ഇന്ത്യ മുസ്ലിങ്ങളെ ന്യൂനപക്ഷമാക്കുന്നു!! ഇന്ത്യയ്ക്കെതിരെ പാകിസ്താൻ ഐക്യരാഷ്ട്രസഭയിൽ, ലക്ഷ്യം ഇതാണ്!

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ ജനസംഖ്യയില്‍ മാറ്റമുണ്ടാക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി പാക് അവകാശ വാദം. കശ്മീരിലെ ഭൂരിപക്ഷമായ മുസ്ലിങ്ങളെ ന്യൂനപക്ഷമാക്കി മാറ്റാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയ്ക്ക് അയച്ച കത്തിൽ പാകിസ്താൻ ഉന്നയിക്കുന്ന അവകാശവാദം. പാക് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്യുന്നത്. പാക് ദിനപത്രം എക്സ്പ്രസ് ട്രിബ്യൂണാണ് സർക്കാർ പ്രസ്താവനയെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കാശ്മീർ പ്രശ്നത്തിൽ ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ തേടിയാണ് പാകിസ്താൻ ഇത്തവണ യുഎന്നിനെ സമീപിച്ചിട്ടുള്ളത്. വിരമിച്ച ഇന്ത്യന്‍ സൈനികർക്കും കശ്മീരികളല്ലാത്തവര്‍ക്കും, കശ്മീരി പണ്ഡ‍ിറ്റുകള്‍ക്കും പശ്ചിമ പാകിസ്താനിലെ അഭയാർത്ഥികൾക്കും പ്രത്യേകം ടൗൺഷിപ്പുകൾ നിർമിച്ചു നല്‍കുന്നുവെന്നും സ്ഥിരതാമസക്കാരല്ലാത്തവർക്ക് രേഖകൾ അനുവദിക്കുന്നുവെന്നും പാക് ആരോപണമുണ്ട്.

 കശ്മീരികളെ തള്ളി താമസരേഖകൾ നൽകുന്നു

കശ്മീരികളെ തള്ളി താമസരേഖകൾ നൽകുന്നു

ഇന്ത്യ സ്ഥിരതാമസക്കാരല്ലാത്തവര്‍ക്ക് ഇന്ത്യ സ്ഥിരതാമസത്തിനുള്ള രേഖകള്‍ അനുവദിക്കുന്നുവെന്നും വിരമിച്ച ഇന്ത്യന്‍ സൈനികർക്കും കശ്മീരികളല്ലാത്തവര്‍ക്കും, കശ്മീരി പണ്ഡ‍ിറ്റുകള്‍ക്കും പശ്ചിമ പാകിസ്താനിലെ അഭയാർത്ഥികൾക്കും പ്രത്യേകം ടൗൺഷിപ്പുകൾ നിർമിച്ചു നല്‍കുന്നുവെന്നും യുഎന്നിന് അയച്ച കത്തിൽ പാകിസ്താൻ ആരോപിക്കുന്നു. പാക് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

പാക് യുഎന്‍ അംബാസിഡർ

പാക് യുഎന്‍ അംബാസിഡർ

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, വിദേശകാര്യ ഉപതദേഷ്ടാവ് സര്‍താജ് അസീസ് എന്നിവരാണ് ഐക്യരാഷ്ട്ര സഭയ്ക്ക് ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കത്തയച്ചിട്ടുള്ളത്. യുഎന്നിലെ പാക് അംബാസിഡർ മലീഹ ലോധി വഴി കത്ത് യുഎൻ അണ്ടർ പൊളിറ്റിക്കല്‍ സെക്രട്ടറിയ്ക്ക് നൽകുകയായിരുന്നുവെന്ന് പാക് ടിവി ചാനല്‍ ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയെ കുരിശിലേറ്റാൻ നീക്കം

ഇന്ത്യയെ കുരിശിലേറ്റാൻ നീക്കം

ഐക്യാരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിന്‍റെ പ്രമേയം നടപ്പിലാക്കിയില്ലെങ്കില്‍ ജമ്മു കശ്മീരിൽ വലിയ ദുരന്തമുണ്ടാക്കുമെന്നും പാകിസ്താന്‍ കത്തിൽ ആരോപിക്കുന്നുവെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പരിഹാരം നിസ്സാരം

പരിഹാരം നിസ്സാരം

ദക്ഷിണേഷ്യയിലേയും സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിന്‍റെ പ്രമേയം നടപ്പിലാക്കുകയാണ് വേണ്ടതെന്നും ജമ്മു കശ്മീരിലെ ലക്ഷക്കണത്തിന് ജനങ്ങളുടെ ദുരിതത്തിന് ഇങ്ങനെ മാത്രമേ അന്ത്യമാവുകയുള്ളൂവെന്നും പാകിസ്താൻ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യാ- പാക് പ്രശ്നം

ഇന്ത്യാ- പാക് പ്രശ്നം

ഇന്ത്യ- പാക് അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തുന്ന അതിക്രമങ്ങൾ നാല് ദിവസം പിന്നിടുന്നതിനിടെയാണ് പാകിസ്താൻറെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു അപ്രതീക്ഷിത നീക്കമുണ്ടാകുന്നത്.

 വാർത്തകള്‍ വേഗത്തിലറിയാൻ വൺ ഇന്ത്യ സന്ദര്‍ശിക്കൂ....

വാർത്തകള്‍ വേഗത്തിലറിയാൻ വൺ ഇന്ത്യ സന്ദര്‍ശിക്കൂ....

പാകിസ്താൻ പരിധികൾ ലംഘിക്കുന്നു; അതിര്‍ത്തിയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു,പിന്നിൽ യുദ്ധ ഭീതി!! കൂടുതല്‍ വായിക്കാൻ

English summary
Pakistan yesterday wrote to the UN again, this time claiming that India is attempting to "change Kashmir's demographic", Pakistani media reported.
Please Wait while comments are loading...