കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ യുവാവിന് 10 വര്‍ഷം തടവ്!!!

  • By Muralidharan
Google Oneindia Malayalam News

ലാഹോര്‍: ക്രിക്കറ്റ് താരം വിരാട് കോലിയോടുള്ള ആരാധന മൂത്ത് ആരാധകന്‍ പാകിസ്താനില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. കോലിയോടുള്ള ആരാധന മൂത്ത ഉമര്‍ ദ്രാസ് എന്ന ചെറുപ്പക്കാരനാണ് സ്വന്തം വീടിന് മുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്. പോലീസ് സ്ഥലത്തെത്തി തന്നെ അറസ്റ്റ് ചെയ്തപ്പോഴാണ് ചെയ്തത് വലിയ തെറ്റാണ് എന്ന് പാവം ഉമര്‍ ദ്രാസ് തിരിച്ചറിഞ്ഞത്.

പാകിസ്താനില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തിയ കോലി ആരാധകന്‍ അറസ്റ്റില്‍!

പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഉമര്‍ ദ്രാസിന് 10 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. പാകിസ്താന്‍ പീനല്‍ കോഡ് 123 എ ചുമത്തിയാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. രാജ്യത്തിന്റെ അഖണ്ഡത കളങ്കപ്പെടുത്തുന്ന ഈ കുറ്റത്തിന് പരമാവധി 10 വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിക്കുക. ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ഉമര്‍ ദ്രാസിന് പരമാവധി ശിക്ഷയാണ് ഒകാര ജില്ലാ കോടതി വിധിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

india-pakistan-flag

ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26നായിരുന്നു ഉമര്‍ ദ്രാസ് പഞ്ചാബ് പ്രവിശ്യയിലെ വീടിന് മുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്. വിവരമറിഞ്ഞ് എത്തിയ പോലീസ് അന്ന് തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ദ്രാസിന്റെ വീട് പോലീസ് റെയ്ഡ് ചെയ്തു. ഇന്ത്യന്‍ പതാകയും കോലിയുടെ കൂറ്റന്‍ പോസ്റ്ററുകളും പോലീസ് ഇവിടെ നിന്നും കണ്ടെടുത്തു.

ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് തെറ്റാണ് എന്ന് തനിക്കറിയില്ലായിരുന്നു എന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. വിരാട് കോലിയുടെ കടുത്ത ആരാധകനാണ് താനെന്ന് ദ്രാസ് പത്രറിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. കോലി കാരണമാണ് എനിക്ക് ഇന്ത്യന്‍ ടീമിനെ ഇഷ്ടമെന്നും ഇയാള്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഉമര്‍ ദ്രാസിനെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡില്‍ വിട്ടിരുന്നു.

English summary
A Pakistani fan of Virat Kohli faces a 10-year jail term for hoisting Indian flag atop his home in Punjab Province.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X