തീവ്രവാദം; പാകിസ്ഥാന് താക്കീത്, ഇനിയും പരാജയപ്പെട്ടാല്‍ അടവും ചുവടും മാറ്റുമെന്ന് അമേരിക്ക

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: തീവ്രവാദത്തില്‍ പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അമേരിക്ക അതിന്റെ തന്ത്രങ്ങളും നയങ്ങളും ക്രമീകരിച്ച് മറ്റൊരു വഴിയിലൂടെ ലക്ഷ്യം നേടിയെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യമായി പ്രതികരിച്ച് വിനീത് ശ്രീനിവാസൻ.. യുവതാരങ്ങൾ മിണ്ടാത്തതിന് കാരണം?

തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും പാകിസ്ഥാന്‍ മണ്ണ് തീവ്രവാദികള്‍ സുരക്ഷിത താവളമാക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും പാകിസ്ഥാനോട് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് തില്ലേഴ്‌സന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമേരിക്കന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി റെക്‌സ് തിലലേഴ്‌സന്‍ അമേരിക്കയില്‍ തിരിച്ചെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്ക മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

usa

പാകിസ്ഥാന് ഉള്ളില്‍ തന്നെയുളള തീവ്രവാദ ഗ്രൂപ്പകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പല തവണ അമേരിക്ക പാകിസ്ഥാനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. തീവ്രവാദികളെ കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്ഥാന് കൈമാറുന്നതാ് പാകിസ്ഥാനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും നേരത്തെ തില്ലേഴ്‌സന്‍ വ്യക്തമാക്കിയിരുന്നു.

ലോകത്തെ ഞെട്ടിക്കാൻ സൗദി അറേബ്യ... ദുബായിയെ വെല്ലുന്ന പ്ലാനുകൾ; മതകാര്‍ക്കശ്യത്തിൽ നിന്ന് പിറകോട്ട്?

തങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് പാകിസ്ഥാനോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് തില്ലേസന്‍ പറഞ്ഞു. പാകിസ്ഥാന്‍ പരമാധികാര രാഷ്ട്രമാണെന്നും എന്താണ് ചെയ്യേണ്ടത് അവര്‍ക്ക് തീരുമാനിക്കാമെന്നും തില്ലേഴ്‌സന്‍ വ്യക്തമാക്കി. പാകിസ്ഥാന് തീവ്രവാദികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അമേരിക്ക അതിന്റെ തന്ത്രങ്ങളും നയങ്ങളും മാറ്റി ആ ലക്ഷ്യം നേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
pakistan must take decisive action against terror groups us

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്