കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരീസ് ആക്രമണം, തീവ്രവാദികളെ പൊലീസ് വളഞ്ഞു, നാടകീയ രംഗങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

പാരീസ്: ഫ്രാന്‍സിലെ ചാര്‍ലി ഹെബ്ദോ മാഗസിനില്‍ ആക്രമണം നടത്തിയ സഹോദരങ്ങളായ രണ്ട് ഇസ്ലാമിക് ഭീകരരെ പൊലീസ് വളഞ്ഞതായി റിപ്പോര്‍ട്ട്. അക്രമികള്‍ ഒരു കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഇതിനിടില്‍ പൊലീസിന് നേരെയയും സാധാരണക്കാര്‍ക്ക് നേരെയും വെടിയുതിര്‍ത്തായും റിപ്പോര്‍ട്ടുണ്ട്. വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു.

വടക്കന്‍ പാരീസിലെ ഡമാര്‍ട്ടിന്‍ എന്‍ ഗോലേയിലെ ഒരു പ്രിന്റിംഗ് സ്ഥാപനത്തിനുള്ളില്‍ അക്രമികള്‍ കടന്നതായി പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ പൊലീസ് വളഞ്ഞിരിയ്ക്കുകയാണ്. പ്രസിലെ ഒരു ജീവനക്കാരനെ ഇവര്‍ ബന്ധിയ്ക്കിയിരിയ്ക്കുകയാണ്.

Paris Attack

സ്ഥാപനത്തിലേയ്ക്ക് കടക്കാനുള്ള ശ്രമം പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും നടത്തുന്നുണ്ട്. ഹെലികോപ്ടറുകളും മറ്റ് വാഹനങ്ങളും ഉള്‍പ്പടെ സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകളെ അക്രമികള്‍ തടവിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഇവര്‍ നടത്തിയ വെടിവയ്പ്പിലാണ് ഒരാള്‍ക്ക് പരിക്കേറ്റത്. തീവ്രവാദികള്‍ വലിയ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും എത്രയും വേഗം അവരെ കണ്ടെത്തണമെന്നും രഹസ്യന്വേഷണ വിഭാഗം മുന്നറിയപ്പ് നല്‍കിയരുന്നു.

Charlie Hebdo Attackers

ഇതിനിടെ ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ മാധ്യമ സ്ഥാപനം ആക്രമിച്ച് തീവ്രവാദികളെ 'ഹീറോകള്‍' എന്ന് വാഴ്ത്തി.ഏതാനും മണിയ്ക്കൂറുകള്‍ക്കം തീവ്രവാദികളെ പിടികൂടാനാകുമെന്നാണ് ഫ്രാന്‍സ് പ്രതീക്ഷിയ്ക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ അമേരിയ്ക്കയുടേയും ബ്രിട്ടന്റെയും പോരാട്ടങ്ങളില്‍ ഫ്രാന്‍സും പങ്കാളിയായാകാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്.

English summary
Police close in on Charlie Hebdo suspects.Suspects believed to be holed up in printing business on industrial estate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X