മേധാവിയ്ക്കെതിരെ വിമർശനവുമായി പാക് വിദേശകാര്യ മന്ത്രി ഖ്യാജ ആസീഫ് രംഗത്തെത്തിയിരുന്നു. വളരെ ഉത്തരാവാദിത്വ രഹിതമായ പ്രസ്താവനയാണ് ബിബിൻ റാവാത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ പദവിയ്ക്ക് യോജിക്കുന്ന തരത്തിലുള്ളതല്ല പ്രസ്താവനയല്ല അദ്ദേഹം നടത്തിയത്. ഇത് യുദ്ധത്തിന് ക്ഷണിക്കുന്നതിന് തുല്യമാണെന്നും പാക് വിദേശകാര്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. കൂടാതെ ഇന്ത്യ ഇതു ആഘ്രഹിക്കുന്നുണ്ടെങ്കിൽ പാകിസ്താൻ ആണവയുദ്ധത്തിന് തയ്യാറാണെന്നും . ഇന്ത്യൻ ജനറലിന്റെ സംശയം തീർത്തു കൊടുക്കാമെന്നും ഖ്യാജ ആസിഫ് പറഞ്ഞു.

 ചൈനയ്ക്കും താക്കീത്

ചൈനയ്ക്കും താക്കീത്

രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. ചൈന അതിശക്തമായ രാഷ്ട്രമായിക്കാം, പക്ഷെ ഇന്ത്യ ദുര്‍ബലമായ ഒരു രാജ്യമല്ലെന്ന് കൂടി ഓര്‍മ്മിക്കണമെന്നും സൈനിക മേധാവി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ വടക്ക് ഭാഗത്തെ അതിര്‍ത്തിയിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയുടെ ശക്തിപ്രയോഗങ്ങളെ ചെറുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. മേഖലയില്‍ സ്വാധീനം ശക്തമാക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തിവരുന്നതെങ്കിലും അയല്‍രാജ്യങ്ങള്‍ അവര്‍ക്കൊപ്പം കൂട്ടുകൂടി അകന്നുപോകുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും റാവത്ത് പറഞ്ഞിരുന്നു.

 ഇന്ത്യയ്ക്കെതെതിരെ വിമർശനം

ഇന്ത്യയ്ക്കെതെതിരെ വിമർശനം

ഇതിനും മുൻപും ഇന്ത്യയ്ക്കെതിരെ പരോഷ വിമർ‌ശനവുമായി ഖ്യാജ ആസിഫ് രംഗത്തെത്തിയിരുന്നു. പാകിസ്തന് യുഎസ് സഹായം പിൻവലിച്ചതിനു പിന്നാലെയാണ് ഇന്ത്യയ്ക്കെതിരെ ആസിഫ് രംഗത്തെത്തിയത്.ട്രംപ് അടുത്തകാലത്തായി ഇന്ത്യയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നാണ് പാക് വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫ് ആരോപിക്കുന്നത്. അടുത്ത കാലത്ത് ട്രംപ് പാകിസ്താനെതിരെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് പാകിസ്താന്‍ ട്രംപിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pakistan foreign minister Khawaja Muhammad Asif on Saturday issued a nuclear threat to India while responding to a statement of army chief General Bipin Rawat.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്