കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ്ബിയില്‍ ലൈക്ക് കൂട്ടാന്‍ യുവതിയുടെ ചിത്രം; പാകിസ്താനിക്ക് ആറ് മാസം തടവ്

  • By Desk
Google Oneindia Malayalam News

ദുബായ്: തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് ലൈക്ക് കൂട്ടാന്‍ അമേരിക്കന്‍ യുവതിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത യുവാവിനെ ദുബായ് കോടതി ആറ് മാസം തടവിനും അതിനു ഷേഷം നാടുകടത്താനും ശിക്ഷിച്ചു. വിമാനത്തില്‍ മറന്നുവച്ച ഫോണില്‍ നിന്ന് മെമ്മറി കാര്‍ഡ് മോഷ്ടിച്ച പാകിസ്താനി ക്ലീനിംഗ് ജീവനക്കാരനാണ് അതില്‍ നിന്ന് യുവതിയുടെ ചിത്രങ്ങളെടുത്ത് ഫെയ്‌സ്ബുക്കിലിട്ടത്.

വിമാനയാത്രയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാംവിമാനയാത്രയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം

ലബനാനിലേക്ക് പോകുംവഴി അംഗോളയില്‍ നിന്ന് ദുബയില്‍ വിമാനമിറങ്ങിയതായിരുന്നു അമേരിക്കന്‍ യുവതി. വിമാനത്തില്‍ നിന്നിറങ്ങുമ്പോള്‍ മൊബൈല്‍ എടുക്കാന്‍ മറന്നു. 28കാരനായ പാകിസ്താനി ജീവനക്കാരനായിരുന്നു ആ ദിവസം വിമാനം വൃത്തിയാക്കാനുള്ള ചുമതല. വൃത്തിയാക്കുന്നതിനിടയില്‍ മറന്നുവെച്ച ഫോണ്‍ കൈയില്‍ കിട്ടിയ ഇയാള്‍ അതില്‍ നിന്ന് മെമ്മറി കാര്‍ഡ് ഊരിയെടുത്ത് ഫോണ്‍ ഉടമയ്ക്ക് തിരിച്ചുനല്‍കുന്നതിനായി ക്ലീനിംഗ് ഓഫീസറെ ഏല്‍പ്പിക്കുകയായിരുന്നു. ദുബയ് പോലിസ് യുവതിയെ അന്വേഷിച്ച് കണ്ടെത്തി കാണാതായ ഫോണ്‍ തിരിച്ചുനല്‍കിയപ്പോഴാണ് അതിലെ മെമ്മറി കാര്‍ഡ് നഷ്ടമായതായി യുവതിയുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ ഇക്കാര്യം പോലിസിനെ അറിയിക്കുകയും ചെയ്തു.

facebook

അതിനു മുമ്പ് തന്നെ തന്റെ ചിത്രങ്ങള്‍ ഒരാള്‍ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തതായി സുഹൃത്തില്‍ നിന്ന് യുവതി അറിഞ്ഞിരുന്നു. മെമ്മറി കാര്‍ഡ് കൈവശമുള്ളയാളാണ് തന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ ഇട്ടിട്ടുണ്ടാവുകയെന്ന് യവുതി പോലിസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ക്ലീനിംഗ് ജീവനക്കാരനെ പോലിസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ചിത്രങ്ങള്‍ താന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതായി ഇയാള്‍ പോലിസിനോട് സമ്മതിക്കുകയും ചെയ്തു. തന്റെ ഫെയ്‌സ്ബുക്ക് പേജിന് ലൈക്ക് കൂട്ടാന്‍ വേണ്ടിയാണ് താന്‍ ഫോട്ടോ അപ്‌ലോഡ് ചെയ്തതെന്നായിരുന്നു ഇയാളുടെ വിശദീകരണം. ഇതുപ്രകാരം ഇന്റര്‍നെറ്റ് ദുരുപയോഗം, വ്യക്തിയുടെ സ്വകാര്യത ഹനിക്കല്‍, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പാകിസ്താനി ജീവനക്കാരനെതിരേ പോലിസ് ചുമത്തിയത്.
English summary
pakistani youth gets 6 months jails for fb photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X