കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമനില്‍ രൂക്ഷമായ ബോംബാക്രമണം; പ്രസിഡന്റ് സൗദിയില്‍ അഭയം തേടി

  • By Gokul
Google Oneindia Malayalam News

സന: യമനില്‍ ഷിയ ഹൂദി വിമതരെ ഇല്ലാതാക്കാനായി നടത്തുന്ന വ്യോമാക്രമണം രൂക്ഷമായി. നിരവധി കെട്ടിടങ്ങളും വീടുകളും സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ വ്യോമാക്രമണത്തില്‍ ഇല്ലാതായി. അതിനിടെ വിമതരുടെ ആക്രമണ ഭീതിയില്‍ യമന്‍ പ്രസിഡന്റ് അബ്ദുറാബു മന്‍സൂര്‍ ഹാദി സൗദി അറേബ്യയില്‍ എത്തി അഭയം പ്രാപിച്ചു.

ബുധനാഴ്ചരാത്രിയാണ് ഏറെക്കാലമായുള്ള യമനിലെ ആഭ്യന്തര സംഘര്‍ഷം അടിച്ചമര്‍ത്താനായി സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സൈന്യം വ്യോമാക്രമണം തുടങ്ങിയത്. യമന്‍ തലസ്ഥാനമായ സനയിലും തുറമുഖ നഗരമായ ഏദന് സമീപത്തെ വ്യോമത്താവളത്തിലും കനത്ത ബോംബാക്രമണമാണ് സൈന്യം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

yemen-president

ആക്രമണത്തില്‍ സാധാരണക്കാര്‍ അടക്കം അമ്പതോളം പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. അതിനിടെ പ്രസിഡന്റ് മന്‍സൂര്‍ ഹാദിയെ അനുകൂലിക്കുന്ന സൈന്യവും വിമതരും തമ്മില്‍ ഏദനില്‍ നേര്‍ക്കുനേര്‍ ഉള്ള പോരാട്ടം നടക്കുകയാണ്. വിമതസൈന്യം മുന്നേറ്റം നടത്തുന്നതില്‍ ഭയന്നാണ് യമന്‍ പ്രസിഡന്റ് നാടുവിട്ടതെന്നാണ് റിപ്പോര്‍ട്ട്.

പ്രസിഡന്റ് സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഹാദി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വിമതര്‍ക്കെതിരെ ആക്രമണം നടത്തുന്നത്. അതേസമയം, യമനെതിരായ ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്‍ ആരോപിച്ചു. സൗദി അടക്കമുള്ള രാജ്യങ്ങള്‍ യുദ്ധഭീതിയിലായതോടെ പെട്രോളിയത്തിന് വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

English summary
President Hadi leaves Yemen as Saudi-led raids continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X