കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോണ്‍ സ്റ്റാറെന്ന് ആരോപിച്ച് അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കി

  • By Gokul
Google Oneindia Malayalam News

മ്യൂണിക്: ക്രിസ്ത്യന്‍ മൂല്യങ്ങളെ കാത്തുസൂക്ഷിക്കേണ്ട, കുട്ടികള്‍ക്ക് നല്ലകാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട ആള്‍ പോണ്‍സ്റ്റാര്‍ ആയത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഒരു അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ജര്‍മനിയിലെ ബയണ്‍ മ്യൂണിക്കിലെ ഡയകോണിയ ജര്‍മനി ഇവാന്‍ഗെലിക്കല്‍ ഫെഡറല്‍ അസോസിയേഷനിലെ അധ്യാപികയെയാണ് പുറത്താക്കിയത്.

17 വര്‍ഷമായി ഈ സ്‌കൂളില്‍ അധ്യാപികയാണ് യുവതി. ഇതുവരെയായി ഇവരെ പോണ്‍ അഭിനേത്രിയാണെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് അറിവുണ്ടായിരുന്നല്ലത്രെ. അടുത്തിടെ നടന്ന വീനസ് പോണ്‍ ഫെയറില്‍, ഷൂട്ടിംഗ് സ്റ്റാര്‍ പുരസ്‌കാരം ലഭിച്ചത് പോണ്‍ ലോകത്ത് ജീലിയ പിങ്ക് എന്നറിയപ്പെടുന്ന ഈ അദ്ധ്യാപികയ്ക്കാണ്. ഇതോടെയാണ് ഇവരെക്കുറിച്ചുള്ള വിവരം സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിക്കുന്നത്.

bad-teacher

ഇവര്‍ പോണ്‍ താരമാണെന്ന് അറിഞ്ഞയുടന്‍ സ്‌കൂളില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ക്രിസ്ത്യന്‍ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരല്ല അധ്യാപിക എന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ തന്നെ പുറത്താക്കിയതിനെതിരെ അധ്യാപിക കോടതിയെ സമീപിച്ചു. സ്ത്രീ എന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ക്രിസ്ത്യന്‍ മൂല്യങ്ങളെ കാത്തുസൂക്ഷിക്കാനാകും എന്നും ഇവര്‍ കോടതിയെ ധരിപ്പിച്ചു.

ഇവരുടെ വാദം കോടതി അംഗീകരിച്ചില്ല. ഇത്തരത്തിലൊരാള്‍ അധ്യാപികയായി തുടരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കോടതിയുടെ വിധി. എന്നാല്‍ നോട്ടീസ് നല്‍കാതെ പുറത്താക്കിയ സ്‌കൂളിനോട് കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. അതേസമയം, കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് അധ്യാപിക. സ്‌കൂള്‍ കുട്ടികളുടെ രക്ഷാകര്‍ത്താക്കളും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Porn star teacher sacked by school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X