ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയിലേക്ക്... ഗള്‍ഫ് മേഖല സന്ദര്‍ശിക്കുന്ന ആദ്യ പോപ്പായി ചരിത്രത്തിലേക്കും
വത്തിക്കാന്‍: ചരിത്രതത്തിലാദ്യമായി ഗള്‍ഫ് മേഖല സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരിയില്‍ യുഎഇലെത്തുന്നതോടെ ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ക്രിസ്ത്യന്‍ കത്തോലിക്ക തലവനാകും ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരിയില്‍ അബുദാബിയിലേക്കാണ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനമെന്ന് വത്തിക്കാന്‍ പ്രഖ്യാപിച്ചു. രണ്ടു ദിവസം നീളുന്ന സന്ദര്‍ശനം മുസ്ലീം രാഷ്ട്രം സന്ദര്‍ശിക്കുന്ന പ്രഥമ മാര്‍പാപ്പ എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടും.അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശനം.
സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ ഭരണമാറ്റത്തിന് സാധ്യത; കേരളാകോണ്‍ഗ്രസിന്റെ തീരുമാനം നിര്‍ണായകമാവും; നിലവിലെ ഭരണത്തില്‍ സി പി എമ്മിനുള്ളിലും അതൃപ്തി
പോപ്പിന്‍റെ സന്ദര്‍ശനം ഈജിപ്തിലേതുപോലെ ഇരു മത വിഭാഗങ്ങളും തമ്മിലുള്ള സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതാകുമെന്ന് വത്തിക്കാന്‍ വക്താവ് പറഞ്ഞു.രണ്ട് സംസ്‌കാരങ്ങളുടെ സംഗമവേദിയാകും പോപ്പിന്‍റെ സന്ദര്‍ശനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിനു മുമ്പ് അറബ് സംസാരിക്കുന്ന രാജ്യങ്ങളായ ഈജിപ്തിലും ലെബനനിലും പോപ്പ് സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഗള്‍ഫ് മേഖലയില്‍ ഒരു രാജ്യത്ത് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്.സമാധാനം ആണ് പോപ്പിന്‍റെ സന്ദര്‍ശന ലക്ഷ്യം.ക്രിസ്ത്യന്‍ മുസ്ലീം മതവിഭാഗങ്ങള്‍ക്കിടയില്‍ മതസൗഹാര്‍ദം ഉറപ്പിച്ച് സമാധാനം സ്ഥാപിക്കുകയാണ് അദ്ദേഹം ലക്ഷ്യമാക്കുന്നത്.

ജനുവരിയില്‍ പനാമ സന്ദര്‍ശനത്തിനു പിറകേയാണ് മാര്‍പാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനം.മാര്‍ച്ചില്‍ മോറോകോയും ജപ്പാനും സന്ദര്‍ശിക്കുന്നതും പരിഗണനയിലാണ്.2016ന്‍ തന്നെ മാര്‍പാപ്പയ്ക്ക് യുഎഇലേക്ക് ക്ഷണിച്ചിരുന്നു.മാപര്‍പാപ്പയുടെ പ്രതിനിധികളുമായി ചര്‍ച്ചയും നടത്തിയിരുന്നു.യുഎഇ ഗവര്‍ണ്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം 9000,000 ക്രിസ്തുമത വിശ്വാസികള്‍ യുഎഇല്‍ ഉണ്ട്.ഖത്തര്‍,ഒമാന്‍,ബഹ്‌റിന്‍,കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലും ക്രിസ്തുമത വിശ്വാസികളുണ്ട്.












Click it and Unblock the Notifications