പാകിസ്താനി യുവാവിന്റെ വീടിന്റെ ചുമരിൽ 'ഹിന്ദുസ്ഥാൻ സിന്ദാബാദ്'; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു!

  • Posted By: Desk
Subscribe to Oneindia Malayalam

ഹരിപ്പൂർ: 'ഹിന്ദുസ്ഥാൻ സിന്ദാബാദ്' എന്ന് ചുമരിലെഴുതിയതിന് പാകിസ്താൻ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സാജിദ് ഷാ എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാകിസ്താനിലെ ഹാരീപൂരിനടുത്തുള്ള നോരാ അമാസി ഏരിയയിലെ ചുമരിലായിരുന്നു 'ഹിന്ദുസ്ഥാൻ സിന്ദാബ്' എന്ന് എഴുതി കണ്ടത്. പാകിസ്താൻ ശിക്ഷ നിയമം അണ്ടർ സെക്ഷൻ 505 പ്രകാരമാണ് സാജിദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സാജിദ് ഷാ തന്റെ വീട്ടിന്റെ പുറത്തെ ചുമരിൽ 'ഹിന്ദുസ്ഥാൻ സിന്ദാബാദ്' എന്ന് എഴുതി വച്ചിരിക്കുകയായിരുന്നെന്ന് സിറ്റി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സയീദ് ജദൂൻ പറഞ്ഞു. ചുമരിൽ നിന്ന് എഴുത്ത് മായിച്ചു കളയണമെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. പക്ഷേ എന്നിട്ടും യുവാവ് അതിന് തയ്യാറായില്ലെന്നും പരാതിയുണ്ട്. ചിലർ‌ സംഭവം ഫോട്ടോ എടുത്ത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും അയച്ചു കൊടുത്തിരുന്നെന്ന് പോലീസ് പറയുന്നു.

Pakistan

ഉന്നത ആധികാരികളുടെ ഉത്തരവ് പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ജദൂൻ വ്യക്തമാക്കി.'സാരേ ജഹാന്‍ സെ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാരാ' എന്നു തുടങ്ങുന്ന തരാനായേ ഹിന്ദ് രചിച്ച ഇന്ത്യന്‍ ജനസഞ്ചയത്തെ ദേശസ്നേഹത്തിന്റെ മാസ്മരികതയില്‍ തളച്ചിട്ട മഹാ കവിയാണ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. പാകിസ്താൻ കവിയായ അദ്ദേഹത്തിന്റെ കാഴ്ചടപ്പാടുകൾ പുതിയ യുഗത്തിൽ ഹാരീപ്പൂരിലെ യുവാക്കൾ ഏറ്റെടുക്കുകയായിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഉർദു-പേർഷ്യൻ കവിയും ഇസ്ലാമികചിന്തകനും രാഷ്ട്രീയനേതാവുമായിരുന്നു അല്ലാമ മുഹമ്മദ് ഇഖ്ബാൽ. പാകിസ്താൻ രൂപീകരണം എന്ന ആശയത്തിന്റെ പിന്നിലെ പ്രധാനികളിലൊരാളുമാണ്. ഇദ്ദേഹം ഉർദുവിൽ രചിച്ച "സാരെ ജഹാൻ സെ അച്ഛാ" ഇന്ത്യയിൽ ഇന്നും പ്രശസ്തമായ ഒരു ദേശഭക്തിഗാനമാണ്.

English summary
Seeing ‘Hindustan Zindabad’ or long live Hindustan written on the wall of a house in the Nara Amazai area of Haripur infuriated the local community. Though national poet Allama Iqbal too had penned ‘Saray Jahan Se Acha Hindustan Humara’ (Our Hindustan is the best in the world), the youth in Haripur choose a different era to express his thoughts.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്