പുൽവാമ ആക്രമണത്തിന്റെ വിവരങ്ങൾ പങ്കുവെച്ച് പാകിസ്താൻ; തീവ്രവാദി ആക്രമണമല്ല, 'അവിചാരിത സംഭവം' ...
ഇസ്ലാമാബാദ്: പുൽവാമ ആക്രമണത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ പങ്കുവെച്ച് പാകിസ്താൻ. എന്നാൽ പുൽവാമ ആക്രമണത്തെ ഭീകരാക്രമണം എന്നല്ല 'ഒരു സംഭവം' എന്ന രീതിയിലാണ് പാകിസ്താൻ പരാമർശിച്ചത്. ഫെബ്രുവരി 24ന് പുൽവാമയിൽ നടന്ന തീവ്രവാദി ആക്രണണത്തിൽ ഇന്ത്യയുടെ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.
പ്രതിമയുണ്ടാക്കിക്കളിക്കാതെ ഐഎസ്ആർഒ ഉണ്ടാക്കിയ ജവഹർലാൽ നെഹ്രുവിന് നന്ദി! പരിഹാസം
ഇതിന് തുടർന്ന് അമേരിക്ക പാകിസ്താന് മുന്നറിയിപ്പും നൽകിയിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമ്മീഷണറെ വിദേശകാര്യ മന്ത്രാലത്തിലേക്ക് വിളിച്ച് വരുത്തിയാണ് പ്രാഥമിക വിവരങ്ങൾ കൈമാറിയത്. വ്യക്തമായ തെളിവുകൾ ഇന്ത്യ നൽകുകയാണെങ്കിൽ പരസ്പരം സഹകരണത്തോടെ അന്വേഷണം നടത്താമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചതായി പാകിസ്താൻ വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം ജമ്മുകശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ്. ജവാന്മാരെ വധിച്ച ജെയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ ദർ, തന്നെ നിയോഗിച്ചവരോട് സംസാരിക്കാൻ ഉപയോഗിച്ചത് വെർച്വൽ സിം ആണെന്ന് ഇന്ത്യൻ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ മുദാസിർ ഖാൻ ഉൾപ്പെടെയുള്ളവരോട് വെർച്വൽ സിം ഉപയോഗിച്ചാണ് ഇയാൾ സംസാരിച്ചിരുന്നത്. '+1’-ൽ തുടങ്ങുന്ന നമ്പറാണ് ഇവർ ഉപയോഗിച്ചത്. മൊബൈൽ സ്റ്റേഷൻ ഇന്റർനാഷണൽ സബ്സ്‌ക്രൈബർ ഡയറക്ടറി നമ്പർ എന്നാണ് ഇത്തരം നമ്പറുകൾ അറിയപ്പെടുന്നത്.
അതിർത്തികടന്ന് ആക്രമണം നടത്തുന്ന ഭീകരർ ആശയവിനിമയത്തിന് സ്വീകരിക്കുന്ന പുതിയ മാർഗമാണ് അമേരിക്കയുൾപ്പെടെ അന്പതോളം സേവനദാതാക്കളിൽനിന്ന് ലഭ്യമാക്കുന്ന വെർച്വൽ സിം. ഈ സാങ്കേതികവിദ്യയിൽ കംപ്യൂട്ടറാണ് ടെലിഫോൺ നമ്പർ നൽകുക.