• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയെ തടഞ്ഞ പാകിസ്താന് ഇരട്ട കെണി; സൗദി യാത്ര വളഞ്ഞ വഴിയിലൂടെ... ഭീഷണിയായി ചുഴലിക്കാറ്റ്

റിയാദ്/ദില്ലി: പാകിസ്താന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യയിലേക്കുള്ള യാത്ര വളഞ്ഞവഴിയിലൂടെ. പാകിസ്താനിലെ വ്യോമമാര്‍ഗമുള്ള യാത്ര സമയവും പണവും ലാഭം നല്‍കുന്നതായിരുന്നു. എന്നാല്‍ പ്രതികാര നടപടിയെന്നോണം പാകിസ്താന്‍ മോദിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചു. ഇതോടെയാണ് വളഞ്ഞവഴി തിരഞ്ഞെടുക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായത്.

തുടര്‍ച്ചയായി വ്യോമ പാത നിഷേധിക്കുന്ന പാകിസ്താനെതിരെ അന്താരാഷ്ട്ര ഏജന്‍സിക്ക് പരാതി നല്‍കി. മാത്രമല്ല, സൗദിയുടെ ശ്രദ്ധയിലും വിഷയം കൊണ്ടുവരും. ഇതോടെ മോദിയുടെ സൗദി യാത്രയില്‍ പാകിസ്താന് ഇരട്ട കെണിയാണ് ഒരുങ്ങുന്നത്. അറബിക്കടലില്‍ ക്യാര്‍ ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ട പശ്ചാത്തലവും കൂടി പരിഗണിച്ചാണ് മോദിയുടെ പുതിയ യാത്രാവഴി തിരഞ്ഞെടുത്തിട്ടുള്ളത്.....

മോദിയുടെ യാത്രാ പ്ലാന്‍

മോദിയുടെ യാത്രാ പ്ലാന്‍

തിങ്കളാഴ്ച വൈകീട്ടാണ് മോദി സൗദിയിലേക്ക് പുറപ്പെടുക. ചൊവ്വാഴ്ച വിവിധ പരിപാടികളില്‍ പങ്കെടുക്കും. റിയാദില്‍ നടക്കുന്ന സാമ്പത്തിക ഉച്ചകോടിയില്‍ പ്രസംഗിക്കും. സൗദി ഭരണകൂടവുമായി ചര്‍ച്ച നടത്തും. ചൊവ്വാഴ്ച രാത്രി തന്നെ ഇന്ത്യയിലേക്ക് തിരിക്കും.

 ഞായറാഴ്ച നടന്നത്

ഞായറാഴ്ച നടന്നത്

ഞായറാഴ്ച വൈകീട്ടാണ് മോദിയുടെ യാത്രയ്ക്ക് വ്യോമ പാത അനുവദിക്കില്ലെന്ന് പാകിസ്താന്‍ അറിയിച്ചത്. കറാച്ചി വഴിയുള്ള ഗള്‍ഫിലേക്കുള്ള യാത്ര വളരെ എളുപ്പവും സാമ്പത്തിക ലാഭം നല്‍കുന്നതുമായിരുന്നു. എന്നാല്‍ ബദല്‍ മാര്‍ഗം തേടുകയാണ് ഇന്ത്യ.

cmsvideo
  Narendra Modi Saudi Visit; Oil prices, Kashmir to top agenda | Oneindia Malayalam
  പുതിയ വഴിയില്‍ തടസം

  പുതിയ വഴിയില്‍ തടസം

  ദില്ലിയില്‍ നിന്ന് മുംബൈ വഴി അറബി കടലില്‍ കടന്നാകും മോദിയുടെ പുതിയ വഴി. അതേസമയം, അറബി കടലില്‍ രൂപംകൊണ്ട ക്യാര്‍ ചുഴലിക്കൊടുങ്കാറ്റ് യാത്രയ്ക്ക് ഭീഷണിയാണ്. ഇതിന്റെ ഗതി കൂടി പരിഗണിച്ചകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

  45 മിനുറ്റ് അധികം വേണ്ടിവരും

  45 മിനുറ്റ് അധികം വേണ്ടിവരും

  12 വര്‍ഷത്തിനിടെ അറബി കടലില്‍ രൂപംകൊണ്ട ശക്തമായ കാറ്റാണ് ക്യാര്‍. മോദിയുടെ യാത്രയ്ക്ക് കാറ്റ് തടസമാകുമോ എന്ന ആശങ്കയുണ്ട്. കറാച്ചിയിലെ വ്യോമപാതയും ക്യാര്‍ ചുഴലി കാറ്റിനെ മറികടന്നുംവേണം ഇനി മോദിക്ക യാത്ര ചെയ്യാന്‍. അതുകൊണ്ടുതന്നെ ദില്ലി-റിയാദ് യാത്രയ്ക്ക് 45 മിനുറ്റ് അധികം വേണ്ടിവരും.

  കാറ്റിന്റെ ഗതി ഇങ്ങനെ

  കാറ്റിന്റെ ഗതി ഇങ്ങനെ

  ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ക്യാര്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. വരുന്ന അഞ്ച് ദിവസം ഒമാന്‍ തീരത്തേക്ക് കാറ്റ് വീശാനാണ് സാധ്യത. അതുകൊണ്ടുതന്നെ പെട്ടെന്ന് കാറ്റിന്റെ ഭീഷണി ഒഴിയില്ല. എങ്കിലും ശക്തി കുറയും.

  ഇന്ത്യ പരാതി നല്‍കി

  ഇന്ത്യ പരാതി നല്‍കി

  അതേസമയം, പാകിസ്താന്‍ തുടര്‍ച്ചയായി വ്യോമ പാത നിഷേധിക്കുന്നതിനെതിരെ ഇന്ത്യ കടുത്ത നീക്കത്തിന് തുടക്കമിട്ടു. അന്താരാഷ്ട്ര സിവില്‍ വ്യോമ സംഘടനയ്ക്ക് ഇന്ത്യ പരാതി നല്‍കി. പാകിസ്താന്റെ നിലപാട് ഖേദകരമാണെന്നും വിവിഐപികളുടെ യാത്രയ്ക്ക് തടസം നില്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ഇന്ത്യ പരാതിയില്‍ വ്യക്തമാക്കി.

  ചട്ട വിരുദ്ധ നീക്കം

  ചട്ട വിരുദ്ധ നീക്കം

  അന്താരാഷ്ട്ര തലത്തില്‍ നിലവിലുള്ള ചട്ടത്തിന് വിരുദ്ധമായിട്ടാണ് പാകിസ്താന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ത്യ ആരോപിച്ചു. ഏകപക്ഷീയമായ ഇത്തരം നിലപാട് പുനപ്പരിശോധിക്കാന്‍ തയ്യാറാകണമെന്ന് ഐസിഎഒയ്ക്ക് നല്‍കിയ പരാതിയില്‍ ഇന്ത്യ ആവശ്യപ്പെടുന്നു. മോദിയുടെ യാത്രയ്ക്ക് ഇന്ത്യ ആവശ്യപ്പെട്ട അനുമതി പാകിസ്താന്‍ ഞായറാഴ്ചയാണ് നിഷേധിച്ചത്.

   മോദിയുടെ യാത്രാ ലക്ഷ്യം

  മോദിയുടെ യാത്രാ ലക്ഷ്യം

  സൗദിയില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദി റിയാദിലേക്ക് പുറപ്പെടാനിരിക്കുന്നത്. ഇന്ത്യ-സൗദി ബന്ധത്തില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് മോദിയുടെ സൗദി യാത്ര. ഇതാകട്ടെ പാകിസ്താന് തിരിച്ചടിയുമാണ്. ഈ സാഹചര്യത്തിലാണ് വ്യോമ പാത നിഷേധിച്ചത്.

   പാകിസ്താന് ആശങ്ക

  പാകിസ്താന് ആശങ്ക

  ചൊവ്വാഴ്ചയാണ് റിയാദില്‍ ബിസിനസ് ഉച്ചകോടി. ലോകത്തെ പ്രമുഖരായ വ്യവസായികളും രാഷ്ട്രത്തലവന്‍മാരും ഒത്തുചേരുന്ന റിയാദിലെ സമ്മേളനം ഇന്ത്യയ്ക്ക് അസുലഭമായ അവസരമാണ്. പരമാവധി നിക്ഷേപം ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മോദിയുടെ യാത്ര. ഇന്ത്യ സൗദി അറേബ്യയുമായി സഹകരണം ശക്തമാക്കുന്നതില്‍ പാകിസ്താന് ആശങ്കയുണ്ട്.

   കശ്മീര്‍ മോദി വിശദീകരിക്കും

  കശ്മീര്‍ മോദി വിശദീകരിക്കും

  സൗദിയിലെ സല്‍മാന്‍ രാജാവ്, മകനും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി മോദി ചര്‍ച്ച നടത്തും. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികളും നിലപാടും സൗദി ഭരണാധികാരികളെ മോദി അറിയിക്കും. പാകിസ്താന്റെ വാദങ്ങള്‍ നിരര്‍ഥകമാണെന്നും മോദി ബോധിപ്പിക്കും. ഇതാണ് പാകിസ്താന് ഇന്ത്യ ഒരുക്കുന്ന പുതിയ കെണി.

  പാകിസ്താന്‍ നേരത്തെ ചെയ്തത്

  പാകിസ്താന്‍ നേരത്തെ ചെയ്തത്

  കഴിഞ്ഞമാസം ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള മോദിയുടെ യാത്രയ്ക്കും പാകിസ്താന്‍ വ്യോമ പാത അനുവദിച്ചിരുന്നില്ല. ഈ വര്‍ഷം ഫെബ്രുവരയിലാണ് പാകിസ്താന്‍ വ്യോമപാത അടച്ചത്. കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ സ്‌ഫോടനത്തില്‍ ഇന്ത്യന്‍ ഭടന്‍മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഇത്.

  വാളയാര്‍ പീഡനക്കേസ്; കുറ്റ വിമുക്തരായ സഖാക്കളെ അഭിനന്ദിക്കുന്നു, സര്‍ക്കാരിനെ ട്രോളി ജയശങ്കര്‍

  English summary
  PM to take longer route to Saudi as Pakistan denies airspace; India Complained to ICAO
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X