ലണ്ടന്‍ തീപ്പിടുത്തം, കാണാതായ 58 പേരും മരിച്ചതായി റിപ്പോര്‍ട്ട്

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: പാര്‍പ്പിട സമുച്ചയത്തിലെ തീപ്പിടുത്തത്തില്‍ കാണാതായ 58 പേരും മരിച്ചതായി പോലീസ് പറഞ്ഞു. ബുധനാഴ്ചയുണ്ടായ തീപ്പിടുത്തത്തില്‍ 12 പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാണാതായവരില്‍ 58 പേരും മരിച്ചതായി ലണ്ടന്‍ പോലീസ് കമാന്റര്‍ സ്റ്റുവര്‍ട്ട് കൗന്റി പറഞ്ഞു.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി പോലീസ് പറഞ്ഞു. 24 കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്നാണ് അപകടമുണ്ടായതെന്ന് പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. പോലീസുകാരും 40 യൂണിറ്റ് ഫയര്‍ഫോഴ്‌സ് യൂണിറ്റും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

 firelondon

120 ഫ്‌ളാറ്റുകളുള്ള നോര്‍ത്ത കെന്‍ഗിസ്റ്റണിലെ ഗ്രെന്‍ഫെല്‍ ടവറിലാണ് തീപ്പിടുത്തമുണ്ടായത്. സംഭവത്തില്‍ കെട്ടിടസമുച്ചയത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചിരുന്നു. അപകടമുണ്ടായ ഫ്‌ളാറ്റിന് സമീപത്തുള്ള കെട്ടിടങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ചു.

ലാന്‍ഡ്കാസ്റ്റര്‍ വെസ്റ്റ് എസ്റ്റേറ്റിലുള്ള കെട്ടിടസമുച്ചയത്തിനും ലാറ്റിമെര്‍ റോഡ് അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനും വെസ്റ്റ് ഫീല്‍ഡ് വൈറ്റ് സിറ്റി ഷോപ്പിങ് സെന്ററിനുമിടയിലുമാണ് അപകടമുണ്ടായ കെട്ടിടം.

English summary
Police: 58 missing, presumed dead in London fire
Please Wait while comments are loading...