ഇമ്രാനെ ക്ലീൻ ബൗൾഡാക്കിയത് 4 ബുദ്ധികേന്ദ്രങ്ങൾ; പാക് രാഷ്ട്രീയത്തിലെ ചാണക്യന്മാർ, നീക്കങ്ങള്‍ കിറുകൃത്യം

ഇസ്ലാമാബാദ്: പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയെന്ന ചരിത്രമാണ് ഇമ്രാന്‍ ഖാന്‍ സ്വന്തമാക്കിയിരിക്കുന്നത്. 342 അംഗ സഭയില്‍ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 174 വോട്ടുകള്‍ നേടാനായി.

1

ഇതേ തുടര്‍ന്ന് അര്‍ദ്ധരാത്രി തന്നെ പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഇമ്രാന്‍ ക്ലീന്‍ ബൗള്‍ഡായി. 2018ല്‍ പ്രധാനമന്ത്രിയാകാന്‍ തന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിക്ക് ചുറ്റും ഖാന്‍ കെട്ടിപ്പടുത്ത ദുര്‍ബലമായ സഖ്യത്തെ അനാവരണം ചെയ്യാന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷം ആഴ്ചകളോളം തന്ത്രങ്ങള്‍ക്കാണ് അര്‍ദ്ധ രാത്രി വിരാമം കുറിച്ചത്.

2

ഇമ്രാന്‍ ഖാനെതിരായ പദ്ധതികള്‍ മെനയുന്നതിന് പാക് രാഷ്ട്രീയത്തില്‍ നീക്കങ്ങള്‍ നടത്തിയത് നാല് ബുദ്ധ് കേന്ദ്രങ്ങളായിരുന്നു. ഇമ്രാനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുന്നതിന് അവര്‍ നടത്തിയ നീക്കങ്ങള്‍ വിജയം കണ്ടു എന്നു വേണം പറയാന്‍. അവിശ്വാസ പ്രമേയം അടക്കമുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പാക് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം എഴുതിച്ച ആ നാല് ചാണക്യന്മാര്‍ ഇവരാണ്.

ഷെഹബാസ് ഷെരീഫ്

ഷെഹബാസ് ഷെരീഫ്


മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷെഹബാസ് ഷെരീഫ്. ഇമ്രാനെ പുറത്താക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധി കേന്ദ്രം ഷെഹബാസിന്റേതായിരുന്നു. 70കാരനായ ഹെബാസ് ഷെരീഫ് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ളയാളാണ്. കുടുംബത്തിന്റെ ശക്തികേന്ദ്രമായ പഞ്ചാബിന്റെ മുഖ്യമന്ത്രിയായും ഇപ്പോള്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) പ്രസിഡന്റായും പ്രവര്‍ത്തിക്കുകയാണ്. പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) പാര്‍ട്ടിയുടെ തലവനായതോടെയാണ് അദ്ദേഹം ദേശീയ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്.

അസിഫ് അലി സര്‍ദാരി

അസിഫ് അലി സര്‍ദാരി


ഇമ്രാന്റെ പുറത്തുപോകലിന് പിന്നില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വ്യക്തിത്വങ്ങളില്‍ ഒരാളാണ് അസിഫ് അലി സര്‍ദാരി. സമ്പന്നമായ സിന്ധ് കുടുംബത്തില്‍ നിന്നുള്ള സര്‍ദാരി തന്റെ പ്ലേബോയ് ജീവിതശൈലിയാണ് കൂടുതല്‍ അറിയപ്പെടുന്നത്. മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോയായിരുന്നു ആസിഫ് അലി സര്‍ദ്ദാരിയുടെ ഭാര്യ.

5

മിസ്റ്റര്‍ ടെന്‍ പെര്‍സന്റ് എന്നാണ് അസിഫിന്റെ വിളിപ്പേര്. കാരണം, പ്രധാനപ്പെട്ട സര്‍ക്കാര്‍ കോണ്‍ട്രാക്ടുകളില്‍ നിന്നുള്ള അഴിമതിയാണ്. ഒരിക്കല്‍ പോലും വിചാരണ നേരിട്ടില്ലെങ്കിലും അഴിമതി, മയക്കുമരുന്ന് കടത്ത്, കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തി അദ്ദേഹം രണ്ടുതവണ ജയിലില്‍ കിടന്നിരുന്നു.

ബിലാവല്‍ ഭൂട്ടോ സര്‍ദാരി

ബിലാവല്‍ ഭൂട്ടോ സര്‍ദാരി

ബേനസീര്‍ ഭൂട്ടോയുടെയും ആസിഫ് സര്‍ദാരിയുടെയും മകനായ ബിലാവല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് 19ാം വയസിലാണ്. മാതാവ് ബേനസീര്‍ ഭൂട്ടോയുടെ കൊലപാകത്തിന് ശേഷമാണ് അദ്ദേഹം പി പി പി ചെയര്‍മാനായി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. ഓക്സ്ഫോര്‍ഡില്‍ വിദ്യാഭ്യാസം നേടിയ 33-കാരന്‍ ഒരു പുരോഗമന രാഷ്ട്രീയത്തിന്റെ വക്താവാണ്. കൂടാതെ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളെക്കുറിച്ച് പതിവായി സംസാരിക്കുകയും ചെയ്യുന്ന ഒരു നേതാവ് കൂടിയാണ് അദ്ദേഹം.

7

പാക്കിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയിലധികവും 22 വയസോ അതില്‍ താഴെയോ പ്രായമുള്ളവരായതിനാല്‍, ദേശീയ ഭാഷയായ ഉര്‍ദുവിലുള്ള മോശം പ്രാവീണ്യത്തിന്റെ പേരില്‍ അദ്ദേഹം പലപ്പോഴും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭൂട്ടോയുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ യുവാക്കള്‍ക്കിടെയാണ് ഹിറ്റാണ്.

മൗലാന ഫസ്ലുര്‍ റഹ്മാന്‍

മൗലാന ഫസ്ലുര്‍ റഹ്മാന്‍

ഒരു തീക്ഷ്ണവാദിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച മൗലാന ഫസ്ലുര്‍ റഹ്മാന്‍ തന്റെ പൊതു പ്രതിച്ഛായയെ വര്‍ഷങ്ങളായി മയപ്പെടുത്തിവരികയാണ്, ഇടതും വലതും ഉള്ള മതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ മുന്നിട്ടറങ്ങിയ നേതാവ് കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജമിയത്ത് ഉലമ-ഇ-ഇസ്ലാം (എഫ്) പാര്‍ട്ടി ഒരിക്കലും അധികാരത്തിനായി വേണ്ടത്ര പിന്തുണ നേടിയെടുത്തിട്ടില്ല. എന്നാല്‍ സാധാരണയായി ഏത് സര്‍ക്കാരിലും ഒരു പ്രധാന പങ്കാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിക്കുള്ളത്. ഇപ്പോള്‍ ഇമ്രാനെ പുറത്താക്കുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+