250 ചെറു അണ്വായുധങ്ങള്‍... ഇന്ത്യക്കെതിരെ പ്രയോഗിക്കുമെന്ന് പാകിസ്താന്‍... ചിത്രം മാറ്റല്‍ ലക്ഷ്യം?
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവ യുദ്ധം തുടങ്ങുമെന്ന ഭീഷണിയുമായി പാകിസ്താന്‍ റെയില്‍വെ മന്ത്രി ശൈഖ് റഷീദ്. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ മന്ത്രിയായ ഇദ്ദേഹം ഇന്ത്യയ്‌ക്കെതിരെ നിരന്തരം പ്രകോപന പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണ്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയ്‌ക്കെതിരെ ആണവ ആക്രമണം നടത്തുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയത്.

Recommended Video
സൈനിക ബലത്തില്‍ ഇന്ത്യയാണ് പാകിസ്താനേക്കാള്‍ മുന്നില്‍. അതുകൊണ്ടാണ് പാകിസ്താന്‍ വളരെ ചെറിയ ആണുബോംബുകള്‍ തയ്യാറാക്കി വച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് മാത്രം കനത്ത നാശം വിതയ്ക്കാന്‍ സാധിക്കുന്നതാണ് ഇത്തരം ബോംബുകള്‍. 250ഓളം ബോംബുകളാണ് ഇത്തരത്തില്‍ പാകിസ്താന്റെ കൈവശമുള്ളത്. അസം വരെ കനത്ത നാശം വിതയ്ക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്നും ശൈഖ് റഷീദ് പറഞ്ഞു.
മുമ്പും ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ പാകിസ്താന്‍ റെയില്‍വെ മന്ത്രി രംഗത്തുവന്നിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കത്തിനും മടിക്കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീഷണി മുഴക്കിയതിന് പിന്നാലെ ആയിരുന്നു ശൈഖ് റഷീദ് 2019 സപ്തംബറില്‍ ആദ്യ വിവാദ പ്രസ്താവന നടത്തിയത്. പാകിസ്താന്റെ കൈവശം ചെറിയ അണുബോംബുകള്‍ ഉണ്ടെന്നായിരുന്നു അദ്ദേഹം അന്നും പറഞ്ഞിരുന്നത്. അതേസമയം, നിലവില്‍ ശൈഖ് റഷീദ് ഇത്തരം പ്രസ്താവന നടത്താനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല.
സൗദിയുമായുള്ള തര്‍ക്കം പാകിസ്താന് കടുത്ത ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. സൗദി ഭരണകൂടത്തെ തണുപ്പിക്കാന്‍ റിയാദിലെത്തിയ പാകിസ്താന്‍ സൈനിക മേധാവി മേജര്‍ ഖമര്‍ ജാവേദ് ബജ്‌വയെ കാണാന്‍ പോലും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തയ്യാറായിരുന്നില്ല. ഈ വാര്‍ത്ത പാകിസ്താന്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ജനശ്രദ്ധ തിരിച്ചുവിടുകയാണ് മന്ത്രി ശൈഖ് റഷീദിന്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications