കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയും തീവ്രവാദവും; മോദി ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി

  • By Anwar Sadath
Google Oneindia Malayalam News

സിയാന്‍ (ചൈന): ചൈന സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി പ്രശ്‌നവും തീവ്രവാദവും പ്രധാന ചര്‍ച്ചാവിഷയമായതായാണ് റിപ്പോര്‍ട്ട്. കൂടാതെ പാക്കിസ്ഥാന്‍ ഇന്ത്യ അതിര്‍ത്തിയിലെ ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ, ചൈനീസ് പ്രസിഡന്റിന്റെ ജന്മനാടാന സിയാനില്‍ മോദിക്ക് ഹൃദ്യമായ സ്വീകരണം നല്‍കിയശേഷമായിരുന്നു ചര്‍ച്ച. ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയപ്പോള്‍ മോദിയുടെ ജന്മനാടായ ഗുജറാത്തില്‍ നിന്നുമായിരുന്ന ഇന്ത്യ സന്ദര്‍ശനം തുടങ്ങയത്. താങ്കളുടെ നാട്ടില്‍ നല്‍കിയ സ്വീകരണം പോലെ താങ്കളെ ഇവിടെ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു.

modi-jinping

ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്ക് നല്‍കിയ ആദരമായാണ് ചൈനയിലെ സ്വീകരണമെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. ഷിയാനിലെ ബുദ്ധക്ഷേത്രവും ടെറാകോട്ടാ മ്യൂസിയവും മോദി സന്ദര്‍ശിച്ചിരുന്നു. ഉച്ചകോടി തലത്തിലുള്ള ചര്‍ച്ചയ്ക്കു മുന്‍പ് ഇരുവരും ചേര്‍ന്ന് സൗഹൃദ സംഭാഷണവും നടത്തി.

വെള്ളിയാഴ്ച മോദി ചൈനീസ് പ്രധാനമന്ത്രി ലീ കെ ചിയാങ്ങുമായി ചര്‍ച്ച നടത്തുന്നുണ്ട്. 10 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപരക്കരാര്‍ അടക്കമുള്ളവയില്‍ ഇരുവരും ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങളും അടുത്തിടെ അതിര്‍ത്തിയില്‍ സംഘര്‍ഷത്തിനടുത്തെത്തിയിരുന്നതിനാല്‍ മോദിയുടെ ചൈനീസ് സന്ദര്‍ശനം ഏറെ പ്രാധാന്യമുള്ളതായാണ് വിലയിരുത്തല്‍.

English summary
PM Modi meets Chinese Prez Jinping; border, trade deficit figure in talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X