വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ കടലില്‍ വീണു
മിയാമി: വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ കടലിലേയ്ക്ക് വീണെന്ന് യുഎസ് പൈലറ്റ്.മിയാമിയ്ക്കടുത്ത് കടലിലേയ്ക്ക് യാത്രക്കാരന്‍ വീണെന്നാണ് യുഎസ് പൈലറ്റ് നല്‍കുന്ന മൊഴി. 609 മീററര്‍ ഉയരത്തില്‍ ആയിരുന്ന വിമാനത്തില്‍ നിന്നാണ് യാത്രക്കാരന്‍ വീണതെന്ന് പൈലറ്റ് പറയുന്നു. നവംബര്‍ 14 വ്യാഴാഴ്ചയാണ് ഫെഡറല്‍ ഏവിയേഷന് അപകടവാര്‍ത്ത കിട്ടുന്നത്.
യാത്രക്കാരന്‍ താഴേയ്ക്ക് വീണ കാര്യം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവ് കാത്‌ലീന്‍ ബെര്‍ഗന്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ചെറു വിമാനത്തിന്റെ വാതിലിലൂടെയാണ് യാത്രക്കാരന്‍ താഴേയ്ക്ക് വീണതെന്നാണ് പൈലറ്റ് പറയുന്നത്. മിയാമി എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ട് പരിസരത്ത് മിയാമി കോസ്റ്റ് ഗാര്‍ഡും, അഗ്നിശമന സേനാംഗങ്ങളും പരിശോധന നടത്തി.
വിമാനം സുരക്ഷിതമായി തന്നെ ലാന്‍ഡ് ചെയ്തു. കൃത്യസമയത്ത് തന്നെ പൈലറ്റ് വിവരം ഉദ്യോഗസ്ഥരെ അറയിയിച്ചു എന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.മിയാമിയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെ വച്ചായിരുന്നു യാത്രക്കാരന്‍ താഴേയ്ക്ക് വീണത്. പിന്നിലെ വാതില്‍ യാത്രക്കാരന്‍ തുറന്നുവെന്നും അതിലൂടെയാണ് താഴേയ്ക്ക് പതിച്ചതെന്നുമാണ് പൈലറ്റിന്റെ മൊഴി.












Click it and Unblock the Notifications