പാകിസ്താന്‍ ചൈനീസ് പൗരന്മാർക്കുള്ള വിസാ നിയമം കർശനമാക്കുന്നു: നീക്കം ചൈനയ്ക്ക് തിരിച്ചടി!

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: ചൈനീസ് പൗരന്മാര്‍ക്കുള്ള വിസാ നിയമങ്ങളില്‍ പാകിസ്താന്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നു. ബലൂചിസ്താനിലെ ക്വറ്റയില്‍ ക്രിസ്തു മതം പ്രചരിപ്പിക്കാനെത്തിയ ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തെ തുടര്‍ന്നാണ് പാക് നീക്കം. പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് പാകിസ്താനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനീസ് പൗരന്മാര്‍ക്ക് വിസ അനുവദിക്കുമ്പോഴുള്ള നയങ്ങളും തീരുമാനങ്ങളും ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. പാക് വിസയുടെ ദുരുപയോഗം തടയുന്നതിനൊപ്പം വിസ അനുവദിക്കുന്നതി‍ല്‍ സുതാര്യത കൈവരുത്തുകയുമാണ് പാക് ലക്ഷ്യം. ഭാഷാ അധ്യാപകരെന്ന പേരിലെത്തിയ രണ്ട് ചെറുപ്പക്കാരാണ് ക്വറ്റയില്‍ വച്ച് കൊല്ലപ്പെട്ടിട്ടുള്ളത്. വിസയ്ക്ക് വേണ്ടി സമര്‍പ്പിക്കുന്ന രേഖകള്‍ ശരിയാണെന്ന് ഉറപ്പുവരുത്താനും ചൈനയിലെ പാക് എംബസിയ്ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചാമ്പ്യൻസ് ട്രോഫി ഫൈനലിന് തലേന്ന് വിരാട് കോലി കുംബ്ലെയെ ആക്ഷേപിച്ചു.. പെട്ടെന്നുള്ള രാജിക്ക് കാരണം!!

 photo-

രാജ്യത്തെ ചേമ്പർ ഓഫ് കൊമേഴ്സ് അംഗീകാരം ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കുന്ന ചൈനീസ് പൗരന്മാർക്ക് മാത്രമായിരിക്കും പാകിസ്താൻ ബിസിനസ് വിസ അനുവദിക്കുക. ചട്ടം ലംഘിച്ച് പാകിസ്താൻ സന്ദർശിക്കാന്‍ ചൈനീസ് പൗരന്മാരെ അനുവദിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ചൈനയിലെ പാക് എംബസിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമേ തൊഴിലുടമയുടെ അപേക്ഷ, അവശ്യമായ രേഖൾ എന്നിവ സമർപ്പിച്ച ശേഷം മാത്രമേ ആഭ്യന്തര മന്ത്രാലയം വിസ അനുവദിക്കുകയും ചെയ്യൂ. പാക് പൗരന്മാരെ വിവാഹം കഴിച്ച ചൈനീസ് പൗരന്മാർക്ക് വേണ്ടി പാകിസ്താൻ ഒറിജിൻ കാർഡ‍ും വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരാനും യോഗത്തിൽ തീരുമാനിച്ചു.

English summary
Pakistan has decided to make visa rules stringent for Chinese citizens after the recent abduction and killing of a Chinese couple from Quetta who was alleged of preaching Christianity secretly.
Please Wait while comments are loading...