കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനഡയില്‍ വെടിവെയ്പ്:അഞ്ച് പേര്‍ കൊല്ലപ്പെട്ടു,ആക്രമണത്തിന് പിന്നില്‍ മുസ്ലിം വിരുദ്ധര്‍!!!

Google Oneindia Malayalam News

ക്യൂബെക്ക് സിറ്റി: കാനഡയില്‍ മുസ്ലിം പള്ളിയ്ക്ക് സമീപത്തുണ്ടായ വെടിവെയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ക്യൂബെക്ക് സിറ്റിയിലെ സിറ്റി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ വൈകിട്ടത്തെ പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്ക് നേരെ ആയുധധാരികളായ മൂന്നുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് വക്താവ് വ്യക്തമാക്കി. രണ്ട് അക്രമികളെ അറസ്റ്റ് ചെയ്തായി പൊലീസ് വ്യക്തമാക്കി. 40 പേര്‍ പള്ളിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം പുറത്തുവന്നിട്ടുണ്ട്.

ആക്രമണമുണ്ടായതോടെ പ്രദേശം പൊലീസിന്റെ സുരക്ഷാ വലയത്തിലായിട്ടുണ്ട്. 12ഒാളം പേര്‍ക്ക് പരിക്കേറ്റതായാതാണ് പൊലീസ് നല്‍കുന്ന വിവരം. നേരത്തെ 2016 ജൂണില്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ വാതില്‍ക്കല്‍ പന്നിയുടെ തല ഉപേക്ഷിച്ച സംഭവം വിവാദമായിരുന്നു.

gun-murder

അമേരിക്കയില്‍ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതോടെ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡിയു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയില്‍ ആക്രമണമുണ്ടായിട്ടുള്ളത്.

English summary
Five people were killed after gunmen opened fire in a Quebec City mosque during evening prayers, the mosque's president told reporters on Sunday. A Quebec police spokesman confirmed that there were people killed, but did not say how many. He added that two suspects in the shooting were arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X