'അസാധാരണ വലിപ്പ'ത്തിന് മരുന്ന്; യുവാവ് അറസ്റ്റില്‍!
മാല്‍മോ: അസാധാരണമായ വലിപ്പം കണ്ട് തോന്നിയ സംശയംത്തിന്റെ പേരില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ സ്വീഡനിലെ മാല്‍മോയിലാണ് സംഭവം. മസില്‍ കൂട്ടാന്‍ വേണ്ടി ഉത്തേജകമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോയെന്നായിരുന്നു സംശയം. പോലീസിന്റെ ചോദ്യത്തിന് ഇയാള്‍ മറുപടിയൊന്നും പറഞ്ഞില്ല.
ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാതായതോടെ ഇയാളുടെ ഫ്ളാറ്റില്‍ പോലീസ് റെയ്ഡ് നടത്തി. ശേഷി വര്‍ദ്ധിപ്പിക്കാനുള്ള 20000 ല്‍പ്പരം ഗുളികകളാണ് പോലീസ് ഇയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കണ്ടെടുത്തത്. വിവിധ തരം കമ്പനികളുടെ മരുന്നുകളാണ് പോലീസ് പിടിച്ചെടുത്തതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വന്തം ഉപയോഗത്തിന് വേണ്ടി ഉള്ളതാണ് മരുന്നുകള്‍ എന്നും താന്‍ ഇത് വില്‍പന നടത്താറില്ല എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഫോണില്‍ നിന്നും കസ്റ്റമേഴ്‌സിന്റെ നമ്പര്‍ പോലീസിന് കിട്ടി. ഇയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 21000 യു എസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്.
രണ്ട് മുറിയുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഇയാള്‍ക്കൊപ്പം മറ്റൊരു സ്ത്രീയും താമസിക്കുന്നുണ്ട്. എന്നാല്‍ ആളെ അറിയാമെന്നല്ലാതെ ഇയാളുടെ പരിപാടി ഇതാണെന്ന് തനിക്കറിയില്ല എന്ന് സ്ത്രീ മൊഴി നല്‍കി. എന്തായാലും ഇവരെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
ഒരു വര്‍ഷവും ഒമ്പത് മാസവും തടവ് ശിക്ഷയാണ് ഇയാള്‍ക്ക് കിട്ടിയത്. ഇയാളുടെ ബിസിനസുമായി ബന്ധമൊന്നുമില്ല എന്ന് പറഞ്ഞ യുവതിയെ ഒരു വര്‍ഷവും ആറ് മാസവും തടവിന് ശിക്ഷിച്ചു. മസില്‍ കൂട്ടാനുളള കുത്തിവെപ്പ് നടത്തിയതിന് ഈ വര്‍ഷമാദ്യം മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സ്വാഭാവികമായ മസില്‍ പെരുപ്പത്തിന് ഒരാളെ അറസ്റ്റ് ചെയ്യാന്‍ വകുപ്പില്ല.












Click it and Unblock the Notifications