കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സണ്‍ ഓഫ് എ ബിച്ച്'.....ഒബാമയെ പച്ചത്തെറി വിളിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ്

Google Oneindia Malayalam News

ദാവോ: ആരെയെങ്കിലും പച്ചത്തെറി വിളിക്കുക എന്നത് ഒരു രാഷ്ട്ര നേതാവിനും ഭൂഷണമല്ല. എന്നാല്‍ തെറിവിളിക്കേണ്ടിടത്ത് തെറി തന്നെ വിളിക്കണം എന്നാണ് എംഎന്‍ വിജയന്‍മാഷെ പോലുള്ള ദാര്‍ശനികന്‍മാര്‍ പറഞ്ഞിട്ടുള്ളത്.

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ അമ്മക്ക് പറഞ്ഞ ഫിലീപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട് ആണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. പരസ്യമായിട്ടായിരുന്നു ഡ്യുട്ടേര്‍ട്ട് ഒബാമയെ തെറിവിളിച്ചത്. തുടര്‍ന്ന് ഡ്യുട്ടേര്‍ട്ടുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കി.

വാര്‍ത്താ സമ്മേളനത്തിനിടെ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡ്യുട്ടേര്‍ട്ട്. ഞാന്‍ എന്താണെന്നാണ് അയാള്‍ കരുതുന്നത്... ഞാനൊരു അമേരിക്കന്‍ പാവയൊന്നുമല്ല- ഡ്യുട്ടേര്‍ട്ട് തുടര്‍ന്നു. അമേരിക്കയും ഫിലിപ്പീന്‍സും തമ്മിലുള്ള ബന്ധം കൂടി പരിശോധിക്കുമ്പോഴാണ് ഈ 'ധൈര്യം' എത്ര വലുതാണെന്ന് പിടികിട്ടുക.

വേശ്യയുടെ മകന്‍

വേശ്യയുടെ മകന്‍

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട് വിളിച്ചത് 'സണ്‍ ഓഫ് എ ബിച്ച്' എന്നാണ്- വേശ്യയുടെ മകന്‍ എന്ന്. വലിയ വിവാദമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.

അത്ര ധൈര്യം?

അത്ര ധൈര്യം?

താരതമ്യേന ചെറിയ ഒരു ഏഷ്യന്‍ രാജ്യമാണ് ഫിലിപ്പീന്‍സ്. ഫിലിപ്പീന്‍സിന്റെ പ്രസിഡന്റിന് അമേരിക്കന്‍ പ്രസിഡന്റിനെ ഇങ്ങനെ തെറിവിളിക്കാന്‍ എങ്ങനെ ധൈര്യം വന്നു? അതിനും ഉത്തരമുണ്ട്.

മയക്കുമരുന്ന് വേട്ട

മയക്കുമരുന്ന് വേട്ട

ഡ്യുട്ടേര്‍ട്ട് അധികാരമേറ്റതിന് ശേഷം രാജ്യത്ത് മയക്കുമരുന്ന് വേട്ട ശക്തമാക്കി. അറസ്റ്റും കോടതിയില്‍ ഹാജരാക്കലും ഒന്നുമില്ല. പിടികൂടി വെടിവച്ച് കൊല്ലും. അതാണ് ഡ്യുട്ടേര്‍ട്ടിന്റെ രീതി.

മനുഷ്യാവലകാശ ലംഘനം

മനുഷ്യാവലകാശ ലംഘനം

കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഫിലിപ്പീന്‍സില്‍ നടക്കുന്നത് എന്നാണ് ഐക്യരാഷ്ട്രസഭ അടക്കമുള്ളവര്‍ കുറ്റപ്പെടുത്തുന്നത്. കൂടിക്കാഴ്ചയില്‍ ഒബാമ ഇതേക്കുറിച്ച് ചോദിച്ചാല്‍ എന്ത് പറയും?

മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം

മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം

ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസിലേക്ക് തിരിക്കും മുമ്പായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ഇത്തരം ഒരു ചോദ്യം ചോദിച്ചത്. പ്രകോപിതനായ ഡ്യുട്ടേര്‍ട്ട് പച്ചത്തെറി തന്നെ വിളിച്ചു.

പരമാധികാര രാജ്യം

പരമാധികാര രാജ്യം

പരമാധികാര രാജ്യമായ ഫിലിപ്പീന്‍സിന്റെ പ്രസിഡന്റ് ആണ് താന്‍. ഫിലിപ്പീന്‍സിലെ ജനങ്ങളല്ലാതെ വേറെ ഏതെങ്കിലും ഒരുത്തന്‍ ചോദിക്കുന്നതിന് ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്നും ഡ്യുട്ടേര്‍ട്ടോ പൊട്ടിത്തെറിച്ചു.

സല്യൂട്ട്

സല്യൂട്ട്

തെറിവിളിച്ചതിനെ ന്യായീകരിക്കാന്‍ കഴിയില്ല. പക്ഷേ ആ ധൈര്യത്തിന് ഒരു സല്യൂട്ട് കൊടുത്തേ പറ്റൂ. കാരണം ഫിലിപ്പീന്‍സും അമേരിക്കയും തമ്മില്‍ അത്രയും ദൃഢമായ ബന്ധമാണ് ഉണ്ടായിരുന്നത്.

കോളനി

കോളനി

അമേരിക്കയുടെ കോളനികളില്‍ ഒന്നായിരുന്നു ഫിലിപ്പീന്‍സ്. സ്വാതന്ത്ര്യം നേടിയതിന് ശേഷവും അമേരിക്കയോട് ഏറ്റവും അടുപ്പം കാണിക്കുന്ന രാഷ്ട്രമായി അവര്‍ നിലകൊണ്ടു. അമേരിക്ക തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു.

സൈനിക ബന്ധം

സൈനിക ബന്ധം

സൈനിക-വ്യാപാര ഉടമ്പടികള്‍ പങ്കുവയ്ക്കുന്ന രാജ്യങ്ങളാണ് അമേരിക്കയും ഫിലിപ്പീന്‍സും. ഈ സാഹചര്യത്തില്‍ പോലും ഒബാമയെ തെറിവിളിക്കാന്‍ കാണിച്ച ധൈര്യമാണ് ഡ്യുട്ടേര്‍ട്ടിനെ വ്യത്യസ്തനാക്കുന്നത്.

ഫയര്‍ബ്രാന്‍ഡ്

ഫയര്‍ബ്രാന്‍ഡ്

ഫിലിപ്പീന്‍സിന്റെ ഫയര്‍ ബ്രാന്‍്ഡ് പ്രസിഡന്റ് എന്നാണ് ഡ്യുട്ടേര്‍ട്ട് വിശേഷിപ്പിക്കപ്പെടുന്നത്. കര്‍ശന നിലപാടുകളാണ് ഡ്യുട്ടേര്‍ട്ടിനെ ശ്രദ്ധേയനാക്കുന്നത്. ഒരു വര്‍ഷം മുമ്പ് മാത്രമാണ് ഇദ്ദേഹം അധികാരമേറ്റത്.

English summary
Philippines President Rodrigo Duterte tore into President Obama with an obscenity on Monday, leading the White House to cancel an upcoming meeting with Duterte.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X