അല്‍ ഖ്വയ്ദ ഭീകരന്‍ ഉള്‍പ്പടെ ഏഴ് തീവ്രവാദികളെ പാകിസ്താന്‍ തൂക്കിലേറ്റി
ഇസ്ലാമാബാദ്: തീവ്രവാദത്തെ വളര്‍ത്തുന്നുവെന്ന പഴി കേട്ട് പാകിസ്താന് മടുത്തു. പെഷവാര്‍ ആക്രമണത്തിന് ശേഷവും തീവ്രവാദികളോട് ഇരട്ടത്താപ്പ് കാട്ടുന്നുവെന്ന് പാകിസ്താനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പഴികളെല്ലാം മാറ്റാനുള്ള ശ്രമത്തിലാണ് പാകിസ്താന്‍. ചൊവ്വാഴ്ച ഏഴ് ഭീകരരെ കൂടി പാകിസ്താന്‍ തൂക്കിലേറ്റി. വധശിക്ഷയ്ക്ക് ഇരയായ ഭീകരരില്‍ അല്‍ഖ്വയ്ദ ഭീകരനും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
പെഷവാറിലെ സൈനിക സ്‌കൂളില്‍ പാക് താലിബാന്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ഭീകരരുടെ ശിക്ഷ വളരെ വേഗത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതേ സമയം തന്നെ മുംബൈ ആക്രമണക്കേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിഞ്ഞ സാക്കി ഉര്‍ റെഹ്മാന്‍ ലഖ്വിയെ ജാമ്യത്തില്‍ വിട്ടത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി.

തീവ്രവാദികളെ കൊന്നൊടുക്കുമെന്ന് പറഞ്ഞ പാകിസ്താനിനെ സൈനിക മേധാവികള്‍ പോലും പിന്നീട് ലാഖ്വിയ്ക്ക് ജാമ്യം അനുവദിച്ചതിനെപ്പറ്റി പ്രതികരിച്ചില്ല. എന്നാല്‍ ലാഖ്വി വീണ്ടും കരുതല്‍ തടങ്കലിലായി ഭീകരെ കൊല്ലാന്‍ ആദ്യം കാട്ടിയ ആവേശം പാകിസ്താന്‍ പിന്നീട് കാട്ടിയതുമില്ല. വധശിക്ഷ നടപ്പാകില്ലെന്ന പ്രതീക്ഷിച്ചിരുന്ന പലരെയും ഞെട്ടിച്ച് കൊണ്ടാണ് ഇന്ന് (ജനവരി 13) ഏഴ് ഭീകരരെ കൂടി പാകിസ്താന്‍ തൂക്കിലേറ്റിയത്.
ബെഹ്‌റാം കാന്‍, ഷാഹിദ് ഹനീഫ്, മുഹമ്മദ് താല്‍ഹ, ഖലീല്‍ അഹമ്മദ്, സുല്‍ഫിക്കര്‍ അലി, മുഷ്താബ് അഹമ്മദ്. നവാസിഷ് അലി എന്നീ ഭീകരരെയാണ് തൂക്കിലേറ്റയത്. ഇതില്‍ സുല്‍ഫിക്കര്‍ അലി അല്‍ ഖ്വയ്ദയുടെ ആക്രമണങ്ങളില്‍ പങ്കാളിയായിരുന്ന തീവ്രവാദിയാണ്.












Click it and Unblock the Notifications