രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി പാക് സൈന്യം; ചാവേറുകളുടെ സാന്നിധ്യമുള്ളതായി സംശയം
ലാഹോർ: പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവശ്യയി ഭീകരർ റാഞ്ചിയ ട്രെയിനിലെ ബന്ദികളാക്കിയ 190 ട്രെയിൻ യാത്രക്കാരെ പാക്കിസ്ഥാനിലെ സുരക്ഷാ സേന രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ടാം ദിവസത്തിലേക്ക് കടന്ന രക്ഷാപ്രവർത്തനം തീവ്രവാദികൾക്കിടയിൽ ചാവേർ ബോംബർമാരുടെ സാന്നിധ്യം കാരണം തടസ്സപ്പെടുന്നതിനാൽ അതീവ ജാഗ്രത പാലിച്ചാണ് രക്ഷാപ്രവർത്തനം.
30 തീവ്രവാദികൾ കൊല്ലപ്പെട്ടതായി വൃത്തങ്ങൾ പറയുന്നു. ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദി സംഘടനയായ ബലൂച് ലിബറേഷൻ ( ബി എൽ എ ) ചൊവ്വാഴ്ച ബൊലാൻ ജില്ലയിലെ ഒരു തുരങ്കത്തിൽ പ്രവേശിച്ച ട്രെയിൻ തട്ടിക്കൊണ്ടുപോയി.
പാകിസ്ഥാൻ ഭരണകൂടത്തിന് എതിരായ കലാപത്തിന് പേരുകേട്ട സംഘം ചാവേർ ബോംബർമാരുമായി യാത്രക്കാരെ വളഞ്ഞ് ബന്ദികളാക്കി.
സൈന്യം തടങ്കലിലാക്കിയ മുഴുവൻ ബി എൽ എ പ്രവർത്തകരേയും 48 മണിക്കൂറിനകം മോചിപ്പിക്കണം, അല്ലെങ്കിൽ ട്രെയിൻ പൂർണമായി നശിപ്പിക്കുമെന്നാണ് ഭീകർ ഭീഷണി മുഴക്കിയിരിക്കുന്നത്. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് പാക് സൈന്യം. തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ചർച്ചകൾ നിരസിക്കുക എന്ന ദീർഘകാല നയം പാലിച്ച് സർക്കാർ ഉദ്യോഗസ്ഥർ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.

സൈന്യം ഇതുവരെ 30 തീവ്രവാദികളെ വധിച്ചു. ദൂർഘടമായ ഭൂപ്രദേശത്ത് കരസേനയെ സഹായിക്കാൻ ഹെലികോപ്റ്ററുകൾ വിന്യസിക്കപ്പെട്ടു.
അതേ സമയം ഉദ്യോഗസ്ഥർ സംഭവത്തെ തീവ്രവാദ പ്രവർത്തനമായി വിശേഷിപ്പച്ചു. മൊത്തത്തിൽ 450 യാത്രക്കാരിൽ 190 ലധികം പേരെ ഇതുവരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേ സമയം ട്രെയിൻ റാഞ്ചുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് വീഡിയോ പുറത്തുവിട്ടത്. മലനിരകൾക്കിടയിലൂടെ ട്രെയിൻ പോകുന്നതും ചെറു സ്ഫോടനവും ഇതിന് പിന്നാലെ ട്രെയിനിന്റെ മുൻ കോച്ചുകളിൽ നിന്നും കറുത്ത പുക ഉയരന്നതും വീഡിയോയിൽ കാണാം. തുടർന്ന് നിർത്തി ട്രെയിനിന് സമീപത്തേക്ക് ആയുധധാരികളായ ഭീകരർ എത്തുന്നതും യാത്രാക്കരെ ബന്ദികളാക്കുന്നതും വീഡിയോയിൽ കാണാം.
രക്ഷപ്പെടുത്തിയ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള യാത്രക്കാരെ 100 കിലോ മീറ്റർ അകലെയുള്ള മാച്ച് ജില്ലയിലും ക്വറ്റയിലും ഉള്ള അവരുടെ സ്വന്തം നഗരങ്ങളിലേക്കോ ആശുപത്രികളിലേക്കോ എത്തിച്ചിട്ടുണ്ട്. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് പിടകൂടിയത്.
ബി എൽ എ വിജയകരമായി ഒരു ട്രെയിൻ ഹൈജാക്ക് ചെയ്യുന്നതിന്റെ അറിയപ്പെടുന്ന ആദ്യ സംഭവമാണ് ആക്രമണം. സംഘം മുൻപ് സുരക്ഷാ സേനയെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടിരുന്നു. എന്നാൽ ചൈന - പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയിൽ ഉൾപ്പെട്ടിരിക്കുന്ന ചൈനീസ് പൗരന്മാർ ഉൾപ്പെടെയുള്ള സാധാരണക്കാരെയും ആക്രമിച്ചിരുന്നു.












Click it and Unblock the Notifications