കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോപ്പിങ് മാളിലെ മുലയൂട്ടല്‍ വിവാദം; അമ്മ കള്ളം പറഞ്ഞതാണെന്ന് കോടതി

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: പ്രൈമാര്‍ക്ക് ഷോപ്പിങ് മാളില്‍ വെച്ച് തന്റെ കുട്ടിക്ക് മുലയൂട്ടിക്കൊണ്ടിരിക്കെ ഗാര്‍ഡ് തടഞ്ഞുവെന്ന അമ്മയുടെ പരാതി കള്ളമാണെന്ന് കോടതി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് നല്‍കിയ റിപ്പോര്‍ട്ടിനുശേഷമാണ് കോടതി ഇത്തരമൊരു നിലപാടിലെത്തിയത്. പോലീസിനെ തെറ്റിദ്ധരിപ്പിച്ച ഇംഗ്ലണ്ടിലെ ലീസ്റ്റര്‍ സ്വദേശിനിയായ കരോലിന്‍ സ്റ്റാര്‍മര്‍ക്കുള്ള ശിക്ഷ ഡിസംബര്‍ മൂന്നിന് വിധിക്കും.

ജൂലായ് 13നാണ് ഇതുസംബന്ധിച്ച വിവാദവും കേസും തുടങ്ങുന്നത്. അന്നേദിവസം കരോലിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രൈമാര്‍ക്കില്‍ നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് വിവരിച്ചതോടെയാണിത്. പ്രൈമാര്‍ക്കില്‍ വെച്ച് തന്റെ ഒമ്പതു മാസം പ്രായമായ മകള്‍ക്ക് മുലയൂട്ടിക്കൊണ്ടിരിക്കെ ഗാര്‍ഡ് മകളെ ബലമായി പിടിച്ചുവാങ്ങി പുറത്തേക്ക് നടന്നെന്നായിരുന്നു കരോലിന്റെ ആരോപണം.

breast-feed

മാളിനുള്ളില്‍ മുലയൂട്ടാന്‍ അനുവാദമില്ലെന്നും മകളെ വേണമെങ്കില്‍ തനിക്കൊപ്പം പുറത്തേക്ക് വരണമെന്നുമായിരുന്നു ഗാര്‍ഡ് ആവശ്യപ്പെട്ടതെന്ന് യുവതി പറഞ്ഞിരുന്നു. ഗാര്‍ഡിനൊപ്പം പുറത്തുപോയാണ് പിന്നീട് കുട്ടിയെ വാങ്ങിയത്. ഇത് ഒരു അമ്മയുടെ അവകാശം ഇല്ലാതാക്കുന്നതാണെന്നും പ്രതികരിക്കണെന്നും കരോലിന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

ഇതോടെ ഫേസ്ബുക്കില്‍ ഒട്ടേറെ പേര്‍ കരോലിന് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ ഭര്‍ത്താവിനൊപ്പം കരോലിന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കരോലിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തത്. എന്നാല്‍ ഗാര്‍ഡ് കുട്ടിയെ പിടിച്ചുവാങ്ങുന്നതോ പുറത്തേക്കു കൊണ്ടുപോകുന്നതോ ദൃശ്യത്തില്‍ ഇല്ലായിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ പരാതി നല്‍കുകയും ചെയ്തതിന് കരോലിന് പിഴയോ തടവോ, രണ്ടും കൂടിയുള്ളതോ ആയ ശിക്ഷ ലഭിച്ചേക്കും.

English summary
Primark breastfeeding case; mum admits she lied
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X