ലോകത്തെ ഞെട്ടിക്കാൻ സൗദി അറേബ്യ... ദുബായിയെ വെല്ലുന്ന പ്ലാനുകൾ; മതകാര്‍ക്കശ്യത്തിൽ നിന്ന് പിറകോട്ട്?

Subscribe to Oneindia Malayalam
cmsvideo
  സൌദിയുടെ പുതിയ പദ്ധതി ലോകത്തെ ഞെട്ടിക്കും | Oneindia Malayalam

  റിയാദ്: എണ്ണസമ്പത്തിന്റെ കാര്യത്തില്‍ മുന്നിലാണ് സൗദി അറേബ്യ. എണ്ണ ഉത്പാദനത്തില്‍ റഷ്യയ്ക്ക് പിറകില്‍ രണ്ടാം സ്ഥാനം. എണ്ണ ശേഖരത്തില്‍ വെനസ്വേലയ്ക്ക് പിറകില്‍ രണ്ടാം സ്ഥാനം. അതുകൊണ്ട് തന്നെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളില്‍ ഒന്നായി സൗദി അറേബ്യ ഇന്നും നിലകൊള്ളുന്നു.

  ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

  എന്നാല്‍ എണ്ണയ്ക്കപ്പുറത്ത് മതപരമായും സാംസ്‌കാരികമായും സൗദി അറേബ്യക്ക് പ്രാധാന്യമുണ്ട്. ഇസ്ലാം മതത്തിന്റെ ഈറ്റില്ലമാണ് സൗദി. പ്രവാചകന്‍ ജനിച്ച നാടാണ്. മക്കയും മദീനയും ഉള്ള നാട്.

  മത്തിക്ക് അജ്ഞാത രോഗം! കഴിച്ചാല്‍ പണികിട്ടും... വാട്‌സ് ആപ്പിൽ ചിത്രം സഹിതം ഭീഷണി; മത്തിക്ക് എന്ത്?

  എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും പുരോഗതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൗദിക്ക് ഒന്നാം സ്ഥാനം ഇല്ല. പക്ഷേ, അതെല്ലാം മറികടക്കാന്‍ പോവുകയാണ് സൗദി അറേബ്യ. അതിനുള്ള പടയൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

  എണ്ണ മാത്രം പോര

  എണ്ണ മാത്രം പോര

  എണ്ണ ശേഖരം ഒരു നാള്‍ തീര്‍ന്നുപോകും എന്ന് ഉറപ്പാണ്. മാത്രമല്ല, അസംസ്‌കൃത എണ്ണവില നാള്‍ക്കുനാള്‍ കുറഞ്ഞ് പോവുകയും ആണ്. ഇത് സൗദിയുടെ സാമ്പത്തിക ഭദ്രതയെ വലിയ രീതിയില്‍ തന്നെ ബാധിച്ച് തുടങ്ങിയിട്ടുണ്ട്.

  കടുത്ത പരിഷ്‌കരണങ്ങള്‍

  കടുത്ത പരിഷ്‌കരണങ്ങള്‍

  സാമ്പത്തിക ഭദ്രത നിലനിര്‍ത്താന്‍ കടുത്ത പരിഷ്‌കരണങ്ങള്‍ക്ക് സൗദിയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനെതിരെ ചെറിയ രീതിയില്‍ ഉള്ള പ്രതിഷേധങ്ങള്‍ എല്ലാം ഉയരുന്നുണ്ടെങ്കിലും കാര്യങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

  നിയോം വരുന്നു

  നിയോം വരുന്നു

  അഞ്ഞൂറ് ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ പദ്ധതിയാണ് കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചത്. അതിന്റെ പേരാകുന്നു 'നിയോം'

  റോബോട്ടുകളുടെ നഗരം

  റോബോട്ടുകളുടെ നഗരം

  റോബോട്ടുകള്‍ ആയിരിക്കും നിയോമിന്റെ ഏറ്റവും വലിയ ആകര്‍ഷണം. സൗരോര്‍ജ്ജവും കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജവും ആയിരിക്കും നിയോമിന്റെ പ്രധാന ഊര്‍ജ്ജ സ്രോതസ്സ്.

  വ്യവസായം, സംസ്‌കാരം

  വ്യവസായം, സംസ്‌കാരം

  വ്യവസായത്തിനും സംസ്‌കാരത്തിനും ഗവേഷണത്തിനും ടൂറിസത്തിനും എല്ലാം പ്രാമുഖ്യം നല്‍കുന്നതായിരിക്കു ഈ പദ്ധതി. സൗദിയുടെ വികസനം ലക്ഷ്യമാക്കിത്തന്നെയാണ് ഇത്.

  ചെങ്കടല്‍ തീരത്ത്

  ചെങ്കടല്‍ തീരത്ത്

  ചെങ്കടല്‍ തീരത്ത് 26,500 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതി വരുന്നത്. ഭാവിയിലേക്കൊരു ഇടം എന്നായിരിക്കും വിശേഷണം. ലോകത്തിലെ തന്നെ ഏറ്റവും സൗകര്യങ്ങളായിരിക്കും ഇവിടെ ഒരുക്കുക.

  മുഖച്ഛായ മാറ്റും

  മുഖച്ഛായ മാറ്റും

  സൗദി അറേബ്യയുടെ മുഖച്ഛായ തന്നെ മാറ്റുന്നതായിരിക്കും നിയോം എന്നാണ് പറയപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

  സൗദിയുടെ പദ്ധതി

  സൗദിയുടെ പദ്ധതി

  ലോകത്തിലെ നമ്പര്‍ വണ്‍ ആവുക എന്നതിനപ്പുറം ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ ആവുക എന്നത് തന്നെയാണ് ഇതുകൊണ്ട് സൗദി ലക്ഷ്യമിടുന്നത്. എണ്ണ ഇതര വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.

   ദുബായ്ക്ക് വെല്ലുവിളി

  ദുബായ്ക്ക് വെല്ലുവിളി

  സൗകര്യങ്ങളുടേയും വികസനത്തിന്റേയും വിനോദത്തിന്റേയും കാര്യത്തില്‍ ഇപ്പോള്‍ ദുബായ് ആണ് ഗള്‍ഫ് മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ദുബായുടെ അപ്രമാദിത്തം തകര്‍ക്കാനും ഇതുവഴി സാധിക്കും.

  മത കാര്‍ക്കശ്യം

  മത കാര്‍ക്കശ്യം

  മത കാര്‍ക്കശ്യത്തിന് പേരുകേട്ട രാജ്യമാണ് സൗദി അറേബ്യ. ശരിയത്ത് ആണ് നിയമം. എന്നാല്‍ വികസനത്തിന് വേണ്ടി ഇക്കാര്യത്തിലും വെള്ളം ചേര്‍ക്കുമോ എന്നാണ് അറിയേണ്ടത്. അതിനുള്ള സാഹചര്യങ്ങളാണ് ഒരുങ്ങുന്നത് എന്ന് വിലയിരുത്തുന്നവരും ഉണ്ട്.

  പര്‍ദ്ദയിടാത്ത സ്ത്രീകള്‍?

  പര്‍ദ്ദയിടാത്ത സ്ത്രീകള്‍?

  സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ സൗദി അനുമതി കൊടുത്തുകഴിഞ്ഞു. ഇപ്പോള്‍ നിയോമിന്റെ പ്രമോഷണല്‍ വീഡിയോകളില്‍ പോലും ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ കാണാം എന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പല വീഡിയോകളും ഔദ്യോഗികമായി പുറത്ത് വിട്ടതല്ല എന്നത് വേറെ കാര്യം.

  പ്രത്യേക നിയമം?

  പ്രത്യേക നിയമം?

  സൗദി അറേബ്യയുടെ മറ്റ് ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ ആകില്ല നിയോമില്‍ എന്നും പറയപ്പെടുന്നുണ്ട്. നിയോമിന് മാത്രമായി ഒരുപക്ഷേ പ്രത്യേക നിയമങ്ങള്‍ തന്നെ വന്നേക്കാം എന്നും പറയപ്പെടുന്നുണ്ട്.

  കിരീടാവകാശി

  കിരീടാവകാശി

  കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ 'മോഡറേറ്റ് ഇസ്ലാം' എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. സൗദിയുടെ സമ്പദ് ഘടന ശക്തിപ്പെടുത്താന്‍ വന്‍ പദ്ധതികളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

  വിഷന്‍ 2030

  വിഷന്‍ 2030

  വിഷന്‍ 2030 എന്ന പേരില്‍ ഒരു വന്‍ പദ്ധതി തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. സൗദിയെ എണ്ണ അടിസ്ഥാന സമ്പദ് ഘടനയില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം.

  എട്ട് മണിക്കൂര്‍ കൊണ്ട്

  എട്ട് മണിക്കൂര്‍ കൊണ്ട്

  വെറും എട്ട് മണിക്കൂര്‍ കൊണ്ട് ലോകത്തിലെ എഴുപത് ശതമാനം പേര്‍ക്കും എത്തിച്ചേരാന്‍ സാധിക്കുന്ന നഗരമായിരിക്കും നിയോം എന്നും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ തന്നെ ഒരു വികസന ഹബ്ബ് ആയി നിയോം മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

  English summary
  In a glittering conference center in Riyadh, slick videos promised a gleaming, $500 billion city of the future, powered by solar energy and run by robots. The crown prince lauded a "moderate Islam" that embraces the world.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്