കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേക്ക് ന്യൂസ് പണികൊടുത്തു; ഇസ്രായേലിന് പാക്കിസ്ഥാന്‍ മന്ത്രിയുടെ ആണവായുധ ഭീഷണി

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ ഇസ്രായേലിന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ ആണവായുധ ഭീഷണി. പാക്കിസ്ഥാനെതിരെ ആണവായുധം ഉപയോഗിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം. എന്നാൽ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രസ്താവനയേ ഉണ്ടായിരുന്നില്ല.

വദ് ന്യൂസ്.കോം എന്ന വെബ്‌സൈറ്റാണ് ഡിസംബര്‍ 20ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ പ്രതികരണമെന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്. സിറിയയില്‍ ഐഎസിനെതിരായ നടപടിയില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ പാക്കിസ്ഥാനെതിരെ ആണവായുധം പ്രയോഗിക്കുമെന്നായിരുന്നു വാര്‍ത്ത.

pak-defminister-khawaja-muhammad-asif

എന്നാല്‍, ഇത് വ്യാജവാര്‍ത്തയാണെന്ന് അന്നുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധിക്കാതെയാണ് പാക്കിസ്ഥാന്‍ ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിയത്. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഹിലറി ക്ലിന്റണ്‍ സൈനിക അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന വാര്‍ത്തയും ഇതേ വെബ് സൈറ്റാണ് പ്രസിദ്ധീകരിച്ചത്.

ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി അറിയാതെയാണ് ഉത്തരവാദിത്വപ്പെട്ട ഒരു മന്ത്രി ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിയത്. അതേസമയം, പാക്കിസ്ഥാന്റെ ഭീഷണിക്ക് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Pakistan issues nuclear warning to Israel in response to 'fake news' story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X