കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതുക്കും മേലേ!!വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പതാകയെക്കാള്‍ ഉയരെയെത്താന്‍ പാക് പതാക..

350 അടി ഉയരമുള്ള പതാക നിലനിര്‍ത്താന്‍ ഇന്ത്യ കഷ്ടപ്പെടുന്നു

Google Oneindia Malayalam News

അമൃത്സര്‍: വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പതാകയെ കവച്ചു വെച്ച് അതിലും ഉയരത്തില്‍ പതാക സ്ഥാപിക്കാന്‍ പാകിസ്താന്‍ തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഉയരത്തില്‍ ലോകത്ത് എട്ടാം സ്ഥാനത്തു നില്‍ക്കുന്ന പതാകയാകും പാകിസ്താന്റേത്. പതാക സ്ഥാപിക്കാനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

400 അടി ഉയരത്തിലുള്ള പതാകയാണ് വാഗാ അതിര്‍ത്തിയില്‍ പാകിസ്താന്‍ സ്ഥാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഈ മേഖലയിലെ മരങ്ങള്‍ വെട്ടിത്തുടങ്ങിയെന്നും പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 350 അടി ഉയരമുള്ള പതാക നിലനിര്‍ത്താന്‍ ഇന്ത്യ കഷ്ടപ്പെടുകയാണ്. ലാഹോറില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന വിധത്തിലാണ് ഇന്ത്യ പതാക നാട്ടിയത്. എന്നാല്‍ പലപ്പോഴും പതാക അതേ പടി നിലനിര്‍ത്താന്‍ സാധിക്കാത്തതിന്റെ പേരില്‍ ഇന്ത്യ നാണം കെടേണ്ടി വന്നിട്ടുണ്ട്.

 pakistanflag

ഇക്കഴിഞ്ഞ മാര്‍ച്ച് 5 നാണ് പഞ്ചാബിലെ അട്ടാരിയില്‍ ഇന്ത്യ 350 അടി ഉയരമുള്ള പതാക നാട്ടിയത്. എന്നാല്‍ പതാക സ്ഥാപിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശക്തമായ കാറ്റില്‍ പതാക കീറി. പതാക സ്ഥാപിച്ചതിനു ശേഷം ഇതുവരെ അഞ്ചു തവണയാണ് പതാക മാറ്റി സ്ഥാപിച്ചത്. വാഗാ അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന്‍ സൈന്യങ്ങളുടെ പരേഡിനിടെ പതാക താഴെ വീണതും നാണക്കേടിന് ഇടയാക്കിയിരുന്നു.

English summary
After India's 350 ft flag, Pakistan to hoist 400 ft tall flag at Wagah border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X