പാകിസ്താൻ അന്താരാഷ്ട്ര ഭീകരവാദത്തിന്‍റെ ഹോട്ട് ബെഡ്, പദ്ധതികൾക്ക് ഭീഷണിയെന്നും ചൈനീസ് മാധ്യമങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിംഗ്: പാകിസ്താനെതിരെ കടുത്ത വിമർശനവുമായി ചൈനീസ് മാധ്യമങ്ങള്‍. പാകിസ്താൻ അന്താരാഷ്ട്ര ഭീകരവാദത്തിന്‍റെ ഹോട്ട് ബെഡ്ഡാണെന്നും, ഇൻഫ്രാ പ്രൊജക്ടുകള്‍ക്ക് ഭീഷണിയാണെന്നുമാണ് ചൈനീസ് മാധ്യമം അഭിപ്രായപ്പെടുന്നത്. ഷാങ്ഹായ് സഹകര യോഗത്തിനിടെ പാക് പ്രസിഡൻറ് നവാസ് ഷെരീഫിനെ അവഗണിച്ചുവെന്ന വാർത്തയും ചൈന നിഷേധിച്ചിട്ടുണ്ട്. ബലൂചിസ്താനിലെ ക്വറ്റയിൽ നിന്ന് തട്ടിക്കൊണ്ടു പോയ രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്താതിരുന്നതെന്ന വാര്‍ത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചൈനീസ് മാധ്യമത്തിന്‍റെ വിശദീകരണവും പുറത്തുവരുന്നത്.

ഐഒസി പാചകവാതക പ്ലാന്റിനെതിരെ സമരം ചെയ്ത സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്തു;വ്യാഴാഴ്ച ഹർത്താൽ

നവാസ് ഷെരീഫ് ഒഴികെയുള്ള എസ് സിഒ രാഷ്ട്രങ്ങളുടെ നേതാക്കളുമായി ഷി ജിൻ പിംഗ് കൂടിക്കാഴ്ച നടത്തുന്നതിൻറെ ചിത്രങ്ങള്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻറെ വെബ്ബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഭീകരവാദത്തിന്‍റെ ഹോട്ട് ബെഡ്ഡായി മാറിയ പാകിസ്താൻ ചൈന പാകിസ്താനിൽ ആരംഭിക്കാരിനിക്കുന്ന പദ്ധതികൾക്ക് ഭീഷണിയാണെന്നും ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ് ചൂണ്ടിക്കാണിക്കുന്നു. ചൈന -പാക് പങ്കാളിത്തത്തോടെ നിർമ്മാണം ആരംഭിച്ച വൺ ബെല്‍റ്റ് വൺ റോഡ്, പട്ടുപാത തുടങ്ങിയ പദ്ധതികൾക്ക് ഭീഷണിയാണെന്നാണ് പാക് മാധ്യമങ്ങളുടെ വാദം.

 pak-china

പാകിസ്താനില്‍ വച്ച് കൊല്ലപ്പെട്ട ചൈനീസ് പൗരന്മാര്‍ സുവിശേഷ പ്രാസംഗികരായിരുന്നുവെന്ന വാദവുമായി കഴിഞ്ഞ ദിവസം പാകിസ്താൻ രംഗത്തെത്തിയിരുന്നു. ബിസിനസ് വിസയിലെത്തിയ ഇരുവരും പ്രാസംഗികരായിരുന്നുവെന്നും സുവിശേഷ പ്രസംഗത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പാകിസ്താനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

English summary
Pakistan a hotbed of international terrorism, Chinese media criticizes Pakistan
Please Wait while comments are loading...