• search

ദക്ഷിണേഷ്യയിൽ ആണവ യുദ്ധത്തിനുള്ള സാധ്യത; ഇന്ത്യ ആയുധങ്ങൾ സംഭരിക്കുന്നെന്നു പാകിസ്താൻ

 • By Ankitha
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഇസ്ലാമാബാദ്: ഇന്ത്യക്കും അമേരിക്കയ്ക്കുമെതിരെ വിമർശനവുമായി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റിട്ട.ലഫ്. ജനറൽ നാസർ ഖാൻ ജാൻജുവ. ഇന്ത്യ വിനാശകാരിയായ ആയുധങ്ങൾ ശേഖരിക്കുകയാണ്. കൂടുതൽ ആയുധങ്ങൾ സംഭരിച്ച് അവർ യുദ്ധഭീഷണി മുഴക്കുകായാണെന്നും ജാൻജുവ പറ‍ഞ്ഞു. ദക്ഷിണേഷ്യയിൽ ആണവയുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഇദ്ദേഹം പറ‍ഞ്ഞു. ദേശീയ സുരക്ഷയെ കുറിച്ചുള്ള സെമിനാറിൽ സംസാരിക്കുകയായിരുന്നു ജാൻജുവ.

  വാനാക്രൈ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയ, സഹായിച്ചത് മറ്റു ചിലർ, വെളിപ്പെടുത്തലുമായി യുഎസ്

  അഫ്ഗാനിസ്ഥാനിൽ താലിബാൻ വളരാൻ കാരണം യുഎസ് ആണ്. സ്വന്തം കുറ്റം പാകിസ്താനു മേൽ അടിച്ചേൽപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ജാൻജുവ ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാൽപ്പതു വർഷമായി സുരക്ഷാ പ്രശ്നങ്ങളുമായുളള പോരാട്ടത്തിലാണ് പാകിസ്താൻ. അഫാഗാനിൽ സമാധാനം സ്ഥാപിക്കുകയാണ് തങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമെന്നും ജാൻജുവ പറഞ്ഞു.

  അമേരിക്ക ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നു

  അമേരിക്ക ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നു

  അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ കാര്യങ്ങളിൽ യുഎസ് ഇന്ത്യയ്ക്ക് അധിക സ്വാതന്ത്ര്യം നൽകുന്നുണ്ട്. വിഷയത്തിൽ ഇസ്ലാമാബാദിനെക്കാൾ പ്രാധാന്യം യുഎസ് ഇന്ത്യക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കാനാണ് ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയെ അമേരിക്ക ഇന്ത്യോടൊപ്പം ചോർന്ന് എതിർക്കുന്നതെന്നും ജാൻജുവ ആരോപിക്കുന്നുണ്ട്.

  കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ തുണയ്ക്കുന്നു

  കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ തുണയ്ക്കുന്നു

  കശ്മീർ വിഷയത്തിൽ ഇന്ത്യയുടേയും അമേരിക്കയുടേയും നിലപാടുകൾ ഒന്നാണ്. എന്നും അമേരിക്ക പാകിസ്താതാനേക്കാൾ ഇന്ത്യയ്ക്കാണ് പരിഗണന നൽകുന്നതെന്നും ജാൻജുവ ആരോപിച്ചു. കശ്മീർ പ്രശ്നത്തിൽ ഇന്ത്യ എന്തു നിലപാടു സ്വീകരിക്കുന്നുവോ അതിനു പച്ചകോടി കാണിക്കുകായാണ് അമേരിക്ക ചെയ്യുന്നത്. ഇന്ത്യയ്ക്ക് യുഎസ് നൽകുന്നത് അമിത സ്വാതന്ത്ര്യമാണെന്നും സുരക്ഷ ഉപദേഷ്ടാവ് പറഞ്ഞു.

  ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി

  ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി

  പാക് അധിന കശ്മീരിലൂടെ കടന്നു പോകുന്ന പദ്ധതിയാണ് ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി. ഒരു മേഖല ഒരു പാത എന്നാണ് ഈ പദ്ധതിയെ അറിയപ്പെടുന്നത്.2013ൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ലോകരാജ്യങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്. രാജ്യങ്ങലുടെ വികസനം മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടന്നതെന്നു അന്ന് ഷീ ചിൻപിങ്ങ് പറഞ്ഞിരുന്നു. അതുപോലെ നൂറ്റാണ്ടുകൾക്കു മുൻപ് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നു വിഭവങ്ങൾ പടിഞ്ഞാറൻ നാടുകളിലേക്കു കൊണ്ടുപോയ സമുദ്രമാർഗങ്ങൾ വികസിപ്പിക്കാനും പദ്ധതിയുണ്ട്

  പാക്- അമേരിക്ക പ്രശ്നം

  പാക്- അമേരിക്ക പ്രശ്നം

  കഴിഞ്ഞ കുറച്ചു നാളുകളായി പാകിസ്താൻ അമേരിക്ക ബന്ധത്തിൽ വിളളലേറ്റിരിക്കുകയാണ്. പാകിസ്താനെതിരെ രൂക്ഷമായ ഭാഷയിൽല അമേരിക്ക വിമർശിച്ചിരുന്നു. പാകിസ്താൻ മണ്ണിൽ മുളയ്ക്കുന്ന ഭീകരപ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക ശക്തമായി രംഗത്തെത്തിയിരുന്നു. ബന്ധം നോക്കാതെ രൂക്ഷമായ ഭാഷയിൽ തന്നെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ പാകിസ്താൻ പല തവണ രംഗത്തെത്തുകയും ചെയ്തിരുന്നു. പാകിസ്താൻ ആഗോള ഭീകരാനായി പ്രഖ്യാപിച്ചിരുന്ന ഹാഫീസ് സയ്ദിന്റെ മോചനത്തിനു ശേഷം ഇവർ തമ്മിലുളള ബന്ധത്തിൽ കല്ലുകടി വർധിച്ചിട്ടുണ്ട്.

  English summary
  Pakistan's security czar today said that the stability of the South Asian region hangs in a delicate balance and the possibility of a nuclear war cannot be ruled out.National Security Advisor Lt Gen (retd.) Nasser Khan Janjua also accused the US of conspiring against the multi- billion China-Pakistan Economic Corridor (CPEC) with India, The Express Tribune reported.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more